അഭയ കൊലപാതക കേസിൽ നീതി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് കൊല്ലപ്പെട്ട സിസ്റ്റർ അഭയയുടെ സഹോദരൻ ബിജു

അഭയ കൊലപാതക കേസിൽ നീതി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് കൊല്ലപ്പെട്ട സിസ്റ്റർ അഭയയുടെ സഹോദരൻ ബിജ. കേസ് തെളിയില്ലെന്നാണ് ഒരു ഘട്ടം വരെയും വിശ്വസിച്ചിരുന്നത്. ഒടുവിൽ നീതി കിട്ടി. ദൈവത്തിന്റെ ഇടപെടലുണ്ടായെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്ന് ബിജു പറഞ്ഞു

ഒരു മണിക്കൂർ കൊണ്ട് ലോക്കൽ പോലീസിന് തെളിയിക്കാൻ സാധിക്കാവുന്ന കേസായിരുന്നു. എന്നാൽ 28 വർഷമെടുത്തു കേസ് തെളിയാൻ. നീതി വേണ്ടി സഭയ്ക്ക് ഉള്ളിലും പുറത്തും ആഗ്രഹിച്ച ഒരുപാട് പേരുണ്ട്. അവരെല്ലാം ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകും. കടന്നുപോന്ന വർഷങ്ങളിലെ അനുഭവങ്ങൾ അതായിരുന്നുവെന്നും ബിജു പ്രതികരിച്ചു