അതേസമയം, ചിത്രത്തിന്റെ പൂജ ഇന്ന് കഴിഞ്ഞു. പവന്‍ കല്യാണ്‍, സംവിധായകന്‍ സാഗര്‍ കെ. ചന്ദ്ര, നിര്‍മ്മാതാവ് സൂര്യദേവര നാഗ വാംസി എന്നിവര്‍ പൂജാ ചടങ്ങില്‍ പങ്കെടുത്തു. തമന്‍ എസ്. ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ഗാനം പവന്‍ കല്യാണിനെ കൊണ്ട് പാടിപ്പിക്കാനാണ് തമന്‍ ആലോചിക്കുന്നത്
സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജു മേനോനുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി വേഷമിട്ടത്. ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന്റെ ഹിന്ദി അടക്കം പല ഭാഷകളുടെയും റീമേക്ക് അവകാശം വിറ്റു പോയിരുന്നു.
നേരത്തെ ചിത്രത്തിന്റെ തിരക്കഥയില്‍ പൂര്‍ണമായ മാറ്റം വേണമെന്ന് പവന്‍ കല്യാണ്‍ പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തിരക്കഥ തിരുത്തി നായകന്‍, പ്രതിനായകന്‍ എന്ന നിലയിലേക്ക് മാറ്റിയെഴുതണം എന്നാണ് പവന്‍ കല്യാണിന്റെ നിര്‍ദേശം എന്ന റിപ്പോര്‍ട്ടുകളാണ് പ്രചരിച്ചത്.