രാജസ്ഥാനിലെ ജോധ്പൂരിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് മൃതദേഹത്തിന് സമീപത്തിരുന്ന് വീഡിയോ ഗെയിം കളിച്ചു. കൊലപാതകത്തിന് ശേഷം പോലീസിനെയും ഭാര്യയുടെ മാതാപിതാക്കളെയും വിവരം അറിയിച്ചതും ഇയാൾ തന്നെയായിരുന്നു
35കാരനായ വിക്രം സിംഗാണ് ഭാര്യ ശിവ് കൻവാറിനെ കൊലപ്പെടുത്തിയത്. പോലീസ് വിവരം അറിഞ്ഞ് സ്ഥലത്ത് എത്തുമ്പോൾ ഇയാൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന മൃതദേഹത്തിന് സമീപത്തിരുന്ന് വീഡിയോ ഗെയിം കളിക്കുകയായിരുന്നു.
വിക്രം സിംഗ് തൊഴിൽരഹിതനായിരുന്നു. ഇതേ ചൊല്ലി ശിവ് കൻവാറുമായി സ്ഥലം വഴക്കും നടക്കാറുണ്ട്. ഭാര്യ ജോലിക്ക് പോയി കിട്ടുന്ന തുക കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. സംഭവദിവസം വഴക്കിനൊടുവിൽ കത്രിക എടുത്താണ് ഇയാൾ ശിവ് കൻവാറിനെ കുത്തിക്കൊലപ്പെടുത്തിയത്.