കടുത്ത കോവിഡ് നിയന്ത്രണങ്ങളോടെ ദൃശ്യം 2 ഷൂട്ടിങ് തുടങ്ങി.

ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 ന്റെ സെറ്റിൽ ജോയിൻ ചെയ്ത് മോഹൻലാൽ. കടുത്ത കോവിഡ് നിയന്ത്രണങ്ങളോടെയാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. മോഹൻലാൽ അടക്കമുള്ള താരങ്ങൾക്കും അണിയറപ്രവർത്തകർക്കും കോവിഡ് പരിശോധന കർശനമാക്കിയിരുന്നു. കോവിഡ് പരിശോധന നടത്തിയ ശേഷം മോഹന്‍ലാല്‍ അടക്കം ചിത്രത്തിലെ മുഴുവന്‍ പേര്‍ക്കും ഷൂട്ടിംഗ് ഷെഡ്യൂള്‍ തീരുന്നതു വരെ അതാത് സ്ഥലങ്ങളില്‍ ഒരൊറ്റ ഹോട്ടലില്‍ താമസം ഒരുക്കും. ഇവരുമായി സെറ്റിലേക്ക് ഭക്ഷണത്തിനടക്കമുള്ള സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും ഷൂട്ടിംഗ് സ്ഥലത്തേക്കുള്ള സുരക്ഷ ഒരുക്കുന്ന ടീമിനും പുറത്തു നിന്നുള്ളവര്‍ക്കുമോ ബന്ധപ്പെടാന്‍…

Read More

ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം നീട്ടിവച്ചു

ഡൽഹി: ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം നീട്ടിവച്ചതായി കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേകര്‍ അറിയിച്ചു. രാജ്യത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. അടുത്ത വര്‍ഷം ജനുവരി 16 മുതല്‍ 24 വരെയാകും ചലച്ചിത്രോത്സവം നടക്കുക. നവംബര്‍ 20 മുതല്‍ 28വരെയായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി ചര്‍ച്ച ചെയ്‍ത ശേഷമാണ് ചലച്ചിത്രോത്സവം മാറ്റാൻ തീരുമാനിച്ചതെന്ന് പ്രകാശ് ജാവദേകര്‍ വ്യക്തമാക്കി. രാജ്യാന്തര ചലചിത്രോത്സവത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളും കൊവിഡ് പ്രോട്ടോകോളും അനുസരിച്ചാണ് നടത്തുന്നതെന്നും അദ്ദേഹം അറിയിച്ചു.

Read More

ദിലീപിന്റെ പരാതി; പാര്‍വതി, ആഷിഖ് അബു, രേവതി അടക്കമുള്ളവര്‍ക്ക് കോടതിയുടെ നോട്ടീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷികള്‍ക്കെതിരായി പ്രസ്താവന നടത്തിയതിന് ചലച്ചിത്ര താരങ്ങള്‍ക്ക് കോടതിയുടെ നോട്ടീസ്. പാര്‍വതി, രമ്യാ നമ്പീശന്‍, രേവതി, റിമ കല്ലിങ്കല്‍, ആഷിഖ് അബു എന്നിവര്‍ക്കാണ് കോടതി നോട്ടീസ് അയച്ചത്. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രസ്താവന നടത്തിയെന്ന ദിലീപിന്റെ പരാതിയിലാണ് നടപടി. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ സിദ്ദീഖും ഭാമയും കൂറുമാറിയതില്‍ രൂക്ഷ പ്രതികരണവുമായി നടിമാര്‍ അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. കൂടെ നില്‍ക്കേണ്ട ഘട്ടത്തില്‍ സഹപ്രവര്‍ത്തകര്‍ തന്നെ കൂറുമാറിയത് നാണക്കേടാണെന്ന് ഡബ്ല്യു.സി.സി അംഗങ്ങളും നടിമാരായ പാര്‍വതി, രേവതി, രമ്യ…

Read More

ഓട്ടോ വിളിച്ച് ഇമ്രാന് സര്‍പ്രൈസ് നല്‍കി ഗോപി സുന്ദര്‍; കൈയടിച്ച് സോഷ്യല്‍ മീഡിയ

ഗായകന്‍ ഇമ്രാന്‍ ഖാന് നല്‍കിയ വാഗ്ദാനം പാലിച്ച് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഇമ്രാന് മറ്റൊരു റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് ഒരു ഗാനം നല്‍കാമെന്ന് വാഗ്ദാനം ചെയ്തത്. കിടിലന്‍ സര്‍പ്രൈസ് ഒരുക്കിയാണ് ഗോപി സുന്ദര്‍ ഗായകനെ തന്റെ ചിത്രത്തിലേക്ക് ക്ഷണിച്ചത്. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായെങ്കിലും ഓട്ടോ ഓടിച്ചാണ് ഇമ്രാന്‍ ഇപ്പോഴും ഉപജീവനത്തിനുള്ള മാര്‍ഗം കണ്ടെത്തുന്നത്. മാസ്‌ക് ധരിച്ച് ഈ ഓട്ടോയില്‍ കയറുകയായിരുന്നു ഗോപി സുന്ദര്‍. ഇടയ്ക്ക് ചായ കുടിക്കാനായി ഓട്ടോ നിര്‍ത്തിയ…

Read More

സൂപ്പര്‍ സ്റ്റാറിന് ജന്മദിനാശംസകള്‍; മധുവിന് ആശംസകളുമായി മോഹന്‍ലാലും മമ്മൂട്ടിയും

മലയാളത്തിന്റെ മഹാനടന്‍ മധുവിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മമ്മൂട്ടിയും മോഹന്‍ലാലും. ”എന്റെ സൂപ്പര്‍ സ്റ്റാറിന് ജന്മദിനാശംസകള്‍” എന്നാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ”പ്രിയപ്പെട്ട മധു സാറിന് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍” എന്നാണ് മോഹന്‍ലാല്‍ താരത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കുറിച്ചിരിക്കുന്നത്. സിനിമയില്‍ വരുന്നതിന് മുമ്പെ താന്‍ ആരാധിച്ചിരുന്നു നടനാണ് മധു എന്ന് മമ്മൂട്ടി അഭിമുഖങ്ങളില്‍ പറയാറുണ്ട്. ജീവിതത്തില്‍ താന്‍ കണ്ട ഒരേയൊരു സൂപ്പര്‍ സ്റ്റാര്‍ മധുവാണെന്നും കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ വിലാസത്തിലേയ്ക്ക് കത്ത് അയച്ചിട്ടുണ്ടെന്നും മമ്മൂട്ടി പറഞ്ഞിരുന്നു മധുവിന്…

Read More

42 സീരിയൽ താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് കോവിഡ് വൈറസ് പടര്‍ന്ന് പിടിക്കുകയാണ്. ഇപ്പോഴിതാ മൂന്ന് സീരിയല്‍ ലൊകേഷനുകളിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രധാന താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് രോഗം .മഴവില്‍ മനോരമയിലെ ചാക്കോയും മേരിയും സീരിയല്‍ ലൊക്കേഷനിലെ 25 പേര്‍ക്കും ഫ്ലവേഴ്സ് ചാനലിലെ കൂടത്തായി സീരിയലിലെ ഒരാള്‍ക്കും, സീ കേരളത്തിലെ ഞാനും നീയും ലൊക്കേഷനിലെ 16 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇത്രയും അധികം ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഷൂട്ടിങ് നിര്‍ത്തിവച്ചിരിക്കുകയാണ്. നേരത്തെ ലൊക്ഡൗണ്‍ സമയത്തും സീരിയലുകളുടെ ഷൂട്ടിങ് നിര്‍ത്തിവച്ചിരുന്നു. ഇളവുകള്‍ പ്രഖ്യാപിച്ചതോടെയാണ് പിന്നീട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ്…

Read More

ഫിലിം യൂണിറ്റിലെ നാലുപേർക്ക് കോവിഡ്; മമ്മൂട്ടി ചിത്രം ‘ദ പ്രീസ്റ്റ്’നിർത്തിവെച്ചു

മമ്മൂട്ടി നായകനായി നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം ‘ദ ട്രസ്റ്റിന്റെ ചിത്രീകരണം നിർത്തിവെച്ചു.   ഫിലിം യൂണിറ്റിലെ ചിലര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെക്കുകയായിരുന്നു. ഫൈറ്റ്മാസ്റ്റേഴ്‌സ് അടക്കമുള്ളവര്‍ക്ക് ചെന്നൈയില്‍വച്ചും സാങ്കേതികപ്രവര്‍ത്തരും യൂണിറ്റംഗങ്ങളടക്കമുള്ളവ‍ർക്ക് എറണാകുളം, തിരുവനന്തപുരം, കൊട്ടാരക്കര എന്നിവിടങ്ങളില്‍വെച്ചും പിസിആര്‍ ടെസ്റ്റ് നടത്തിയിരുന്നു. ശേഷം ഇവർ എറണാകുളത്ത് എത്തുകയായിരുന്നു. അവിടെ നിന്നും കുട്ടിക്കാനത്തേയ്ക്ക് പുറപ്പെടാന്‍ ഒരുങ്ങുമ്പോഴാണ് കൂട്ടത്തില്‍ നാലുപേര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.   നിലവിലെ സാഹചര്യത്തിൽ പ്രീസ്റ്റിന്റെ ഷൂട്ടിങ് സെപ്‍തംബര്‍…

Read More

പട്ടാള ചിത്രങ്ങളിൽ നിന്ന് മാറി കുടുംബ ചിത്രവുമായി മേജർ രവി; പ്രധാന വേഷത്തിൽ സുരേഷ് ഗോപിയും ആശ ശരത്തും

പതിവ് പട്ടാള ചിത്രങ്ങളിൽ നിന്ന് മാറി ഇത്തവണ കുടുംബ ചിത്രവുമായി സംവിധായകൻ മേജർ രവി. സിനിമയിൽ സുരേഷ് ഗോപിയും ആശ ശരത്തുമാണ് നായികാ നായകന്മാരായി എത്തുന്നത്. മുപ്പത്തിയഞ്ചു വർഷങ്ങൾക്ക് ശേഷം രണ്ടു ബാല്യകാല സുഹൃത്തുക്കൾ ഒരു ഫംഗ്ഷനിൽ വച്ച് കണ്ടുമുട്ടുന്നതും പിന്നീട് അവർ അവരുടെ ഓർമ്മകളിലേക്ക് തിരികെ നടക്കുന്നതും തുടർന്നുണ്ടാകുന്നതുമാണ് കഥാ പശ്ചാത്തലം സുരേഷ് ഗോപിയുടെയും ആശാ ശരത്തിന്റെയും ബാല്യ കാലത്തിന് ഒരു പ്രധാന പങ്കു ചിത്രത്തിൽ ഉണ്ടാകുമെന്ന് മേജർ രവി അറിയിച്ചു. നായകൻ ആയ സുരേഷ്…

Read More

നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ സാക്ഷികള്‍ കൂറുമാറ്റിയതില്‍ പ്രതികരണവുമായി നടി പാര്‍വ്വതി തിരുവോത്ത്

കോഴിക്കോട്: നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ സാക്ഷികള്‍ കൂറുമാറ്റിയതില്‍ പ്രതികരണവുമായി നടി പാര്‍വ്വതി തിരുവോത്ത്. അതിജീവിച്ചവളുടെ പോരാട്ടം വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അവള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും പാര്‍വ്വതി ഫേസ്ബുക്കില്‍ കുറിച്ചു. അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗിലായിരുന്നു പാര്‍വ്വതിയുടെ പോസ്റ്റ്. ”അവള്‍ തല ഉയര്‍ത്തി നീതിക്കായി പോരാടുന്നത് ഞങ്ങള്‍ കണ്ടു. സാക്ഷികള്‍ എങ്ങനെയാണ് കൂറുമാറിയതെന്നത് എന്നെ ഞെട്ടിച്ചു. പ്രത്യേകിച്ച് സുഹൃത്തെന്ന് കരുതുന്നുവരുടെ മൊഴിമാറ്റം. അതിജീവിച്ചവളുടെ പോരാട്ടം വിജയിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അവള്‍ക്കൊപ്പം നില്‍ക്കുന്നു” പാര്‍വ്വതി ഫേസ്ബുക്കില്‍ കുറിച്ചു. ഭാമയും സിദ്ദിഖും പ്രോസിക്യൂഷന് നല്‍കിയ മൊഴി…

Read More

ഭാമയുടെ കൂറുമാറ്റം; രൂക്ഷവിമർശനവുമായി റിമയും രമ്യാ നമ്പീശനും

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ സിദ്ധിഖും ഭാമയും കൂറുമാറിയതിനെ രൂക്ഷമായി വിമർശിച്ച് നടിമാരായ രമ്യാ നമ്പീശനും റിമ കല്ലിങ്കലും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇരുവരുടെയും പ്രതികരണം രമ്യയുടെ ഫേസ്ബുക്ക് കുറിപ്പ് സത്യം വേദനിപ്പിക്കും. എന്നാൽ ചതി. നമുക്കൊപ്പം പോരാട്ടത്തിലുണ്ടെന്ന് വിശ്വാസിക്കുന്ന ഒരാളുടെ നിറം മാറുമ്പോൾ അതിയായ വേദന തോന്നുന്നു. കൂറുമാറി എതിരാകുന്ന ദൃക്‌സാക്ഷികളെ കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷേ ഇര അവരുടെ അടുപ്പക്കാരിയാകുമ്പോൾ എങ്ങനെ ചതിക്കാൻ തോന്നുന്നു. ഈ പോരാട്ടം യാഥാർഥ്യമാണ്. സത്യം ജയിക്കും. അതിജീവിച്ചവർക്ക് വേണ്ടിയും എല്ലാ സ്ത്രീകൾക്ക്…

Read More