ടെലിവിഷന്‍ സ്ക്രീനിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ നടി മൃദുല വിജയും, പരമ്ബരകളിലൂടെയും മറ്റ് ഷോകളിലൂടെയും ശ്രദ്ധ നേടിയ നടന്‍ യുവകൃഷ്ണയും വിവാഹിതരാകുന്നു. മഞ്ഞില്‍വിരിഞ്ഞ പൂവി’ലെ മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകര്‍ക്ക് യുവകൃഷ്ണ പ്രിയങ്കരനായി മാറിയ താരമാണ്. നിരവധി പരമ്ബരകളിലില്‍ വേഷമിട്ട മലയാളികളുടെ ഇഷ്ട നായികയാണ് മൃദുല വിജയ്.
ഡിസംബര്‍ 23 ബുധനാഴ്ച ഔദ്യോഗികമായി വിവാഹനിശ്ചയം നടക്കും. തിരുവനന്തപുരത്താണ് ചടങ്ങുകള്‍. ഒരേ മേഖലയില്‍ നില്‍ക്കുന്നവര്‍ ഒന്നാകുമ്ബോള്‍ ഇരുവരും പ്രണയത്തിലാണോ എന്ന സംശയം സ്വാഭാവികമാണ്. അത്തരം ചോദ്യങ്ങളോട് അല്ലെന്നാണ് താരങ്ങള്‍ക്ക് പറയാനുള്ളത്.
പൊതു സുഹൃത്ത് വഴി വന്ന ആലോചന ഉറപ്പിക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം.
തിരുവനന്തപുരം സ്വദേശിയാണ് മൃദുല വിജയ്. സഹോദരി പാര്‍വ്വതിയും പരമ്ബരകളില്‍ വേഷമിട്ടിരുന്നെങ്കിലും വിവാഹശേഷം അഭിനയരംഗത്തുനിന്ന് മാറിനില്‍ക്കുകയാണ്. സംഗീത-നൃത്ത അധ്യാപികയായ കൃഷ്ണവേണിയാണ് യുവയുടെ അമ്മ. അഭിനയമല്ലാതെ മാജിക്കിലും മെന്റലിസത്തിലും ഒരു കൈ നോക്കുന്നുണ്ട് യുവ.
ഇരുവരും ഒരുമിച്ച് ആരംഭിച്ച മൃദ്വ എന്ന യൂട്യൂബ് ചാനലിലൂടെ വിവാഹനിശ്ചയ വിവരം അറിയിച്ചിരിക്കുകയാണ് താരങ്ങള്‍. ഇരുവരും ചേര്‍ന്നെത്തിയ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.