ഇരുപത്തിയാറാം ജന്‍മദിനം ആഘോഷിക്കുന്ന നസ്രിയക്ക് ആശംസകളുമായി താരങ്ങളും ആരാധകരും. പ്രിയപ്പെട്ട കുഞ്ഞിക്ക് ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. തങ്ങളുടെ സ്വന്തം നെച്ചുവിന് ആശംസകളുമായി പൃഥ്വിരാജും എത്തിയിട്ടുണ്ട്. നസ്രിയയെ സ്വന്തം സഹോദരിയെ പോലെ കാണുന്നവരാണ് ദുല്‍ഖറും പൃഥ്വിരാജും.
‘മറ്റൊരു മിസ്റ്ററില്‍ നിന്നുള്ള ഞങ്ങളുടെ സഹോദരി. ഞങ്ങളുടെ കുടുംബവുമായി ഏതെങ്കിലും തരത്തില്‍ നിനക്ക് ബന്ധമില്ലാത്തത് ഞങ്ങളില്‍ പലര്‍ക്കും ഒരു അത്ഭുതമാണ്. നിന്നോട് അടുപ്പമുള്ള ആര്‍ക്കും അത്തരത്തിലൊരു തോന്നലുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു. വിസ്മയകരമായ ഒരു പിറന്നാള്‍ ആശംസിക്കുന്നു” എന്ന് ദുല്‍ഖര്‍ കുറിച്ചു.
ജന്‍മദിനാശംസകള്‍ സഹോദരി എന്നാണ് പൃഥ്വിരാജ് നസ്രിയക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചിരിക്കുന്നത്. നന്ദി സഹോദരാ എന്ന മറുപടിയും നസ്രിയ കൊടുത്തിട്ടുണ്ട്. നസ്രിയയുടെ സഹോദരി നവീന്റെയും ജന്‍മദിനമാണിന്ന്. ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് സൗബിന്‍ അടക്കമുള്ള താരങ്ങളും രംഗത്തെത്തി.
അതേസമയം, നടന്‍ നാനിക്കൊപ്പം ആദ്യ തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് നസ്രിയ. അണ്ട സുന്ദരാകിനി എന്നാണ് ചിത്രത്തിന്റെ പേര്. ട്രാന്‍സ്, മണിയറയിലെ അശോകന്‍ എന്നിവയാണ് നസ്രിയയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍.