ബോളിവുഡ് നടൻ ആസിഫ് ബസ്‌റ തൂങ്ങിമരിച്ച നിലയിൽ; ആത്മഹത്യയെന്ന് സൂചന

ബോളിവുഡ് നടൻ ആസിഫ് ബസ്‌റയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 53 വയസ്സായിരുന്നു. ഹിമാചൽ പ്രദേസിലെ ധരംശാലയിലെ സ്വകാര്യ ഗസ്റ്റ് ഹൗസിലാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക സൂചന. കഴിഞ്ഞ അഞ്ച് വർഷമായി ധരംശാലയിലാണ് ആസിഫ് ബസ്‌റ താമസിക്കുന്നത്. പാതൾ ലോക് എന്ന വെബ് സീരീസിലൂടെയാണ് ആസിഫ് ബസ്‌റ പ്രശസ്തനാകുന്നത്. ഇതിന് മുമ്പ് ജബ് വീ മെറ്റ്, കൈ പോ ചേ, ക്രിഷ് 3 തുടങ്ങി നിരവധി സിനിമകലിൽ വേഷമിട്ടിട്ടുണ്ട്. ബിഗ് ബ്രദർ എന്ന…

Read More

ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നിയന്ത്രണവുമായി കേന്ദ്രം; ഉത്തരവ് പുറത്തിറക്കി

ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് കേന്ദ്രസർക്കാർ നിയന്ത്രണം കൊണ്ടുവരുന്നു. ആമസോൺ, നെറ്റ്ഫ്‌ളിക്‌സ് എന്നിവയെയും ഓൺലൈൻ വാർത്താ പോർട്ടലുകളെയും കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന് കീഴിലാക്കി. ഇതോടെ ഇവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രത്തിന് സാധിക്കും   ഓൺലൈൻ പരിപാടികൾക്കും സിനിമകൾക്കും നിയന്ത്രണം വരും. ഇതുമായി ബന്ധപെട്ട ഉത്തരവ് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം പുറത്തിറക്കി. സുപ്രീം കോടതിയിൽ ഇതുസംബന്ധിച്ച ഹർജി മുമ്പ് എത്തിയിരുന്നു. ഇവയെ നിയന്ത്രിക്കാൻ കേന്ദ്രം എന്ത് സംവിധാനമാണ് കൊണ്ടുവരുന്നതെന്ന് കോടതി ചോദിച്ചിരുന്നു. ഇതേ തുടർന്നാണ് കേന്ദ്രം ഉത്തരവ് ഇറക്കിയത്.  …

Read More

തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്ജീവിക്ക് കൊവിഡ് സ്ഥിരീകരിച്ചു

തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്ജീവിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആചാര്യ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് മുന്നോടിയായി നടന്ന പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇതേ തുടർന്ന് താരം നീരീക്ഷണത്തിൽ പ്രവേശിച്ചു. താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്ന് ചിരഞ്ജീവി അറിയിച്ചു.  

Read More

ആദ്യ ശമ്പളം 736രൂപ, 18 മണിക്കൂര്‍ ജോലി; കരിയറിന്റെ തുടക്കകാലത്തെ കുറിച്ച് സൂര്യ

തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ഒന്നടങ്കം ഏറെ ഇഷ്ടപ്പെടുന്ന താരങ്ങളില്‍ ഒരാളാണ് നടന്‍ സൂര്യ. ഒരു സാധാരണ നടനില്‍ നിന്നും കോളിവുഡിലെ സൂപ്പര്‍താരമായി ഉയര്‍ന്ന നടന്‍റെ വളര്‍ച്ച അതിശയത്തോടെയാണ് എല്ലാവരും നോക്കികണ്ടത്. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ നടിപ്പിന്‍ നായകന്റെതായി പുറത്തിറങ്ങിയിരുന്നു. അതേസമയം സിനിമയ്ക്ക് മുന്‍പുളള തന്റെ ജീവിതത്തെ കുറിച്ച് ഒരഭിമുഖത്തില്‍ നടന്‍ മനസുതുറന്നിരുന്നു.   അച്ഛന്റെ പാത പിന്തുടര്‍ന്ന് അന്ന് സിനിമാ മേഖലയിലേക്ക് എത്താന്‍ താല്‍പര്യമുണ്ടായിരുന്നില്ലെന്ന് സൂര്യ പറയുന്നു. ഇതിനിടെയാണ് വസ്ത്രങ്ങള്‍ കയറ്റുമതി ചെയ്യുന്ന…

Read More

നായ്ക്കളെ പരിപാലിക്കാൻ ആളെ വേണമെന്ന് ഗോപി സുന്ദർ; വിമർശകനോട് ചോറും 15 കെ സാലറിയും തരാമെന്നും സംഗീത സംവിധായകൻ

തന്റെ  നായ്ക്കളെ പരിപാലിക്കാൻ ഒരാളെ അന്വേഷിച്ച്‌ സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ഗോപി സുന്ദര്‍ പുതിയ ആവശ്യം അറിയിച്ചത്. പോസ്റ്റിനു താഴെ കമന്റ് ചെയ്തവരോട്  ഇത് തമാശയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഞാന്‍ മതിയോ ചോറും 500 രൂപയും മതി. പണ്ടൊരു നാടന്‍ പട്ടിക്കു ചോറു കൊടുത്തിട്ടുണ്ട്’ എന്ന് ആയിരുന്നു ഒരാളുടെ കമന്റ്. , ഇതിന് ഗോപി സുന്ദര്‍ മറുപടി നൽകി. ‘കോമഡി ആക്കരുത്, എന്റെ ആവശ്യം ആണ്. സീരിയസ് ആണെങ്കില്‍ പറഞ്ഞോളൂ. ചോറും…

Read More

പാർവതി തിരുവോത്തിനെ പോലുളളവർ പ്രവർത്തിക്കുന്നതിന്റെ ​ഗുണങ്ങൾ കിട്ടുന്നുണ്ട്: മഡോണ സെബാസ്റ്റ്യൻ

മലയാള സിനിമയിൽ നടക്കുന്ന പ്രശ്നങ്ങളിലും വിവാദങ്ങളിലും അഭിപ്രായങ്ങൾ പറയാത്തത് ഭയമുളളത് കൊണ്ടല്ലെന്ന് നടി മഡോണ സെബാസ്റ്റ്യൻ. ഈ പ്രശ്നങ്ങളെക്കുറിച്ച് പറയാൻ മാത്രം താൻ ആളായിട്ടില്ല, അല്ലെങ്കിൽ പറയാനുളള കൃത്യമായ സന്ദർഭം ഉണ്ടാകണം. അതില്ലെങ്കിൽ പറയാതിരിക്കുന്നതല്ലേ നല്ലത് എന്നും മഡോണ ചോദിക്കുന്നു. നടി പാർവതി തിരുവോത്തിനെ പോലുളളവർ പ്രവർത്തിക്കുന്നതിന്റെ ​ഗുണങ്ങൾ നമുക്ക് കിട്ടുന്നുണ്ടെന്നും മഡോണ വ്യക്തമാക്കുന്നു. ​ഗൃഹലക്ഷ്മി ദ്വൈവാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മഡോണ സെബാസ്റ്റ്യന്റെ വാക്കുകൾ. ഇത്തരം പ്രശ്നങ്ങൾ ഞാനും ചിന്തിക്കാറുണ്ട്. നമുക്ക് ഒരുപാട് കാര്യങ്ങൾ പറയണമെന്നും ഇത്…

Read More

ജെയിംസ് ബോണ്ട് നായകന്‍ ഷോണ്‍ കോണറി അന്തരിച്ചു

ലണ്ടന്‍: പ്രമുഖ ഹോളിവുഡ് താരവും ജെയിംസ് ബോണ്ട് ചിത്രത്തിലെ നായകനുമായിരുന്ന ഷോണ്‍ കോണറി അന്തരിച്ചു. 90 വയസ്സായിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബമാണ് മരണവാര്‍ത്ത ബിബിസിയെ അറിയിച്ചത്. ഇതിഹാസ കഥാപാത്രത്തെ അവതരിപ്പിച്ച ഇദ്ദേഹത്തിനു മികച്ച സഹനടനുള്ള ഓസ്‌കര്‍ പുരസ്‌കാരം, മൂന്ന് ഗോള്‍ഡന്‍ ഗ്ലോബ്‌സ്, രണ്ട് ബഫ്ത അവാര്‍ഡുകള്‍ തുടങ്ങിയവ ലഭിച്ചിരുന്നു.   1962ല്‍ പുറത്തിറങ്ങിയ ‘ഡോ. നോ’ മുതല്‍ 1983ല്‍ പുറത്തിറങ്ങിയ ‘നെവര്‍ സേ നെവര്‍ എഗെയിന്‍’ എന്ന ചിത്രം വരെയുള്ള ഏഴു ബോണ്ട് ചിത്രങ്ങളിലാണ് കോണറി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്….

Read More

നയൻതാര നിഴലിന്റെ സെറ്റിൽ; ചാക്കോച്ചന്റെ നായികയായി ഇതാദ്യം

ലേഡി സൂപ്പർസ്റ്റാർ നയൻതാരയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ‘നിഴൽ’ ചിത്രത്തിന്റെ സെറ്റിൽ നയൻസ് കഴിഞ്ഞ ദിവസം ജോയിൻ ചെയ്തു. രാജ്യാന്തര പുരസ്കാരങ്ങളും സംസ്ഥാന സർക്കാറിന്റെ അം​ഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്റർ അപ്പു എൻ. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്. സഞ്ജീവാണ്. നയൻതാരയ്ക്കൊപ്പം ആദ്യമായാണ് ഒരു മുഴുനീള കഥാപാത്രത്തെ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘ലൗ ആക്ഷൻ ഡ്രാമ’ ആയിരുന്നു നയൻതാരയുടെ അവസാനത്തെ മലയാള സിനിമ. ആൻറോ…

Read More

29 മുതല്‍ യു.എ.ഇയിലെ ബിഗ് സ്ക്രീനിൽ ‘ദില്‍വാലേ ദുല്‍ഹാനിയ ലേ ജായേംഗേ’

യുഎഇ: ഇന്ത്യന്‍ സിനിമയുടെ നൊസ്റ്റാള്‍ജിക് പ്രണയ ചിത്രമായ ‘ദില്‍വാലേ ദുല്‍ഹാനിയ ലേ ജായേംഗേ’ യു.എ.ഇയിലെ ബിഗ് സ്‌ക്രീനിലേക്കെത്തുന്നു. ചിത്രത്തിന്റ 25ാം വാര്‍ഷികാഘോഷ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിത്രം വീണ്ടും റിലീസ് ചെയ്യാന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് യു.എ.ഇയിലേയും പ്രദര്‍ശനം നടത്തുന്നത്. ഈ മാസം 29 മുതലാണ് യു.എ.ഇയിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുക. 1995 ഒക്‌ടോബര്‍ 20ന് പുറത്തിറങ്ങിയ ചിത്രം മുംബൈയിലെ മറാത്ത മന്ദിര്‍ തിയറ്ററില്‍ തുടര്‍ച്ചയായി 20 വര്‍ഷമാണ് പ്രദര്‍ശിപ്പിച്ചത്.

Read More

‘ഒറ്റക്കൊമ്പനും’ വിവാദത്തിൽ; സുരേഷ് ഗോപി ചിത്രത്തിന്റെ പുതിയ പേര് മറ്റൊരു സിനിമയുടേത്

സിനിമാ ലോകവും ആരാധകരും ഏറെ കാത്തിരുന്ന സുരേഷ്ഗോപിയുടെ 250–ാം ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഇന്നലെയാണ് നടന്നത്. ‘ഒറ്റക്കൊമ്പൻ’ എന്നാണ് ചിത്രത്തിന്റെ പേര്. മോഹൻലാൽ, മമ്മൂട്ടി, ജയറാം, ഫഹദ് ഫാസിൽ, തുടങ്ങി മുൻനിര താരങ്ങളും സംവിധായകരും ചേർന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ചെയ്‍തത്. എന്നാൽ അതേ പേരിൽ മുൻപ് ഒരു ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തു വന്നിരുന്നു എന്നുള്ളതാണ് പുതിയ വിവാദത്തിന് വഴിയൊരുക്കിയിരിക്കുന്നത്. ഹ്രസ്വചിത്രങ്ങളിലൂടെയും വെബ്‌സീരീസുകളിലൂടെയും ശ്രദ്ധേയനായ മഹേഷ് പാറയില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായിരുന്നു ‘ഒറ്റക്കൊമ്പൻ’. നടൻ മോഹൻലാൽ…

Read More