ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയെ കുറിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട സുപ്രീം കോടതി നടപടിയെ സ്വാഗതം ചെയ്ത് നമ്പി നാരായണൻ. കെട്ടിച്ചമച്ച കേസിന്റെ പിന്നിലുള്ളത് പുറത്തുവരട്ടെയെന്നും രാഷ്ട്രീയ ഗൂഢാലോചനയുണ്ടെങ്കിൽ അതും പുറത്തുവരട്ടെയെന്നും നമ്പി നാരായണൻ പറഞ്ഞു
ഈ നടപടി നേരത്തെയാകാമായിരുന്നു. ഈ സംഭവം കാരണം ക്രയോജനിക് സാങ്കേതിക വിദ്യയുമായി മുന്നോട്ടുപോകുന്നതിൽ കാലതാമസമുണ്ടായി. 1999ൽ വരേണ്ടത് 15 വർഷങ്ങൾ കഴിഞ്ഞ് 2014ലാണ് വന്നത്. അന്വേഷണഘട്ടത്തിൽ ഐബി ഉദ്യോഗസ്ഥരുടെ പങ്കടക്കം എല്ലാ കാര്യങ്ങളും മൊഴിയായി നൽകിയിരുന്നതാണെന്നും നമ്പി നാരായണൻ പറഞ്ഞു.