ഷെയ്ൻ നിഗം നായകനാവുന്ന വെയിൽ ചിത്രത്തിൻ്റെ ട്രെയിലർ ചിങ്ങം ഒന്നിന്
ഷെയ്ന്‍ നിഗം നായകനാകുന്ന ‘വെയില്‍’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ചിങ്ങം ഒന്നിന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ച് നിര്‍മ്മാതാവ് ജോബി ജോര്‍ജ്. ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ യൂട്യൂബ് ചാനലിലൂടെ ഏഴു മണിക്ക് ട്രെയ്‌ലര്‍ റിലീസ് ചെയ്യും. ”സ്‌നേഹിതരെ, നമ്മള്‍ വല്ലാത്തൊരു കാലഘട്ടത്തിലൂടെ ആണ് കടന്നു പോകുന്നത്.. അതുകൊണ്ട് തന്നെ, നാളെ നാളെ എന്ന് പറഞ്ഞിരിക്കുകയായിരുന്നു.. എന്നാല്‍ ഏത് സാഹചര്യത്തെയും നമ്മള്‍ ഫേസ് ചെയ്‌തേ പറ്റു.. ആയതിനാല്‍ നമ്മളുടെ സിനിമയുടെ ട്രൈലെര്‍ പുറത്ത് വിടുകയാണ്.. കൂടെ വേണം.. നിങ്ങളുടെ മനസിന് കുളിര്മയേകുന്ന ഒന്നായിരിക്കും…..