‘ഒറ്റക്കൊമ്പനും’ വിവാദത്തിൽ; സുരേഷ് ഗോപി ചിത്രത്തിന്റെ പുതിയ പേര് മറ്റൊരു സിനിമയുടേത്
സിനിമാ ലോകവും ആരാധകരും ഏറെ കാത്തിരുന്ന സുരേഷ്ഗോപിയുടെ 250–ാം ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഇന്നലെയാണ് നടന്നത്. ‘ഒറ്റക്കൊമ്പൻ’ എന്നാണ് ചിത്രത്തിന്റെ പേര്. മോഹൻലാൽ, മമ്മൂട്ടി, ജയറാം, ഫഹദ് ഫാസിൽ, തുടങ്ങി മുൻനിര താരങ്ങളും സംവിധായകരും ചേർന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ചെയ്‍തത്. എന്നാൽ അതേ പേരിൽ മുൻപ് ഒരു ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തു വന്നിരുന്നു എന്നുള്ളതാണ് പുതിയ വിവാദത്തിന് വഴിയൊരുക്കിയിരിക്കുന്നത്. ഹ്രസ്വചിത്രങ്ങളിലൂടെയും വെബ്‌സീരീസുകളിലൂടെയും ശ്രദ്ധേയനായ മഹേഷ് പാറയില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായിരുന്നു ‘ഒറ്റക്കൊമ്പൻ’. നടൻ മോഹൻലാൽ…