ഒടിടി റിലീസ് തുടരാനാണ് ഭാവമെങ്കിൽ ഫഹദ് ചിത്രങ്ങൾ തീയറ്റർ കാണില്ലെന്ന് ഫിയോക്ക്

 

ഒടിടി ചിത്രങ്ങളിൽ തുടർന്നും അഭിനയിച്ചാൽ നടൻ ഫഹദ് ഫാസിലിനെ വിലക്കിയേക്കുമെന്ന് ഫിയോക്ക്. ഒടിടി റിലീസുകളോട് സഹകരിച്ചാൽ ഫഹദ് ചിത്രങ്ങൾ തിയേറ്റർ കാണുകയില്ലെന്നാണ് ഫിയോക്കിന്റെ മുന്നറിയിപ്പ്. നടന്റെ ചിത്രങ്ങൾ തുടർച്ചയായി ഒടിടിയിലൂടെ റിലീസ് ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി.

ബിഗ് ബജറ്റ് ചിത്രമായ മാലിക്ക് ഉൾപ്പടെയുള്ള സിനിമകളുടെ പ്രദർശനത്തിന് വലിയ രീതിയിലുള്ള തടസങ്ങൾ നേരിടുമെന്ന് ഫിയോക്ക് മുന്നറിയിപ്പ് നൽകി. പുതിയ ഫിയോക്ക് സമിതിയുടെ ആദ്യയോഗത്തിന്ശേഷമാണ് തീരുമാനം ഉണ്ടായത്.

നടൻ ദിലീപും സംവിധായകൻ ബി ഉണ്ണികൃഷ്ണനും ഫഹദിനോട് ഫോണിലൂടെ സംഘടനയുടെ തീരുമാനം അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഫഹദിന്റെ തീരുമാനം എന്താണെന്ന് വ്യക്തമല്ല.