മമ്മൂക്കയ്ക്ക് മുന്‍പ് മലയാളത്തില്‍ ഒരു മെഗാസ്റ്റാര്‍ ഉണ്ടായിരുന്നില്ല, ശേഷവും ആ പദവിയിലേക്ക് മറ്റൊരാള്‍ വരുമെന്ന് തോന്നുന്നില്ല; സുരേഷ് കൃഷ്ണ
മലയാള സിനിമയില്‍ മമ്മൂട്ടിക്ക് മുന്‍പോ ശേഷമോ ഒരു മെഗാസ്റ്റാര്‍ ഉണ്ടാവുമെന്ന് താന്‍ കരുതുന്നില്ലെന്ന് നടൻ സുരേഷ് കൃഷ്ണ. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസുതുറന്നത്. സുരേഷ് കൃഷ്ണയുടെ വാക്കുകൾ ‘മമ്മൂക്കയ്ക്ക് മുന്‍പ് മലയാളത്തില്‍ ഒരു മെഗാസ്റ്റാര്‍ ഉണ്ടായിരുന്നതായി എനിക്കറിയില്ല. മമ്മൂയ്ക്കക്ക് ശേഷവും ആ പദവിയിലേക്ക് മറ്റൊരാള്‍ വരുമെന്നും തോന്നുന്നില്ല. കാരണം ജീവിതം തന്നെ സിനിമയ്ക്കായി മാറ്റിവെക്കുക എന്നത് ചെറിയ കാര്യമല്ല. ഭൂരിഭാഗം ആളുകളും അഭിനയിച്ച് കുറച്ച് കാശൊക്കെ കിട്ടിയാല്‍ കണ്ണില്‍ക്കണ്ട ഭക്ഷണമൊക്കെ കഴിച്ച് ജീവിതം…
