മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനമായ സി.എം.ഒ. പോര്‍ട്ടലിലേക്ക് പരാതി അയക്കാന്‍ ഇനി സര്‍വീസ് ചാര്‍ജ് നല്‍കണം. സി.എം.ഒ. പോര്‍ട്ടല്‍ മുഖാന്തിരമുള്ള പരാതികള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി സമര്‍പ്പിക്കുമ്പോള്‍ അക്ഷയ കേന്ദ്രങ്ങള്‍ക്ക് പൊതുജനങ്ങളില്‍നിന്നും 20 രൂപ സര്‍വീസ് ചാര്‍ജായി ഈടാക്കാമെന്നുള്ള ഉത്തരവിറങ്ങി.
അക്ഷയ കേന്ദ്രങ്ങള്‍ വഴി സി.എം.ഒ. പോര്‍ട്ടലിലേക്ക് പരാതി നല്‍കുന്നതിന് നേരത്തെ സര്‍വീസ് ചാര്‍ജില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അക്ഷയ കേന്ദ്ര ഡയറക്ടറാണ് ഇതിനായി 20 രൂപ ഈടാക്കുന്നതിന് അനുവദിക്കാമെന്ന് അഭിപ്രായപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ തീരുമാനമുണ്ടായത്.