ഇനീപ്പ നിൽക്കണോ പോണോ; ഷറഫുദ്ദീന്റെ കമന്റിന് മമ്മൂട്ടിയുടെ മറുപടി
മമ്മൂട്ടി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് . വർക്ക്ഔട്ടിന് ശേഷം മമ്മൂട്ടി തന്റെ സെൽഫി ഫോട്ടോയാണ് പോസ്റ്റ് ചെയ്തത്. വർക്ക് ഫ്രം ഹോം ആണെന്നും ഇപ്പോൾ പണി ഒന്നും ഇല്ലാത്ത കാരണം വർക്ക് ഔട്ട് ഒരു പണിയായി ചെയ്യുന്നു എന്ന ക്യാപ്‌ഷനാണ് മമ്മൂട്ടി ചിത്രത്തിന് നൽകിയത്. മലയാള നടീനടന്മാർ മമ്മൂട്ടിയുടെ പോസ്റ്റിന്റെ താഴെ വ്യത്യസ്തമായ കമന്റുകളുമായി മുന്നോട്ട് വന്നിരുന്നു. നടൻ ഷറഫുദ്ദീന്റെ കമന്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ഇനീപ്പ…