പ്രണയവും ബ്രേക്ക് അപ്പും എല്ലാം പെട്ടെന്നായിരുന്നു:കെട്ടുന്നെങ്കില്‍ ഇത് പോലെ ഒരു പെണ്‍കുട്ടിയെ കെട്ടണം, മനസ്സുതുറന്ന് റഹ്മാന്‍

ഒരു കാലത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള യുവ നടനായിരുന്നു റഹ്മാന്‍. തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് മാറിയതോടെ മലയാളത്തില്‍ റഹ്മാന് ഒരു ഇടവേള വന്നു. മലയാളത്തില്‍ ഇടവേളയുണ്ടായെങ്കിലും ഇന്നും മലയാളികളുടെ പ്രിയ നടനാണ് റഹ്മാന്‍. വീണ്ടും മലയാളത്തില്‍ സജീവമായ റഹ്മാന്‍ ഇപ്പോള്‍ വിവാഹത്തെക്കുറിച്ചും ഭാര്യയെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ്.  ” സിനിമയില്‍ വന്നു കുറച്ചു കാലങ്ങള്‍ക്കുള്ളില്‍ പ്രണയവും ബ്രേക്ക് അപ്പും എല്ലാം നടന്നു. എന്നെ വിവാഹം കഴിപ്പിക്കണം എന്ന ചിന്ത വീട്ടുകാര്‍ക്ക് വരുന്നത് എനിക്ക് 26 വയസായപ്പോഴാണ്. പല…

Read More

സംവിധായകൻ ഷാനവാസ് നരണിപ്പുഴയുടെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് നടക്കും

അന്തരിച്ച സംവിധായകൻ ഷാനവാസ് നരണിപ്പുഴയുടെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് നടക്കു. നരണിപ്പുഴയിലെ ജുമാ മസ്ജിദിലാണ് സംസ്‌കാര ചടങ്ങുകൾ. ഹൃദയാഘാതത്തെ തുടർന്ന് കോയമ്പത്തൂരിൽ ചികിത്സയിലായിരുന്ന ഷാനവാസിനെ വിദഗ്ധ ചികിത്സക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ജയസൂര്യ നായകനായി എത്തിയ സൂഫിയും സുജാതയും സിനിമയുടെ സംവിധായകനാണ് മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്ത് നരണിപ്പുഴയാണ് ഷാനവാസിന്റെ സ്വദേശം. മികച്ച എഡിറ്റർ കൂടിയായിരുന്നു അദ്ദേഹം. 2015ൽ സംവിധാനം ചെയ്ത കരി എന്ന ചിത്രത്തിലൂടെയാണ് മുഖ്യധാരയിലേക്ക് എത്തുന്നത്. ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റുകയും…

Read More

ടെലിവിഷന്‍ സ്ക്രീനിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ നടി മൃദുല വിജയും നടന്‍ യുവകൃഷ്ണയും വിവാഹിതരാകുന്നു

ടെലിവിഷന്‍ സ്ക്രീനിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ നടി മൃദുല വിജയും, പരമ്ബരകളിലൂടെയും മറ്റ് ഷോകളിലൂടെയും ശ്രദ്ധ നേടിയ നടന്‍ യുവകൃഷ്ണയും വിവാഹിതരാകുന്നു. മഞ്ഞില്‍വിരിഞ്ഞ പൂവി’ലെ മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകര്‍ക്ക് യുവകൃഷ്ണ പ്രിയങ്കരനായി മാറിയ താരമാണ്. നിരവധി പരമ്ബരകളിലില്‍ വേഷമിട്ട മലയാളികളുടെ ഇഷ്ട നായികയാണ് മൃദുല വിജയ്. ഡിസംബര്‍ 23 ബുധനാഴ്ച ഔദ്യോഗികമായി വിവാഹനിശ്ചയം നടക്കും. തിരുവനന്തപുരത്താണ് ചടങ്ങുകള്‍. ഒരേ മേഖലയില്‍ നില്‍ക്കുന്നവര്‍ ഒന്നാകുമ്ബോള്‍ ഇരുവരും പ്രണയത്തിലാണോ എന്ന സംശയം സ്വാഭാവികമാണ്. അത്തരം…

Read More

കുടുംബവിളക്ക് എന്ന സീരിയലില്‍ അതിഥി താരമായെത്തിയ നടന്‍ അജു വര്‍ഗീസിന് ട്രോള്‍ പൂരം

കുടുംബവിളക്ക് എന്ന സീരിയലില്‍ അതിഥി താരമായെത്തിയ നടന്‍ അജു വര്‍ഗീസിന് ട്രോള്‍ പൂരം. ”പ്രിയപ്പെട്ട മീര-സുമിത്ര ചേച്ചിക്കൊപ്പം” എന്ന ക്യാപ്ഷനോടെ പങ്കുവച്ച ചിത്രത്തിന് പിന്നാലെയാണ് ട്രോളുകളും എത്തിയത്. നടി മീര വാസുദേവന്‍ സുമിത്രം എന്ന കേന്ദ്ര കഥാപാത്രമായെത്തുന്ന സീരിയലാണ് കുടുംബവിളക്ക്. സുമിത്രയുടെ ബുട്ടീക് ഉദ്ഘാടനത്തിനായാണ് അജു എത്തിയത്. എന്നാല്‍ ഇതേ സമയം തന്നെ ഓഫീസ് ഉദ്ഘാടനത്തിന് ക്ഷണിച്ച നടി ശരണ്യ ആനന്ദ് അവതരിപ്പിക്കുന്ന വേദികയുടെ അടുത്ത് എത്താത്തത് പറഞ്ഞാണ് ആരാധകരുടെ കമന്റുകള്‍. മീര വാസുദേവനൊപ്പം പങ്കുവച്ച പോസ്റ്റിന്…

Read More

അയ്യപ്പനും കോശിയും ചിത്രത്തിന്റെ തെലുങ്ക് റീമേക്കില്‍ റാണ ദഗുബതിയും

അയ്യപ്പനും കോശിയും ചിത്രത്തിന്റെ തെലുങ്ക് റീമേക്കില്‍ റാണ ദഗുബതിയും. പവന്‍ കല്യാണ്‍ അയ്യപ്പന്‍ എന്ന കഥാപാത്രമായി എത്തുമ്പോള്‍ പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യന്‍ എന്ന കഥാപാത്രത്തെയാണ് റാണ അവതരിപ്പിക്കുന്നത്. റാണ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. അതേസമയം, ചിത്രത്തിന്റെ പൂജ ഇന്ന് കഴിഞ്ഞു. പവന്‍ കല്യാണ്‍, സംവിധായകന്‍ സാഗര്‍ കെ. ചന്ദ്ര, നിര്‍മ്മാതാവ് സൂര്യദേവര നാഗ വാംസി എന്നിവര്‍ പൂജാ ചടങ്ങില്‍ പങ്കെടുത്തു. തമന്‍ എസ്. ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ഗാനം പവന്‍ കല്യാണിനെ കൊണ്ട്…

Read More

ഇരുപത്തിയാറാം ജന്‍മദിനം ആഘോഷിക്കുന്ന നസ്രിയക്ക് ആശംസകളുമായി താരങ്ങളും ആരാധകരും

ഇരുപത്തിയാറാം ജന്‍മദിനം ആഘോഷിക്കുന്ന നസ്രിയക്ക് ആശംസകളുമായി താരങ്ങളും ആരാധകരും. പ്രിയപ്പെട്ട കുഞ്ഞിക്ക് ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. തങ്ങളുടെ സ്വന്തം നെച്ചുവിന് ആശംസകളുമായി പൃഥ്വിരാജും എത്തിയിട്ടുണ്ട്. നസ്രിയയെ സ്വന്തം സഹോദരിയെ പോലെ കാണുന്നവരാണ് ദുല്‍ഖറും പൃഥ്വിരാജും. ‘മറ്റൊരു മിസ്റ്ററില്‍ നിന്നുള്ള ഞങ്ങളുടെ സഹോദരി. ഞങ്ങളുടെ കുടുംബവുമായി ഏതെങ്കിലും തരത്തില്‍ നിനക്ക് ബന്ധമില്ലാത്തത് ഞങ്ങളില്‍ പലര്‍ക്കും ഒരു അത്ഭുതമാണ്. നിന്നോട് അടുപ്പമുള്ള ആര്‍ക്കും അത്തരത്തിലൊരു തോന്നലുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു. വിസ്മയകരമായ ഒരു പിറന്നാള്‍ ആശംസിക്കുന്നു” എന്ന് ദുല്‍ഖര്‍…

Read More

അഹമ്മദാബാദ് ഫിലിം ഫെസ്റ്റിവൽ: മികച്ച നടനായി ഗിന്നസ് പക്രു

അഹമ്മദാബാദ് രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനായി ഗിന്നസ് പക്രുവിനെ തെരഞ്ഞെടുത്തു. ഇളയരാജ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. മാധവാ രാമദാസ് സംവിധാനം ചെയ്ത ഇളയരാജക്ക് മികച്ച നടൻ ഉൾപ്പെടെ മൂന്ന് പുരസ്‌കാരങ്ങൾ ലഭിച്ചു തൃശ്ശൂരിലെ നിലക്കടല വിൽപ്പനക്കാരനായ വനജൻ എന്ന കഥാപാത്രമാണ് ഗിന്നസ് പക്രു ചിത്രത്തിൽ ചെയ്തത്. ഹരിശ്രീ അശോകൻ, ഗോകുൽ സുരേഷ്, മാസ്റ്റർ ആദിത്, ബേബി ആർദ്ര എന്നിവരായിരന്നു മറ്റ് അഭിനേതാക്കൾ ചിത്രത്തിന് പശ്ചാത്തല സംഗീതത്തിന് രതീഷ് വേഗക്ക് പുരസ്‌കാരം ലഭിച്ചു. കൂടാതെ ഗോൾഡൻ…

Read More

മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ബയോപിക് ഒരുങ്ങുന്നു; ഫസ്റ്റ്‌ലുക്ക് പുറത്ത്

2008ലെ മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ബയോപിക് ആയി ഒരുങ്ങുന്ന ‘മേജര്‍’ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്. തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണന്‍ ആയി സ്‌ക്രീനിലെത്തുന്നത്. ഹിന്ദിയിലും തെലുങ്കിലുമായാണ് ചിത്രമൊരുങ്ങുന്നത്. സന്ദീപ് ഉണ്ണികൃഷ്ണന്റെ ചരമവാര്‍ഷിക ദിനത്തില്‍ മേജര്‍ ബിഗിനിംഗ്‌സ് എന്ന വീഡിയോ പുറത്തുവിട്ട് ചിത്രത്തെ കുറിച്ച് അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചിരുന്നു. സന്ദീപ് ഉണ്ണികൃഷ്ണന്‍ എങ്ങനെ മരിച്ചു എന്നല്ല, എങ്ങനെ ജീവിച്ചു എന്നാണ് ചിത്രത്തിലൂടെ പറയുന്നത് എന്നാണ് അദിവി ശേഷ്…

Read More

കൊറോണ കാലത്ത് നേട്ടം കൈവരിച്ച് ഹോട്ട്സ്റ്റാര്‍; കാണികളില്ലാത്ത ഐപിഎല്‍ തുണച്ചത് ലൈവ് സ്ട്രീമിംഗിനെ

കൊറോണ മഹാമാരി ലോകത്തു സൃഷ്ടിച്ച കടുത്ത സാമ്പത്തിക പ്രതിസന്ധി ഒരു പരിധി വരെ തരണം ചെയ്തത് ഒടിടി പ്ലാറ്റ്ഫോമുകള്‍ വഴിയുള്ള സ്ട്രീമിങ് സര്‍വീസുകളാണ്. മികച്ച കണ്ടന്റിനു ആളുകളുടെയിടയില്‍ ഉള്ള ഡിമാന്‍ഡ് നല്ല രീതിയില്‍ ഉപയോഗിച്ച പല സ്ട്രീമിങ് പ്ലാറ്റുഫോമുകളും തങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെടുത്തി. ഇന്ത്യയില്‍ ഏറ്റവും അധികം ആളുകള്‍ ഒടിടി പ്ലാറ്റുഫോമുകളെ ആശ്രയിക്കുന്നത് സിനിമകളും വെബ് സീരീസുകളും ക്രിക്കറ്റും മറ്റും കാണുന്നതിനാണ്. ടി വി ഇല്ലെങ്കിലും മൊബൈല്‍ വഴിയും സിനിമയും ക്രിക്കറ്റും ഒക്കെ കാണാമെന്നത് ഇന്ത്യയില്‍…

Read More

‘മുല്ല മൊട്ട് മാല, മാങ്ങാ മാല… നെറ്റിച്ചുട്ടി… ചിലങ്കയെവിടെ?’; ആഭരണ കളക്ഷനുമായി ശോഭന, സംശയങ്ങളുമായി ആരാധകര്‍

സാരി കളക്ഷന് പിന്നാലെ തന്റെ ആഭരണങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ച് ശോഭന. ആഭരണങ്ങള്‍ക്ക് നടുവില്‍ നിന്നും കൈയ്യിലൊരു വലിയ ജിമിക്കി കമ്മല്‍ പിടിച്ചിരിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്. ”ഗംഗേ… അതിനും എന്നെ തടയാനാവില്ല” എന്ന ക്യാപ്ഷനോടെ പങ്കുവച്ച ചിത്രം വൈറലാവുകയാണ്. ഇതോടെ മണിച്ചിത്രത്താഴ് സിനിമയിലെ ഡയലോഗുകളുമായി ആരാധകരും രംഗത്തെത്തി. ”മുല്ല മൊട്ട് മാല, മാങ്ങാ മാല… നെറ്റിച്ചുട്ടി… ചിലങ്കയെവിടെ?”, ”ശോഭനാ സ്‌റ്റോര്‍സില്‍ നിന്നുള്ള നാഗവല്ലിയുടെ കളക്ഷന്‍സ്”, ”ഇനി അല്ലിക്ക് ആഭരണം എടുക്കാന്‍ പോകണം” എന്നിങ്ങനെയാണ് ചില കമന്റുകള്‍ ഏഴ്മാസങ്ങള്‍ക്ക്…

Read More