വാക്‌സിന്‍ സ്വീകരിച്ച് ദിലീപ്; കുശലം ചോദിച്ച് ആരാധകര്‍, ചിത്രങ്ങള്‍

മോഹന്‍ലാലിന് പിന്നാലെ കോവിഡ് വാക്‌സിന്‍ എടുത്ത് നടന്‍ ദിലീപും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയാണ് താരം വാക്‌സിന്‍ സ്വീകരിച്ചത്. ദിലീപ് വാക്‌സിന്‍ എടുക്കുന്ന ചിത്രങ്ങള്‍ ഫാന്‍സ് പേജുകളിലൂടെയാണ് പുറത്തെത്തിയിരിക്കുന്നത്.

താരത്തോട് കുശലം ചോദിച്ചു കൊണ്ടുള്ള കമന്റുകളാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്. ദിലീപ് ഏട്ട എങ്ങനുണ്ട്, ക്ഷീണം ഉണ്ടോ, ദയവായി റെസ്റ്റ് എടുക്കുക എന്നുള്ള കമന്റുകളുമായാണ് ആരാധകര്‍ എത്തുന്നത്. നടന്‍ ശ്രീകാന്ത് മുരളിയാണ് ദിലീപിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്.

മോഹന്‍ലാല്‍ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ നിന്നാണ് ആദ്യ ഡോസ് വാക്‌സിനെടുത്തത്. രണ്ടാംഘട്ട വാക്സിനേഷന്റെ ഭാഗമായാണ് മോഹന്‍ലാല്‍ വാക്സിന്‍ സ്വീകരിച്ചത്. മാര്‍ച്ച് ഒന്നിനാണ് രാജ്യത്തെ രണ്ടാം ഘട്ട വാക്സിനേഷന്‍ ആരംഭിച്ചത്.

അതേസമയം, രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാവുകയാണ്. രോഗികളുടെ എണ്ണം പ്രതിദിനം വര്‍ദ്ധിച്ചു വരികയാണ്. കൂടാതെ പല സംസ്ഥാനങ്ങളിലും വാക്‌സിന്‍, ഓക്‌സിജന്‍ ക്ഷാമവും നേരിടുന്നുണ്ട്.