Headlines

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് പരിശോധന കര്‍ശനമാക്കി

തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് പരിശോധന കര്‍ശനമാക്കി. എറണാകുളം അടക്കം ചില ജില്ലകളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഈ നീക്കം. തെരഞ്ഞെടുപ്പ് ജോലിയുണ്ടായിരുന്നവരില്‍ ചിലര്‍ക്ക് രോഗലക്ഷണങ്ങളുണ്ടായതോടെ നടത്തിയ പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരികരിച്ചത്. ഇതോടെയാണ് തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ജീവനക്കാരെയെല്ലാം പരിശോധനക്ക് വിധേയമാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയത്. ചുമതലയുണ്ടായിരുന്ന ജീവനക്കാരുടെ പട്ടിക റിട്ടേണിങ് ഓഫിസര്‍മാര്‍ ജില്ലാ ആരോഗ്യവകുപ്പിന് കൈമാറണം. ഇവര്‍ക്കെല്ലാം സര്‍ക്കാര്‍ ചെലവില്‍ പരിശോധന നടത്തും. തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായിരുന്ന പല പ്രമുഖ നേതാക്കളും രോഗ…

Read More

മാണി സി കാപ്പൻ ഇടതുമുന്നണി വിടുമെന്ന പ്രചാരണം മാധ്യമസൃഷ്ടിയെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

പാലാ സീറ്റിനെ ചൊല്ലി മാണി സി കാപ്പൻ ഇടതുമുന്നണി വിടുമെന്ന പ്രചാരണം മാധ്യമസൃഷ്ടിയെന്ന് മന്ത്രി എ കെ ശശീന്ദ്ര. എൽഡിഎഫിൽ വിശ്വസ്തയോടെ നിൽക്കുന്ന ഘടകകക്ഷിയാണ് എൻസിപി. മാണി സി കാപ്പൻ മുന്നണി വിടുമെന്നത് മാധ്യമസൃഷ്ടിയാണ്. അത്തരമൊരു ചർച്ച പാർട്ടിയിലോ മുന്നണിയിലോ വ്യക്തിപരമായോ നടന്നിട്ടില്ല. പാലാ സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തതിന്റെ ക്രഡിറ്റ് അദ്ദേഹത്തിന് നൽകണമെന്നാണ് ആവശ്യപ്പെട്ടത്. അത് സ്വാഭാവികമായ ഡിമാൻഡാണ്. പാലാ സീറ്റ് എൻസിപിക്ക് വേണമെന്നത് അവരെ സംബന്ധിച്ച് തർക്കവിഷയമേ അല്ലെന്നും ശശീന്ദ്രൻ പറഞ്ഞു. പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന്…

Read More

മാണി സി കാപ്പൻ ഇടതുമുന്നണി വിടുമെന്ന പ്രചാരണം മാധ്യമസൃഷ്ടിയെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

പാലാ സീറ്റിനെ ചൊല്ലി മാണി സി കാപ്പൻ ഇടതുമുന്നണി വിടുമെന്ന പ്രചാരണം മാധ്യമസൃഷ്ടിയെന്ന് മന്ത്രി എ കെ ശശീന്ദ്ര. എൽഡിഎഫിൽ വിശ്വസ്തയോടെ നിൽക്കുന്ന ഘടകകക്ഷിയാണ് എൻസിപി. മാണി സി കാപ്പൻ മുന്നണി വിടുമെന്നത് മാധ്യമസൃഷ്ടിയാണ്. അത്തരമൊരു ചർച്ച പാർട്ടിയിലോ മുന്നണിയിലോ വ്യക്തിപരമായോ നടന്നിട്ടില്ല. പാലാ സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തതിന്റെ ക്രഡിറ്റ് അദ്ദേഹത്തിന് നൽകണമെന്നാണ് ആവശ്യപ്പെട്ടത്. അത് സ്വാഭാവികമായ ഡിമാൻഡാണ്. പാലാ സീറ്റ് എൻസിപിക്ക് വേണമെന്നത് അവരെ സംബന്ധിച്ച് തർക്കവിഷയമേ അല്ലെന്നും ശശീന്ദ്രൻ പറഞ്ഞു. പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന്…

Read More

നക്ഷത്രം തൂക്കുന്നതിനിടെ മേക്കപ്പ്മാൻ മരത്തിൽ നിന്ന് വീണു മരിച്ചു

  വയനാട് പുൽപ്പള്ളി സ്വദേശിയും സിനിമാ താരം നിവിൻ പോളിയുടെ അസിസ്റ്റൻറ് മേക്കപ്പ് മാനുമായിരുന്നു ഷാബു പുൽപ്പള്ളിയാണ് മരിച്ചത്. വയനാട് ശശിമലയിലെ വീട്ടിൽ നക്ഷത്രം തൂക്കാൻ മാവിൽ കയറിയപ്പോൾ കൊമ്പൊടിഞ്ഞ് വീണ് ഗുരുതര പരിക്കേറ്റ ഷാബുവിനെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യയും മൂന്ന് മക്കളുമുണ്ട്. സിനിമ മേക്ക പ്പ് മാൻ ഷാജി പുൽപ്പള്ളി സഹോദരാ ണ് സംസ്ക്കാരം ഉച്ചയ്ക്ക് 2 ന് .

Read More

അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇ ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇ ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യു. രാവിലെ പത്ത് മണിക്ക് ഹാജരാകാൻ നിർദേശിച്ച് രവീന്ദ്രന് നോട്ടീസ് നൽകിയിട്ടുണ്ട് വ്യാഴം വെള്ളി ദിവസങ്ങളിലായി ഏകദേശം ഇരുപതിലേറെ മണിക്കൂറോളം നേരം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്തിരുന്നു. സ്വർണക്കടത്ത്, ലൈഫ് മിഷൻ, ഊരാളുങ്കൽ, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ. തന്റെയും കുടുംബത്തിന്റെയും പേരിലുള്ള സ്വത്തുവകകളും നിക്ഷേപങ്ങളും സംബന്ധിച്ച് രവീന്ദ്രൻ നരിവധി രേഖകൾ കഴിഞ്ഞ ദിവസം…

Read More

സിസ്റ്റർ അഭയ കൊലപാതക കേസിന്റെ വിധി നാളെ

വിവാദമായ സിസ്റ്റർ അഭയ കൊലപാതക കേസിന്റെ വിധി നാളെ പറയും. അഭയ കൊല്ലപ്പെട്ട് 28 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി വരുന്നത്. തിരുവനന്തപുരം സിബിഐ കോടതിയാണ് വിധി പറയുന്നത്. രഹസ്യമൊഴി നൽകിയ സാക്ഷി ഉൾപ്പെടെ കൂറുമാറിയ കേസിൽ സാഹചര്യതെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് നിർണായകമാകുക. ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയായി എഴുതി തള്ളിയ കേസ് കൊലപാതകമാണെന്ന് തെളിയിച്ചത് സിബിഐയാണ്. ഫാദർ തോമസ് കോട്ടൂർ, ഫാദർ ജോസ് പുതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ പ്രതികൾ. മൂന്ന് പ്രതികളും തമ്മിലുള്ള…

Read More

അവര്‍ കുറ്റം ഏറ്റ് പറഞ്ഞത്, അംഗീകരിക്കുകയും ക്ഷമിക്കുകയുമാണ്; പ്രതികരിച്ച് അതിക്രമത്തിനിരയായ യുവനടി

കൊച്ചി: തന്നെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികളോട് ക്ഷമിച്ച് പരാതിക്കാരിയായ നടി. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് മാപ്പ് പറഞ്ഞ പ്രതികളോട് ക്ഷമിക്കുകയാണെന്ന് നടി അറിയിച്ചത്. തന്റെ ഒപ്പം നില്‍ക്കുകയും സംഭവത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുകയും ചെയ്ത മാധ്യമങ്ങള്‍ക്കും പോലിസിനും നടി നന്ദി പറഞ്ഞു. ഇത്തരം ഒരു സാഹചര്യം ഉണ്ടായപ്പോള്‍ കൂടെ നിന്ന കുടുംബത്തോടും സുഹൃത്തുക്കളോടും നന്ദി പറയുന്നതിനൊപ്പം പ്രതികളുടെ കുടുംബം കടന്ന് പോകേണ്ടി വന്ന മാനസികാവസ്ഥ താന്‍ മനസ്സിലാക്കുകയാണെന്നും നടി പറഞ്ഞു. സംഭവത്തില്‍ പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു….

Read More

നടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച പ്രതികള്‍ പൊലീസ് പിടിയില്‍

കൊച്ചിയിലെ മാളിൽ യുവനടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പൊലീസ് പിടിയില്‍. കീഴടങ്ങാന്‍ കളമശേരിയിലേക്ക് വരും വഴിയാണ് പിടിയിലാകുന്നത്. മലപ്പുറം മങ്കട സ്വദേശികളായ ഇര്‍ഷാദ്, ആദില്‍ എന്നിവരാണ് പിടിയിലായത്. ഇരുവരും പെരിന്തല്‍മണ്ണിയിലുണ്ടെന്ന വിവരം ലഭിച്ചതായി കളമശ്ശേരി സി.ഐ നേരത്തെ അറിയിച്ചിരുന്നു. മനപ്പൂർവ്വം നടിയെ ഉപദ്രവിക്കാൻ ശ്രമിച്ചിട്ടില്ലെന്നും മാപ്പ് പറയാൻ തയ്യാറാണെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. കൊച്ചിയിലെ ഷോപ്പിങ് മാളിൽ വച്ച് തനിക്ക് നേരെയുണ്ടായ അതിക്രമം സോഷ്യല്‍ മീഡിയയിലൂടെയാണ് നടി തുറന്നുപറഞ്ഞത്. രണ്ട് ചെറുപ്പക്കാർ തന്‍റെ ശരീരത്തിൽ സ്പർശിക്കുകയും പിന്തുടർന്ന്…

Read More

താമരശ്ശേരി യുവാവ് കുത്തേറ്റ് മരിച്ചു

  താമരശ്ശേരി: പുതുപ്പാടി പൂലോട് വേനക്കാവ് മിച്ചഭൂമി കോളനിയിലെ റജിയാണ് മരണപ്പെട്ടത്, സുഹൃത്തിനും പരിക്കേറ്റു.ഇതേ സ്ഥലത്തെ താമസക്കാരനായ കുട്ടൻ എന്ന് പറയുന്നയാളാണ് കുത്തിയെതെന്ന് ബന്ധുക്കൾ പറയുന്നു. വാക്ക് തർക്കമാണ് സംഘർഷത്തിന് കാരണം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.    

Read More

സംസ്ഥാനത്ത് ഇന്ന് 2 പുതിയ ഹോട്ട്സ്പോട്ടുകൾ

സംസ്ഥാനത്ത് ഇന്ന് 2 പുതിയ ഹോട്ട്സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മുൻസിപ്പാലിറ്റി (കണ്ടെൻമെന്റ് സോൺ വാർഡ് 27), ഇടുക്കി ജില്ലയിലെ കൊക്കയാർ (11) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുക. ഇന്ന് 2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 458 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Read More