ഗായകൻ ജയരാജ് നാരായണൻ യുഎസ്സിൽ വാഹനാപകടത്തിൽ അന്തരിച്ചു

തിരുവനന്തപുരം: ഗായകൻ ജയരാജ് നാരായണൻ യുഎസ്സിൽ വാഹനാപകടത്തിൽ മരിച്ചു. ഷിക്കാഗോയിൽ വെച്ചാണ് വാഹനാപകടം ഉണ്ടായത്. എരൂർ ജയാലയത്തിൽ പരേതനായ നങ്ങ്യാരത്ത് മഠത്തിൽ നാരായണൻ കുട്ടിയുടെയും ശാന്തകുമാരിയുടെയും മകനാണ്.

ഭാര്യ: മായ. മക്കൾ: മേഘ്ന, ഗൗരി. സഹോദരങ്ങൾ: ജയദേവ് നാരായൺ, ജയശ്രീ സുനിൽ. സംസ്കാരം പിന്നീട് നടക്കും. 14 വർഷം കർണാടക സംഗീതം പഠിച്ചതിന് ശേഷമാണ് ജയരാജ് നാരായണൻ ഗാനാലാപന രംഗത്തേക്ക് വരുന്നത്.