കെഎസ്ആർടിസിയെ അഴിമതി തുറന്നു പറയുകയും ഉദ്യോഗസ്ഥർക്കെതിരെ പരസ്യമായി രംഗത്തു വരികയും ചെയ്ത എംഡി ബിജു പ്രഭാകറിനെ മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസിലേക്ക് വിളിപ്പിച്ചു. സിഐടിയു അടക്കമുള്ള തൊഴിലാളി യൂനിയനുകൾ ബിജു പ്രഭാകറിനെതിരെ രംഗത്തുവന്ന സാഹചര്യത്തിലാണ് നടപടി
കെഎസ്ആർടിസിയിൽ പരിഷ്‌കരണ നടപടികളുമായി മുന്നോട്ടുപോകാമെന്നും എന്നാൽ വിവാദ പ്രസ്താവനകൾ ഒഴിവാക്കാനും മുഖ്യമന്ത്രി നിർദേശിച്ചു. തന്റെ നിലപാടുകൾ ബിജു പ്രഭാകർ മുഖ്യമന്ത്രിയെയും ധരിപ്പിച്ചു.
സ്ഥാപനത്തെ ശുദ്ധീകരിക്കാനുള്ള നിലപാടുകളുമായി മുന്നോട്ടു പോകുമ്പോൾ ചിലർ അതിന് തുരങ്കം വെക്കാനുള്ള നടപടികൾ സ്വീകരിക്കുന്നു. മാനേജ്‌മെന്റിനെതിരെ നീക്കങ്ങൾ നടക്കുന്നു. അതിനാലാണ് ചില പ്രസ്താവനകൾ നടത്തേണ്ടി വന്നതെന്നും ബിജു പ്രഭാകർ മുഖ്യമന്ത്രിയോട് പറഞ്ഞു.