മാസ്റ്ററിന്റെ എച്ച് ഡി പതിപ്പും ചോർന്നു; തമിൾ റോക്കേഴ്‌സ് അടക്കമുള്ള സൈറ്റുകളിൽ

വിജയ് നായകനായി എത്തിയ മാസ്റ്ററിന്റെ എച്ച് ഡി പതിപ്പും ചോർന്നു. തമിൾ റോക്കേഴ്‌സ് അടക്കമുള്ള പൈറസി സൈറ്റുകളിലാണ് എച്ച് ഡി പതിപ്പ് പ്രത്യക്ഷപ്പെട്ടത്. റിലീസ് കഴിഞ്ഞതിന് പിന്നാലെ ചിത്രം സൈറ്റുകളിൽ എത്തിയതായാണ് റിപ്പോർട്ടുകൾ

ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ഇതിന്റെ സീനുകൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും നൂറോളം വെബ്‌സൈറ്റുകൾ പൂട്ടുകയും ചെയ്തു.