തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. കേരളമാകെ അഴിമതി സർക്കാരിനെതിരായി ജനം വിധിയെഴുതുന്ന സന്ദർഭമാണിതെന്നും ചെന്നിത്തല പറഞ്ഞു
ബിജെപിക്ക് ഒരിഞ്ച് സ്ഥലം പോലും കേരളത്തിൽ കൊടുക്കില്ലെന്ന് ഒന്നുകൂടി തെളിയിക്കപ്പെടാൻ പോകുന്ന തെരഞ്ഞെടുപ്പാണിത്. കേന്ദ്രസംസ്ഥാന സർക്കാരുകൾക്കെതിരായ ജനങ്ങൾ അതിശക്തമായ വികാരം പ്രകടിപ്പിക്കാൻ പോകുന്ന കാഴ്ചയാണഅ കണ്ടുകൊണ്ടിരിക്കുന്നത്. ജനങ്ങളുടെ പ്രതീക്ഷയാകെ യുഡിഎഫിലാണ്. കേരളത്തിൽ അഴിമതിയുടെ ചുരുൾ അഴിഞ്ഞു കൊണ്ടിരിക്കുകയാണ്. ഉന്നതനാരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.