വൈകിട്ട് 6 മുതല്‍ 10 വരെയുള്ള പീക് ലോഡ് സമയത്തു ഇത് ഉപയോഗിച്ച് തുടങ്ങുമ്ബോള്‍ നൂറു മെഗാവാട് വരെ ഉപയോഗത്തില്‍ കുറവുവരുമെന്നും അത് മൂലം വൈദ്യുതി വാങ്ങല്‍ ചെലവ് കുറയുമെന്നും മന്ത്രി പറഞ്ഞു. സാധാരണക്കാരുടെ ഉപയോഗം താഴ്ന്ന നിരക്കിലേക്ക് വരുമെന്നും ഇത്തരം ജോലികള്‍ ജീവനക്കാര്‍ സാമൂഹ്യ പ്രതിബദ്ധതയോടെ ഏറ്റെടുക്കണമെന്നും മന്ത്രി കൂട്ടിച്ചര്‍ത്തു.
ജീവനക്കാരുടെ ശമ്ബള പരിഷ്കരണം സമയബന്ധിതമായി നടപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ് പിള്ള, ഡയറക്ടര്‍ ഡോ. വി. ശിവദാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.