ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ അവാര്‍ഡാണ് ,വാര്‍ത്ത കണ്ടപ്പോള്‍ വിശ്വസിക്കാനായില്ല; സ്വാസിക
അമ്പതാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നേട്ടത്തില്‍ തിളങ്ങി ‘വാസന്തി’ സിനിമ. ഷിനോസ് റഹമാനും സജാസ് റഹമാനും ഒരുക്കിയ വാസന്തി മൂന്ന് പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയിരിക്കുന്നത്. മികച്ച ചിത്രം, മികച്ച തിരക്കഥ, മികച്ച സ്വഭാവ നടി എന്നീ പുരസ്‌കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നടന്‍ സിജു വിത്സന്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രമാണ് വാസന്തി. ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ അവാര്‍ഡാണ്. വാര്‍ത്ത കണ്ടപ്പോള്‍ വിശ്വസിക്കാനായില്ല എന്നാണ് ചിത്രത്തിലെ പ്രകടനത്തിന് മികച്ച സ്വഭാവ നടിക്കുള്ള അവാര്‍ഡ് ലഭിച്ച സ്വാസിക പ്രതികരിക്കുന്നത്. സിജു വിത്സനാണ്…