ഒരു കാലത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള യുവ നടനായിരുന്നു റഹ്മാന്‍. തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് മാറിയതോടെ മലയാളത്തില്‍ റഹ്മാന് ഒരു ഇടവേള വന്നു. മലയാളത്തില്‍ ഇടവേളയുണ്ടായെങ്കിലും ഇന്നും മലയാളികളുടെ പ്രിയ നടനാണ് റഹ്മാന്‍. വീണ്ടും മലയാളത്തില്‍ സജീവമായ റഹ്മാന്‍ ഇപ്പോള്‍ വിവാഹത്തെക്കുറിച്ചും ഭാര്യയെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ്. ” സിനിമയില്‍ വന്നു കുറച്ചു കാലങ്ങള്‍ക്കുള്ളില്‍ പ്രണയവും ബ്രേക്ക് അപ്പും എല്ലാം നടന്നു. എന്നെ വിവാഹം കഴിപ്പിക്കണം എന്ന ചിന്ത വീട്ടുകാര്‍ക്ക് വരുന്നത് എനിക്ക് 26 വയസായപ്പോഴാണ്. പല ആലോചനകളും വന്നെങ്കിലും ഞാന്‍ അതിനെല്ലാം നോ പറഞ്ഞു. ചെന്നൈയില്‍ സുഹൃത്തിന്റെ ഫാമിലി ഫംങ്ഷന് പോയപ്പോള്‍ തട്ടമിട്ട മൂന്ന് പെണ്‍കുട്ടികളെ കണ്ടു.
കെട്ടുന്നെങ്കില്‍ ഇത് പോലെ ഒരു പെണ്‍കുട്ടിയെ കെട്ടണം അന്ന് ഞാന്‍ കൂട്ടുകാരനോട് പറഞ്ഞത് പടച്ചോന്‍ കേട്ടു.
സുഹൃത്താണ് മെഹറുവിന്റെ അഡ്രസ് കണ്ടുപിടിച്ചു പെണ്ണ് ചോദിച്ചു പോയത്. മലയാളം ഒട്ടും അറിയാത്ത ഹാജി മൂസ പരമ്ബരയില്‍ പെട്ട സില്‍ക്ക് ബിസിനസുകാര്‍ ആയിരുന്നു അവര്‍. കച്ചില്‍ ആണ് കുടുംബം. സിനിമ ഒന്നും കാണാറില്ല. ചില നിബന്ധനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഒടുവില്‍ സമ്മതിച്ചു. ഭാര്യയില്ലാതെ ജീവിക്കാനാകില്ല എന്നു തോന്നിയ പല സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്.
രണ്ടാമത്തെ മോളുണ്ടാകുന്നതിനു മുന്‍പ് ഞാന്‍ സിനിമയില്ലാതെ നില്‍ക്കുകയാണ്. പുറത്തിറങ്ങുമ്ബോള്‍ മറ്റുള്ളവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ വയ്യാതെ പൂര്‍ണമായും ഞാന്‍ വീട്ടില്‍ ഇരിക്കാന്‍ തുടങ്ങി. ഒരു ദിവസം രാത്രി മെഹറു പറഞ്ഞു അവസരം ദൈവം തരുന്നതാണ്. സമയമാകുമ്ബോള്‍ അത് വരും. പിന്നീടൊരിക്കലും സിനിമയില്ലാതെ ഞാന്‍ വിഷമിച്ചിട്ടില്ല” പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റഹ്മാന്‍ പറയുന്നു