പീനട്ട് ബട്ടര്‍ ഒരു സ്പൂണ്‍ ദിവസവും; ആയുസ്സ് കൂട്ടും ഒറ്റമൂലി

പീനട്ട് ബട്ടര്‍ കഴിക്കുന്നവരാണ് പലരും. എന്നാല്‍ എന്താണ് പീനട്ട് ബട്ടര്‍ എന്നുള്ളത് പലര്‍ക്കും അറിയില്ല എന്നുള്ളതാണ് സത്യം. ഉണക്കിവറുത്ത നിലക്കടലയില്‍ നിന്നാണ് പീനട്ട് ബട്ടര്‍ തയ്യാറാക്കുന്നത്. നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് നിലക്കടല എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് പലപ്പോഴും വൈവിധ്യമായ രുചി നല്‍കുന്നത് കൊണ്ട് തന്നെയാണ് കുട്ടികളുടെ പ്രിയപ്പെട്ടതാക്കി ഇതിനെ മാറ്റുന്നത്. സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്നു പ്രകൃതിദത്ത പ്രോട്ടീനുകളും നിലക്കടലയിലെ സ്വാഭാവിക കൊഴുപ്പും കാന്‍സര്‍ പോലുള്ള സ്തനരോഗങ്ങളുടെ സാധ്യതയെ ഗണ്യമായി കുറയ്ക്കും. സ്തനാര്‍ബുദ…

Read More

‘മതി മറന്നുള്ള ആഘോഷം വേണ്ട, ഇംഗ്ലണ്ട് വീട്ടിലേക്ക് വരുന്നുണ്ട്’; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി കെവിന്‍ പീറ്റേഴ്‌സണ്‍

ഓസീസിനെതിരായ പരമ്പര നേട്ടത്തിന്റെ സന്തോഷത്തില്‍ ഇരിക്കുന്ന ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍. മതിമറന്ന് ആഘോഷിക്കുന്നതില്‍ കരുതല്‍ വേണമെന്നും, ഏതാനും ദിവസത്തിനുള്ളില്‍ ഇംഗ്ലണ്ട് ഇന്ത്യയ്ക്ക് വരുന്നുണ്ടെന്നും പീറ്റേഴ്‌സണ്‍ പറഞ്ഞു. ‘എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് നേടിയ ഈ ജയം ആഘോഷിക്കുക. എന്നാല്‍ ഇംഗ്ലണ്ട് എന്ന കരുത്തരായ സംഘം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നിങ്ങളുടെ വീട്ടിലേക്ക് വരുന്നുണ്ട്. അവരെ തോല്‍പ്പിക്കാന്‍ സാധിക്കണം. ജാഗ്രതയോടെ ഇരിക്കൂ. മതിമറന്ന് ആഘോഷിക്കുന്നതില്‍ കരുതല്‍ വേണം’ ട്വിറ്ററില്‍ കെവിന്‍ പീറ്റേഴ്സണ്‍ ട്വിറ്ററില്‍ കുറിച്ചു….

Read More

മലയാളത്തിന്റെ മുത്തച്ഛൻ നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു

നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു. 98 വയസ്സായിരുന്നു. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ച അദ്ദേഹം ഒരാഴ്ചയിലധികമായി കണ്ണൂരിൽ ചികിത്സയിലായിരുന്നു. കൊവിഡ് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങിയെങ്കിലും ആരോഗ്യനില മോശമായതോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യപിതാവ് കൂടിയാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി. 76ാം വയസ്സിൽ ദേശാടനം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിലേക്ക് വരുന്നത്. തുടർന്ന് തമിഴ് സിനിമകളിലടക്കം അദ്ദേഹം സാന്നിധ്യമറിയിച്ചു.

Read More

കോഴിക്കോട് ജില്ലയില്‍ ഇന്ന് 770പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു

 കോഴിക്കോട്:കോഴിക്കോട് ജില്ലയില്‍ ഇന്ന് 770പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ അറിയിച്ചു. വിദേശത്തു നിന്നെത്തിയ നാലുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലു പേര്‍ക്കുമാണ് പോസിറ്റീവായത്. 24 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 738 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6627 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 510 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. കോവിഡ് വാക്സിനേഷന്‍ വിതരണത്തിന്റെ ആദ്യഘട്ടത്തില്‍…

Read More

വയനാട് ജില്ലയില്‍ 322 പേര്‍ക്ക് കൂടി കോവിഡ്;179 പേര്‍ക്ക് രോഗമുക്തി ,319 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (20.1.21) 322 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 179 പേര്‍ രോഗമുക്തി നേടി. ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 319 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അതില്‍ 16 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 20881 ആയി. 17588 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 129 മരണം….

Read More

മുഖ്യമന്ത്രിക്ക് പരാതി സമര്‍പ്പിക്കാൻ ഇനി മുതൽ സര്‍വീസ് ചാര്‍ജ് നൽകണം

മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനമായ സി.എം.ഒ. പോര്‍ട്ടലിലേക്ക് പരാതി അയക്കാന്‍ ഇനി സര്‍വീസ് ചാര്‍ജ് നല്‍കണം. സി.എം.ഒ. പോര്‍ട്ടല്‍ മുഖാന്തിരമുള്ള പരാതികള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി സമര്‍പ്പിക്കുമ്പോള്‍ അക്ഷയ കേന്ദ്രങ്ങള്‍ക്ക് പൊതുജനങ്ങളില്‍നിന്നും 20 രൂപ സര്‍വീസ് ചാര്‍ജായി ഈടാക്കാമെന്നുള്ള ഉത്തരവിറങ്ങി. അക്ഷയ കേന്ദ്രങ്ങള്‍ വഴി സി.എം.ഒ. പോര്‍ട്ടലിലേക്ക് പരാതി നല്‍കുന്നതിന് നേരത്തെ സര്‍വീസ് ചാര്‍ജില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അക്ഷയ കേന്ദ്ര ഡയറക്ടറാണ് ഇതിനായി 20 രൂപ ഈടാക്കുന്നതിന് അനുവദിക്കാമെന്ന് അഭിപ്രായപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ തീരുമാനമുണ്ടായത്.

Read More

സംസ്ഥാനത്ത് ഇന്ന് 6815 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6815 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1031, കോഴിക്കോട് 770, കോട്ടയം 704, പത്തനംതിട്ട 654, കൊല്ലം 639, മലപ്പുറം 537, തൃശൂര്‍ 441, ആലപ്പുഴ 422, തിരുവനന്തപുരം 377, ഇടുക്കി 336, വയനാട് 322, കണ്ണൂര്‍ 281, പാലക്കാട് 237, കാസര്‍ഗോഡ് 64 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 65…

Read More

മുണ്ടക്കയത്ത് മാതാപിതാക്കളെ ഭക്ഷണവും മരുന്നും നൽകാതെ മകൻ പൂട്ടിയിട്ടു; പിതാവ് മരിച്ചു

കോട്ടയം മുണ്ടക്കയത്ത് വൃദ്ധദമ്പതികളെ പട്ടിണിക്കിട്ട് മകന്റെ കൊടുംക്രൂരത. മരുന്നും ഭക്ഷണവും നൽകാതെ മുറിയിൽ പൂട്ടിയിടുകയായിരുന്നു. അവശനിലയിലായ പിതാവ് പൊടിയൻ(80) അന്തരിച്ചു. മാനസിക നില തകരാറിലായ മാതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൻ റെജി ഒളിവിലാണ്. ഇയാൾക്കായുള്ള തെരച്ചിൽ പോലീസ് ആരംഭിച്ചിട്ടുണ്ട്. കുറച്ചു ദിവസങ്ങളായി മാതാപിതാക്കളെ ഇയാൾ മുറിയിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നാണ് സൂചന. അയൽവാസികൾ വീട്ടുവളപ്പിൽ കടക്കാതിരിക്കാൻ പട്ടിയെ അഴിച്ചുവിടുകയും ചെയ്തു ജനപ്രതിനിധികൾ ഇടപെട്ടാണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Read More

നെന്മേനിയില്‍ കോവിഡ് കേസുകള്‍ കൂടുന്നു

ചുള്ളിയോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ഇന്ന് നടത്തിയ 175 ആന്റിജന്‍ ടെസ്റ്റുകളിലാണ് 41 പേര്‍ക്ക് പോസിറ്റീവ് ആയത. നെന്മേനി വില്ലേജിലെ 13 വാര്‍ഡുകളിലായാണ് 41 കേസുകള്‍.ഒരുദിവസം ഇത്രമാത്രം കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതും ഇതാദ്യമായാണ്. ആരോഗ്യവകുപ്പധികൃതര്‍ കൂടുതല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.    

Read More

കെപിസിസി അധ്യക്ഷനാകാൻ താത്പര്യമുണ്ടെന്ന് കെ സുധാകരൻ; ദേശീയ നേതാക്കളെ നിലപാട് അറിയിച്ചു

കെപിസിസി അധ്യക്ഷനാകൻ താത്പര്യം പ്രകടിപ്പിച്ച് കെ സുധാകരൻ. അധ്യക്ഷ സ്ഥാനത്തിരിക്കാൻ താത്പര്യമുണ്ട്. ദേശീയ നേതാക്കളെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. അതേസമയം സ്ഥാനം ലഭിക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞു കെ വി തോമസിനെ പാർട്ടി നഷ്ടപ്പെടുത്തില്ലെന്നും സുധാകരൻ പറഞ്ഞു. കെവി തോമസ് ഇടതുമുന്നണിയിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് പ്രതികരണം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് യുഡിഎഫ് പരിഗണിക്കുന്നവരിൽ രമേശ് ചെന്നിത്തലയും ഉണ്ടെന്നും സുധാകരൻ പറഞ്ഞു തദ്ദേശ തെരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക്…

Read More