വിജയ് നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം മാസ്റ്ററിന്റെ ക്ലൈമാക്‌സ് അടക്കമുള്ള സീനുകൾ പുറത്തായി. സിനിമ നാളെ റിലീസ് ചെയ്യാനിരിക്കെയാണ് രംഗങ്ങൾ ലീക്കായത്. വിതരണക്കാർക്കായി നടത്തിയ ഷോയ്ക്കിടെയാണ് രംഗങ്ങൾ ചോർന്നത്.
സംഭവത്തിൽ നിർമാണ കമ്പനി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. അടിയന്തര ഇടപെടൽ തേടിയാണ് ഹർജി. സിനിമയുടെ വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കരുതെന്ന് അണിയറ പ്രവർത്തകർ അഭ്യർഥിച്ചു. ഒന്നര വർഷത്തെ അധ്വാനം ഇല്ലാതാക്കരുതെന്ന് സംവിധായകൻ ലോകേഷ് കനകരാജ് അഭ്യർഥിച്ചു.
സോണി ഡിജിറ്റൽ സിനിമാസിലെ ജീവനക്കാരനാണ് സീനുകൾ ചോർത്തിയതെന്ന് നിർമാണ കമ്പനി ആരോപിച്ചു. പത്ത് മാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ തീയറ്ററുകൾ നാളെ തുറക്കുമ്പോൾ പ്രദർശിപ്പിക്കുന്നത് മാസ്റ്ററാണ്.