നടൻ ടൊവിനോ തോമസിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളില്ലെന്നും നിലവിൽ ഐസോലേഷനിലാണെന്നും ടൊവിനോ സോഷ്യൽ മീഡിയ വഴി അറിയിച്ചു.
നിലവിൽ ഐസോലേഷനിലാണ്. പ്രകടമായ ലക്ഷണങ്ങളില്ല. സുഖമായി തന്നെ ഇരിക്കുന്നു. കുറച്ചു ദിവസത്തേക്ക് ക്വാറന്റൈൻ ദിനങ്ങളാണ്. തിരിച്ചുവരാനും എല്ലാവരെയും രസിപ്പിക്കാനും കുറച്ച് ദിവസങ്ങൾ കൂടി കാത്തിരിക്കണം. എല്ലാവരും സുരക്ഷിതരായിരിക്കുക എന്ന് ടൊവിനോ സമൂഹ മാധ്യമത്തിൽ കുറിച്ചു