പോലീസ് വേഷത്തിൽ കിടില്ലനായി ദുൽഖർ; സല്യൂട്ട് ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി
റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ ദുൽഖർ സൽമാൻ നായകനായി എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. സല്യൂട്ട് എന്നാണ് ചിത്രത്തിന്റെ പേര്. ദുൽഖർ ചിത്രത്തിൽ പോലീസ് വേഷത്തിലാണ് എത്തുന്നത് ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ. വേഫെയറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ തന്നെയാണ് ചിത്രം നിർമിക്കുന്നത്. ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പൻ, വിജയകുമാർ തുടങ്ങിയവരും വേഷമിടുന്നുണ്ട്. സന്തോഷ് നാരായണനാണ് സംഗീതസംവിധാനം. അസ്ലം പുരയിൽ ഛായഗ്രഹണവും ശ്രീകർ പ്രസാദ്…