‘ബേബി മോണിക്കയ്ക്കായി ഡബ്ബ് ചെയ്യാന്‍ കുട്ടിയെ തേടുന്നു’; മമ്മൂട്ടിയുടെ മാസ് ലുക്ക് പങ്കുവെച്ച് മഞ്ജു വാര്യര്‍
സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളിലൊന്നാണ് ‘ദ പ്രീസ്റ്റ്’. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതയോടെയാണ് സിനിമ എത്തുന്നത്. ചിത്രം ഉടന്‍ റിലീസിനെത്തുമെന്നും കഴിഞ്ഞ ദിവസം അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ചിത്രത്തില്‍ അഭിനയിക്കുന്ന ബാലതാരം മോണിക്കയ്ക്ക് വേണ്ടി ഡബ്ബ് ചെയ്യാന്‍ കഴിവുള്ള കുട്ടിയെ തേടുകയാണ് അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍. ചിത്രത്തിലെ മമ്മൂട്ടിയുടെ മാസ് ലുക്ക് പങ്കുവെച്ചാണ് വീഡിയോയില്‍ മഞ്ജു വാര്യര്‍ ‘കൈദി’ ഫെയിം ബേബി മോണിക്കയ്ക്കായി ഡബ്ബ് ചെയ്യാന്‍ കഴിവുള്ള കുട്ടിയെ തേടുന്നതായി അറിയിച്ചിരിക്കുന്നത്….
