ഈ സ്ത്രീയുടെ അപകടകരമായ ആ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്: സലീംകുമാര്‍ പറയുന്നു

വിവാഹവാര്‍ഷികദിനത്തില്‍ ഭാര്യക്ക് നന്ദി അറിയിച്ച് നടന്‍ സലീംകുമാര്‍.ഭാര്യയുടെ ദൃഢനിശ്ചയമാണ് ഒരുപാടുതവണ മരിച്ചുപുറപ്പെട്ടുപോകാന്‍ തുനിഞ്ഞ തന്നെ ഇവിടെ പിടിച്ചുനിര്‍ത്തിയതെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ സലീംകുമാര്‍ പറയുന്നു. എങ്ങനെ നന്ദി പറയണമെന്നും അറിയില്ലെന്നും സലീംകുമാര്‍ പറഞ്ഞു. സലീംകുമാറിന്റെ വാക്കുകള്‍: ‘കല്യാണം കഴിക്കുന്നുണ്ടെങ്കില്‍, അത് യാതൊരു വേലയും കൂലിയും ഇല്ലാത്ത, ഈ മിമിക്രി കാരനെ മാത്രമായിരിക്കും ‘ എന്ന ഈ സ്ത്രീയുടെ അപകടകരമായ ആ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്സ് പൂര്‍ത്തീകരിക്കുകയാണ്. ഒരുപാട് തവണ മരിച്ചു പുറപ്പെട്ടു പോകാന്‍ തുനിഞ്ഞ എന്നെ ഇവിടെ…

Read More

മാസ്‌ക് അണിഞ്ഞ് വധു; നടി മിയ ജോർജ് വിവാഹിതയായി

നടി മിയ ജോർജ് വിവാഹിതയായി. വ്യവസായി ആഷ് വിൻ ഫിലിപ്പാണ് വരൻ. എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ. കർദിനാൾ മാർ ജോർജ് ആലഞ്ചേരി കാർമികത്വം വഹിച്ചു വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ സംബന്ധിച്ചത്. കൊവിഡ് കാലത്ത് നടന്ന വിവാഹത്തിന് മാസ്‌ക് ധരിച്ച് മാനദണ്ഡങ്ങൾ പാലിച്ചാണ് മിയ ചടങ്ങിനെത്തിയത്. വിവാഹശേഷം കൊച്ചിയിൽ വിവാഹസത്കാരവും ഒരുക്കിയിരുന്നു. മെയ് 30നാണ് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. പാലാ സെന്റ് തോമസ് കത്രീഡലിൽ വെച്ച് കഴിഞ്ഞ മാസം…

Read More

നടന്‍ എല്‍ദോ മാത്യു വിവാഹിതനായി

ക്വീന്‍ സിനിമയിലൂടെ ശ്രദ്ധേയനായ എല്‍ദോ മാത്യു വിവാഹിതനായി. അനീറ്റയാണ് വധു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ പള്ളിയില്‍ വച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുകള്‍ മാത്രമാണ് പങ്കെടുത്തത്. കുംബാരീസ് എന്ന ചിത്രത്തില്‍ നായക വേഷത്തില്‍ എത്തി ശ്രദ്ധനേടിയിരുന്നു. കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്സിംഗ് ആണ് എല്‍ദോയുടെ പുതിയ ചിത്രം. എല്‍ദോ എന്ന കഥാപാത്രമായാണ് എല്‍ദോ മാത്യു ക്വീനില്‍ വേഷമിട്ടത്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രത്തില്‍ സാനിയ ഇയ്യപ്പന്‍ ആണ് നായികയായെത്തിയത്. ചിത്രം മികച്ച വിജയം നേടിയിരുന്നു.

Read More

സുശാന്ത് സിങ് കേസ്: നടി റിയ ചക്രബര്‍ത്തി അറസ്റ്റില്‍

മുംബൈ: മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തിയെ എന്‍സിബി അറസ്റ്റ് ചെയ്തു. സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിലാണ് റിയ ചക്രബര്‍ത്തിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. റിയയുടെ സഹോദരന്‍ ഷൗവിക് ചക്രബര്‍ത്തി നേരത്തെ അറസ്റ്റിലായിരുന്നു. താന്‍ ലഹരി മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും സുശാന്ത് സിങിന്റെ ആവശ്യപ്രകാരമാണ് കഞ്ചാവ് വാങ്ങിച്ചതെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് റിയ മൊഴി നല്‍കിയിട്ടുള്ളത്. താന്‍ നേരിട്ട് ലഹരികടത്തുകാരുമായി ബന്ധപ്പെട്ടിട്ടില്ലെന്നും സഹോദരനോടും സുശാന്തിന്റെ മാനേജര്‍ സാമുവല്‍…

Read More

എമ്പുരാന്‍ വൈകാതെ തന്നെ ചിത്രീകരണം ആരംഭിക്കും: ആന്റണി പെരുമ്പാവൂർ

മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്‍ താമസമില്ലാതെ തന്നെ ചിത്രീകരണം ആരംഭിക്കുമെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ. കലാഭവൻ ലണ്ടന്റെ ആഭിമുഖ്യത്തിൽ ജെയ്സൺ ജോർജ്, റെയ്മോൾ നിധീരി, വിദ്യാ നായർ, സാജു അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ 150 ദിവസമായി നടന്നു വന്ന ‘വീ ഷാൽ ഓവർകം’ കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന അഭിമുഖത്തിലാണ്അദ്ദേഹം ഇക്കാര്യം പറഞ്ഞത് . ‘ലൂസിഫറില്‍ പൃഥ്വിരാജ് സംവിധായകനായെത്തിയത് വളരെ യാദൃശ്ചികമായാണ്. വളരെ നാളുകള്‍ക്ക് മുമ്പ് തന്നെ മുരളി ഗോപിയുമായി സിനിമയുടെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഹൈദരാബാദിലെ…

Read More

ലഹരിക്കടത്ത്: നടി റിയ ചക്രബർത്തിയുടെ സഹോദരനും സുശാന്തിന്റെ മാനേജരും അറസ്റ്റിൽ

ലഹരിക്കടത്ത് കേസിൽ നടി റിയ ചക്രബർത്തിയുടെ സഹോദരൻ അറസ്റ്റിൽ. നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയാണ് റിയയുടെ സഹോദരന് ഷൗവികിനെ അറസ്റ്റ് ചെയ്തത്. സുശാന്തിന്റെ മാനേജർ സാമുവൽ മിറാൻഡയും അറസ്റ്റിലായിട്ടുണ്ട്. ഇരുവരെയും പത്ത് മണിക്കൂറോളം ചോദ്യം ചെയ്തതിനൊടുവിലാണ് അറസ്റ്റ് ഇവരെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. വെള്ളിയാഴ്ച രാവിലെ ഇരുവരുടെയും വീടുകൾ നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ റെയ്ഡ് നടത്തിയിരുന്നു. നേരത്തെ ഷൗവിക്ക് ചക്രബർത്തിയുടെയും സാമുവൽ മിറാൻഡയുടെയും വീടുകളിൽ നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ റെയ്ഡ് നടത്തിയിരുന്നു. ഷൗവിക്കിന് എൻസിബി മുംബൈയിൽ അറസ്റ്റ് ചെയ്ത…

Read More

റിയ ചക്രബര്‍ത്തിയുടെ വീട്ടില്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ റെയ്ഡ്

നടി റിയ ചക്രബര്‍ത്തിയുടെ വീട്ടില്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ റെയ്ഡ് . ഇന്ന് പുലര്‍ച്ചെയോടെയാണ് എന്‍.സി.ബി നടിയുടെ മുംബയിലെ വസതിയിലെത്തിയത്. നടന്‍ സുശാന്ത് സിംഗ് രാജ്പുത്ത് മരണവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിനിടെ, കാമുകിയായ റിയയ്ക്ക് ലഹരി റാക്കറ്റുമായി ബന്ധമുണ്ടെന്ന് സംശയം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തുന്നത്. നേരത്തെ എന്‍.സി.ബി അറസ്റ്റ് ചെയ്ത ലഹരി മരുന്ന് ഇടപാടുകാരന്‍ സയിദ് വിലത്രയ്ക്ക് റിയയുടെ സഹോദരന്‍ ഷോവിക്ക് ചക്രവര്‍ത്തിയുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സുശാന്ത് സിംഗിന്റെ മുന്‍ മാനേജര്‍ സാമുവല്‍…

Read More

സുശാന്ത് വിഷയത്തിൽ റിയയെ വേട്ടയാടുന്നത് വേദനാജനകം: വിദ്യാ ബാലൻ

സുശാന്ത് സിംഗ് രാജ്പുത്തിന്റെ വിയോഗത്തിന് ശേഷം വലിയ വിമർശനങ്ങളാണ് സുശാന്തിന്റെ കാമുകിയായിരുന്ന റിയ ചക്രവര്‍ത്തി നേരിട്ടു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ റിയാ ചക്രവര്‍ത്തിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് വേദനാജനകമാണെന്ന് തുറന്നുപറഞ്ഞ് പിന്തുണയുമായി രം​ഗത്തെത്തിയിരിക്കുകയാണ് മുൻനിര നായികമാരിലൊരാളായ വിദ്യാ ബാലന്‍. അകാലത്തിലുളള സുശാന്തിന്റെ വിയോഗം ഇപ്പോള്‍ ഒരു മാധ്യമ സര്‍ക്കസായി മാറിയെന്നത് ദൗര്‍ഭാഗ്യകരമാണ്. ഇത് കാണുമ്പോൾ ഒരു സ്ത്രീ എന്ന നിലയില്‍ വേദനയുണ്ട്. കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടുന്നത് വരെ ഒരാള്‍ നിരപരാധിയാണ്. വിദ്യാ ബാലൻ പറയുന്നു. നിയമം നടപ്പാക്കാന്‍ അനുവദിക്കണം. വിധിന്യായങ്ങളില്‍ അനാവശ്യ…

Read More

പ്രശസ്ത ഹോളിവുഡ് നടൻ ചാഡ്വിക് ബോസ്മാൻ അന്തരിച്ചു

പ്രമുഖ ഹോളിവുഡ് നടൻ ചാഡ്വിക് ബോസ്മാൻ അന്തരിച്ചു. 43 വയസ്സായിരുന്നു. അർബുദ ബാധയെ തുടർന്ന് ലോസ് ആഞ്ചൽസിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. നാല് വർഷത്തോളമായി ചികിത്സയിലായിരുന്നു. ബ്ലാക്ക് പാന്തറിയലെ നായക കഥാപാത്രത്തിലൂടെയാണ് ബോസ്മാൻ ആരാധക പ്രീതി നേടിയെടുത്തത്. ക്യാപ്റ്റൻ അമേരിക്ക, അവഞ്ചേഴ്‌സ് ഇൻഫിനിറ്റി സിനിമകളുടെയും ഭാഗമായി

Read More

സിനിമ ഉപേക്ഷിച്ചതില്‍ എനിക്ക് നഷ്‌ടബോധമില്ല; തുറന്നു പറഞ്ഞ് ശാലിനി

തല അജിത്തുമായുള്ള വിവാഹത്തോടെ അഭിനയത്തില്‍ നിന്നും പിന്മാറുകയായിരുന്നു മലയാളി പ്രേക്ഷകരുടെ പ്രിയ നടി ശാലിനി.. നായികാ പദവിയില്‍ ഇരുന്ന സമയത്ത് തന്നെ ശാലിനി അഭിനയം ഉപേക്ഷിച്ചതില്‍ ആരാധകർ നിരാശിതരായി. അഭിനയം എന്തുകൊണ്ട് നിറുത്തി എന്ന ചോദ്യം എപ്പോഴും ആരാധകരില്‍ നിന്നുയര്‍ന്നിരുന്നു. ഇപ്പോഴിതാ ശാലിനിതന്നെ അതിന് ഉത്തരം പറയുന്നു. . ”അജിത്തുമായുള്ള ജീവിതം തീരുമാനിച്ചതോടെ സിനിമയേക്കാള്‍ കൂടുതല്‍ പരിഗണന ജീവിതത്തിന് നല്‍കണമെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. അതുകൊണ്ടാണ് അഭനയം നിറുത്താമെന്ന് തീരുമാനിച്ചത്. സിനിമ ഉപേക്ഷിച്ചതില്‍ എനിക്ക് നഷ്‌ടബോധമില്ല. ഒരു കുടുംബിനിയായിട്ടുള്ള…

Read More