നടൻ സൂര്യക്ക് കൊവിഡ് സ്ഥിരീകരിച്ചു

നടൻ സൂര്യക്ക് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വാർത്ത അറിയിച്ചത്. ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും സൂര്യ അറിയിച്ചു.

താനുമായി സമ്പർക്കത്തിൽ വന്നവർ ശ്രദ്ധിക്കണമെന്നും സൂര്യ ആവശ്യപ്പെട്ടു. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യ നിലവിൽ അഭിനയിക്കുന്നത്.