സുശാന്ത് ലഹരി വസ്തുക്കൾക്ക് അടിമയായിരുന്നുവെന്ന് കാമുകി റിയ ചക്രബർത്തി
സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി കാമുകി റിയ ചക്രബർത്തി. സുശാന്ത് സ്ഥിരമായി ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നു. താൻ തടഞ്ഞിരുന്നുവെങ്കിലും സുശാന്ത് അനുസരിച്ചില്ല. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യാനിരിക്കെയാണ് റിയയുടെ വെളിപ്പെടുത്തൽ സുശാന്തിന്റെ മാനേജർ സാമുവൽ മിറാൻഡ ലഹരിമരുന്ന് ചോദിച്ച് റിയക്ക് അയച്ച വാട്‌സാപ്പ് സന്ദേശങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി ആയാണ് റിയയുടെ വെളിപ്പെടുത്തൽ. സുശാന്ത് സ്ഥിരമായി ഹാഷിഷ് ഉപയോഗിച്ചിരുന്നതായി മുൻ അംഗരക്ഷകനും വെളിപ്പെടുത്തിയിരുന്നു. ലഹരിമരുന്ന് ഇടപാടുകാരൻ ഗൗരവ് ആര്യയുമായി താൻ ഇടപാട് നടത്തിയെന്ന…