നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു. 98 വയസ്സായിരുന്നു. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ച അദ്ദേഹം ഒരാഴ്ചയിലധികമായി കണ്ണൂരിൽ ചികിത്സയിലായിരുന്നു. കൊവിഡ് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങിയെങ്കിലും ആരോഗ്യനില മോശമായതോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു
കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യപിതാവ് കൂടിയാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി. 76ാം വയസ്സിൽ ദേശാടനം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിലേക്ക് വരുന്നത്. തുടർന്ന് തമിഴ് സിനിമകളിലടക്കം അദ്ദേഹം സാന്നിധ്യമറിയിച്ചു.