കർഷക സമരത്തിന് ആഗോള ശ്രദ്ധ നേടിയതിന് പിന്നാലെ ഇതിനെ ചെറുക്കാൻ കേന്ദ്രസർക്കാർ പ്രൊപഗാൻഡയുമായി ഇറങ്ങിയ സെലിബ്രിറ്റികളെ പരിഹസിച്ച് നടൻ സിദ്ധാർഥ്. ഹീറോകളെ വിവേകത്തോടെ തെരഞ്ഞെടുക്കാനും അല്ലെങ്കിൽ അവർ കുത്തനെ വീഴുന്നത് കാണേണ്ടി വരുമെന്നുമായിരുന്നു സിദ്ധാർഥിന്റെ ട്വീറ്റ്
വിദ്യാഭ്യാസം, ദീനാനുകമ്പ, സത്യസന്ധത, കുറച്ചെങ്കിലും നട്ടെല്ല് അത്രയുമുണ്ടായിരുന്നുവെങ്കിൽ ഇവർ രക്ഷപ്പെടുമായിരുന്നു. ഒരു കാര്യത്തിലും നിലപാടെടുക്കാത്ത ചിലർ പെട്ടെന്ന് ഒരേ ശബ്ദത്തിലും താളത്തിലും പാടാനും ഒരേ പാതയിൽ സഞ്ചരിക്കാനും തുടങ്ങുന്നതിനെയാണ് പ്രൊപഗാൻഡ എന്ന് പറയുന്നത്. നിങ്ങളുടെ പ്രൊപഗാൻഡ എന്താണെന്ന് തിരിച്ചറിയുക എന്നും സിദ്ധാർഥ് ട്വീറ്റ് ചെയ്തു.