കോട്ടയം മുണ്ടക്കയത്ത് വൃദ്ധദമ്പതികളെ പട്ടിണിക്കിട്ട് മകന്റെ കൊടുംക്രൂരത. മരുന്നും ഭക്ഷണവും നൽകാതെ മുറിയിൽ പൂട്ടിയിടുകയായിരുന്നു. അവശനിലയിലായ പിതാവ് പൊടിയൻ(80) അന്തരിച്ചു. മാനസിക നില തകരാറിലായ മാതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മകൻ റെജി ഒളിവിലാണ്. ഇയാൾക്കായുള്ള തെരച്ചിൽ പോലീസ് ആരംഭിച്ചിട്ടുണ്ട്. കുറച്ചു ദിവസങ്ങളായി മാതാപിതാക്കളെ ഇയാൾ മുറിയിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നാണ് സൂചന. അയൽവാസികൾ വീട്ടുവളപ്പിൽ കടക്കാതിരിക്കാൻ പട്ടിയെ അഴിച്ചുവിടുകയും ചെയ്തു
ജനപ്രതിനിധികൾ ഇടപെട്ടാണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.