കോട്ടയത്ത് പിതാവിന്റെ വെട്ടേറ്റ് പരുക്കേറ്റ പതിനേഴുകാരി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. രാവിലെ എഴുന്നേൽക്കാൻ വൈകിയെന്ന കാരണം പറഞ്ഞാണ് കൊടുംക്രൂരത നടന്നത്. കോട്ടയം കറുകച്ചാൽ പച്ചിലമാക്കൽ മാവേലിത്താഴെയിൽ രഘു(48)വാണ് മകളെ വെട്ടിയത്.
മകൾ എഴുന്നേൽക്കാൻ വൈകിയെന്ന് പറഞ്ഞ് ബഹളം വെച്ച രഘു വാക്കത്തിയുമായി മുറിയിലെത്തുകയും കുട്ടിയെ വെട്ടുകയുമായിരുന്നു. തലയ്ക്കാണ് ആദ്യം വെട്ട് കൊണ്ടത്. ചോര വാർന്നൊഴുകിയതോടെ കുട്ടി നിലവിളിച്ചു. പിന്നാലെ വീണ്ടും വെട്ടി. ഇത് തടയാൻ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ വലതു കൈയിലെ വിരൽ മുറിഞ്ഞ് തൂങ്ങുകയും ചെയ്തുറൂമിൽ നിന്ന് ഇറങ്ങിയോടിയ മകൾ അയൽവക്കത്തെ വീട്ടിൽ അഭയം തേടുകയായിരുന്നു. ഇവരാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രഘുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.