പഞ്ചാബി ഗായകൻ ദിൽജാൻ വാഹനാപകടത്തിൽ മരിച്ചു. അമൃത്സർ-ജലന്ധർ ദേശീയപാതയിൽ വെച്ചാണ് അപകടമുണ്ടായത്. ദിൽജാൻ സഞ്ചരിച്ചിരുന്ന കാർ നിർത്തിയിട്ട ട്രക്കിൽ ഇടിച്ചുകയറുകയായിരുന്നു
കാറിന്റെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് ദിൽജാനെ പുറത്തെടുത്തത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.