‘മുല്ല മൊട്ട് മാല, മാങ്ങാ മാല… നെറ്റിച്ചുട്ടി… ചിലങ്കയെവിടെ?’; ആഭരണ കളക്ഷനുമായി ശോഭന, സംശയങ്ങളുമായി ആരാധകര്‍
സാരി കളക്ഷന് പിന്നാലെ തന്റെ ആഭരണങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ച് ശോഭന. ആഭരണങ്ങള്‍ക്ക് നടുവില്‍ നിന്നും കൈയ്യിലൊരു വലിയ ജിമിക്കി കമ്മല്‍ പിടിച്ചിരിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്. ”ഗംഗേ… അതിനും എന്നെ തടയാനാവില്ല” എന്ന ക്യാപ്ഷനോടെ പങ്കുവച്ച ചിത്രം വൈറലാവുകയാണ്. ഇതോടെ മണിച്ചിത്രത്താഴ് സിനിമയിലെ ഡയലോഗുകളുമായി ആരാധകരും രംഗത്തെത്തി. ”മുല്ല മൊട്ട് മാല, മാങ്ങാ മാല… നെറ്റിച്ചുട്ടി… ചിലങ്കയെവിടെ?”, ”ശോഭനാ സ്‌റ്റോര്‍സില്‍ നിന്നുള്ള നാഗവല്ലിയുടെ കളക്ഷന്‍സ്”, ”ഇനി അല്ലിക്ക് ആഭരണം എടുക്കാന്‍ പോകണം” എന്നിങ്ങനെയാണ് ചില കമന്റുകള്‍ ഏഴ്മാസങ്ങള്‍ക്ക്…