വൈറല്‍ വീഡിയോ; കുട്ടിയെ ക്രൂരമായി മര്‍ദിച്ചയാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച കുട്ടികളെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോയിലെ പിതാവ് അറസ്റ്റില്‍. ആറ്റിങ്ങല്‍ സ്വദേശി സുനില്‍ കുമാറാ(45)ണ് അറസ്റ്റിലായത്. മര്‍ദ്ദനദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെ ഇയാളെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം പോലിസ് തേടിയിരുന്നു. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെയാണ് കുട്ടികളെ മര്‍ദിക്കുന്നയാളെ കണ്ടെത്താന്‍ സഹായം തേടിയത്. ദൃശ്യങ്ങളിലുള്ള ആളിനെക്കുറിച്ചു ചിലര്‍ നല്‍കിയ സൂചനകളില്‍ നിന്നും ഇയാള്‍ ആറ്റിങ്ങല്‍ സ്വദേശിയായ സുനില്‍കുമാര്‍ ആണെന്ന് സോഷ്യല്‍ മീഡിയ സെല്ലിന് വിവരം ലഭിച്ചു. തുടര്‍ന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കും ആറ്റിങ്ങല്‍…

Read More

നെയ്യാറ്റിൻകരയിൽ ഗൃഹനാഥൻ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

നെയ്യാറ്റിൻകരയിൽ ഗൃഹനാഥൻ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച. വെൺപകൽ സ്വദേശി രാജനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തടയാൻ ശ്രമിച്ച രാജന്റെ ഭാര്യ അമ്പിളി, എസ് ഐ അനിൽകുമാർ എന്നിവർക്ക് സാരമായി പൊള്ളലേറ്റു രാജന് അയൽവാസിയുമായി ഭൂമി സംബന്ധമായ തർക്കമുണ്ടായിരുന്നു. അടുത്തിടെ രാജൻ കെട്ടിയ താത്കാലിക ഷെഡ് കോടതി ഉത്തരവിനെ തുടർന്ന് പൊളിച്ചുമാറ്റാൻ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് ആത്മഹത്യാശ്രമം നടന്നത്. തടയാൻ ശ്രമിക്കുന്നതിനിടെയാണ് അമ്പിളിക്കും എസ് ഐക്കും പൊള്ളലേറ്റത്. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

Read More

സംസ്ഥാനത്ത് ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് ഉയർത്തി

സംസ്ഥാനത്ത് ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് ഉയർത്ത. 500 രൂപയിൽ നിന്ന് ആയിരം രൂപയാക്കിയാണ് ഫീസ് വർധിപ്പിച്ചത്. കൂടാതെ കാർഡിനുള്ള തുകയും സർവീസ് നിരക്കും അടക്കം 260 രൂപ വേറെ നൽകണം. ഇനി മുതൽ ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് ലഭിക്കാൻ 1260 രൂപ നൽകേണ്ടതായി വരും. അതേസമയം സ്മാർട്ട് കാർഡിനായി അപേക്ഷകരിൽ നിന്ന് 200 രൂപ വീതം വാങ്ങുന്നുണ്ടെങ്കിലും ലാമിനേറ്റഡ് കാർഡാണ് മോട്ടോർ വാഹനവകുപ്പ് നൽകുന്നത്. കേന്ദ്ര മോട്ടോർവാഹന നിയമപ്രകാരം ഇത്തരത്തിലുള്ള സേവനങ്ങൾക്ക് ഫീസ് സംസ്ഥാനങ്ങൾക്ക് ഉയർത്താനുള്ള…

Read More

അഭയ കേസിലെ പ്രതികളായ ഫാ തോമസ് കോട്ടൂരിനെയും സിസ്റ്റർ സെഫിയേയും ജയിലിലേക്ക് മാറ്റി

തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിലെ പ്രതികളായ ഫാ തോമസ് കോട്ടൂരിനെയും സിസ്റ്റർ സെഫിയേയും ജയിലിലേക്ക് മാറ്റ. കോവിഡ് പരിശോധനയ്‌ക്ക് ശേഷമാണ് തോമസ് കോട്ടൂരിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കും സിസ്റ്റർ സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കുമാണ് മാറ്റിയത്. നാളെ ശിക്ഷാ വിധി കേൾക്കാനായി ഇരുവരെയും കോടതിയിലേക്ക് തിരികെ കൊണ്ടുവരും. 28 വർഷത്തിന് ശേഷമാണ് സിസ്റ്റർ അഭയ കേസിൽ സുപ്രധാന വിധി വന്നത്. കോടതിക്കും ദൈവത്തിനും നന്ദിയെന്നായിരുന്നു അഭയയുടെ കുടുംബത്തിന്റെ പ്രതികരണം. വിധി കേട്ട് പൊട്ടിക്കരഞ്ഞ സെഫി അൽപ്പ നേരം…

Read More

അഭയ കേസിലെ കോടതി വിധി: കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞ് സിസ്റ്റര്‍ സെഫി, ഭാവഭേദമില്ലാതെ ഫാ. തോമസ് കോട്ടൂര്‍

തിരുവനന്തപുരം: നീണ്ട 28 വര്‍ഷത്തെ നിയമ പോരാട്ടത്തിനും സഭയുടെ സംഘടിത അട്ടിമറികള്‍ക്കുമൊടുവില്‍ സിസ്റ്റര്‍ അഭയക്ക് നീതി.കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫയും കുറ്റക്കാരാണെന്ന് സിബിഐ കോടതിയാണ് കണ്ടെത്തിയത്. ഇവര്‍ക്കുള്ള വിക്ഷ നാളെ വിധിക്കും. അതേസമയം, വിധി കേള്‍ക്കാന്‍ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്‌റ്റെഫി എന്നിവര്‍ കോടതിയില്‍ എത്തിയിരുന്നു. കുറ്റക്കാരാണെന്നുളള വിധി കേട്ട സിസ്റ്റര്‍ സെഫി കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞു.അതേസമയം തോമസ് കോട്ടൂര്‍ ഭാവവ്യത്യാസം കൂടാതെയാണ് വിധി കേട്ടത്.പ്രതികളുടെ ബന്ധുക്കള്‍ അടക്കമുളളവര്‍ കോടതി…

Read More

അഭയ കൊലപാതക കേസിൽ നീതി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് കൊല്ലപ്പെട്ട സിസ്റ്റർ അഭയയുടെ സഹോദരൻ ബിജു

അഭയ കൊലപാതക കേസിൽ നീതി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് കൊല്ലപ്പെട്ട സിസ്റ്റർ അഭയയുടെ സഹോദരൻ ബിജ. കേസ് തെളിയില്ലെന്നാണ് ഒരു ഘട്ടം വരെയും വിശ്വസിച്ചിരുന്നത്. ഒടുവിൽ നീതി കിട്ടി. ദൈവത്തിന്റെ ഇടപെടലുണ്ടായെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്ന് ബിജു പറഞ്ഞു ഒരു മണിക്കൂർ കൊണ്ട് ലോക്കൽ പോലീസിന് തെളിയിക്കാൻ സാധിക്കാവുന്ന കേസായിരുന്നു. എന്നാൽ 28 വർഷമെടുത്തു കേസ് തെളിയാൻ. നീതി വേണ്ടി സഭയ്ക്ക് ഉള്ളിലും പുറത്തും ആഗ്രഹിച്ച ഒരുപാട് പേരുണ്ട്. അവരെല്ലാം ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകും. കടന്നുപോന്ന വർഷങ്ങളിലെ അനുഭവങ്ങൾ അതായിരുന്നുവെന്നും ബിജു…

Read More

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്ന. തുടർച്ചയായ വിലവർധനവിന് ശേഷം പവന് ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,600 രൂപയിലെത്തി ഗ്രാമിന് 10 രൂപ കുറഞ്ഞ് 4700 രൂപയായി. ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1883.93 ഡോളറായി.

Read More

അഭയ കേസ്: പ്രതികൾ കുറ്റക്കാർ

അഭയ കൊലക്കേസിൽ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതിഒന്നാം പ്രതിഫാദർ തോമസ് കോട്ടൂർ, മൂന്നാം പ്രതി സെഫി എന്നിവരാണ് കുറ്റക്കാർ. രണ്ടുപേർക്കും എതിരെ കൊലക്കുറ്റം കോടതി കണ്ടെത്തി. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. പ്രതികള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും. ജഡ്ജി കെ. സനല്‍കുമാറാണ് വിധി പ്രസ്താവിച്ചത്. കൊലപാതകം നടന്ന് 28 വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. 49 സാക്ഷികളെയാണ്കോടതി വിസ്തരിച്ചത്. സാക്ഷിമൊഴികൾ കേസിൽ നിർണ്ണായകമായി 1992 മാർച്ച് 27നാണ് കോട്ടയം ബി.സി.എം കോളേജിലെ രണ്ടാം…

Read More

പ്രശസ്ത കവയിത്രി സുഗതകുമാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊവിഡ് 19 വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് പ്രശസ്ത കവയിത്രി സുഗതകുമാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കൊവിഡ് ബാധിതയായ സുഗതകുമാരി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലായിരുന്നു. അവരുടെ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്നാണ് പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ബ്രോങ്കോ ന്യൂമോണിയയെ തുടര്‍ന്നുള്ള ശ്വാസതടസം മൂലമാണ് സുഗതകുമാരി വെന്റിലേറ്ററിലേക്ക് മാറ്റിയത്.മെഡിക്കല്‍ കോളജില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്….

Read More

ബിനീഷ് കോടിയേരിക്കെതിരെ ഇഡി കുറ്റപത്രം ഉടൻ സമർപ്പിക്കും

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ ഇഡി കുറ്റപത്രം ഉടൻ സമർപ്പിക്കും. പ്രാഥമിക കുറ്റപത്രമാണ് സമർപ്പിക്കുക. അടുത്ത തിങ്കളാഴ്ചക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കുമെന്നാണ് ഇ ഡി അറിയിച്ചിരിക്കുന്നത് ഒക്ടോബർ 29നാണ് ബിനീഷ് അറസ്റ്റിലാകുന്നത്. അറുപത് ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ ബിനീഷിന് സ്വാഭാവിക ജാമ്യം ലഭിക്കും. ഇത് തടയുന്നതിനായാണ് ഇ ഡി പ്രാഥമിക കുറ്റപത്രം നൽകുന്നത് നിലവിൽ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷ് കഴിയുന്നത്. കേസിൽ ബിനീഷിന്റെ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്…

Read More