Headlines

സംസ്ഥാനത്ത് ഇന്ന് 2 പുതിയ ഹോട്ട്സ്പോട്ടുകൾ.

സംസ്ഥാനത്ത് ഇന്ന് 2 പുതിയ ഹോട്ട്സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മുൻസിപ്പാലിറ്റി (കണ്ടെൻമെന്റ് സോൺ വാർഡ് 27), ഇടുക്കി ജില്ലയിലെ കൊക്കയാർ (11) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ ഇന്ന് 2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 458 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Read More

സംസ്ഥാനത്ത് ഇന്ന് 5711 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5711 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 905, മലപ്പുറം 662, കോഴിക്കോട് 650, എറണാകുളം 591, കൊല്ലം 484, തൃശൂര്‍ 408, പത്തനംതിട്ട 360, തിരുവനന്തപുരം 333, കണ്ണൂര്‍ 292, ആലപ്പുഴ 254, പാലക്കാട് 247, ഇടുക്കി 225, വയനാട് 206, കാസര്‍ഗോഡ് 94 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,858 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.60 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

കുട്ടികളോട് പറയാൻ പാടില്ലാത്ത ചില വേണ്ടാതീനങ്ങൾ; ബോധവത്കരണ വിഡിയോയുമായി ഇന്ദ്രജിത്തും പൂർണിമയും

കുട്ടികളെ എങ്ങനെ വളർത്തണം, അവരോട് പറയേണ്ടതും പറയാൻ പാടില്ലാത്തതുമായ കാര്യങ്ങൾ ഏതൊക്കെ തുടങ്ങിയ കാര്യങ്ങളിൽ ബോധവത്കരണ വിഡിയോയുമായി ഇന്ദ്രജിത്തും പൂർണിമയും. വനിത ശിശുക്ഷേമ വകുപ്പും യുനിസെഫും ചേർന്നു നടത്തുന്ന ‘നമുക്ക് വളരാം നന്നായി വളർത്താം’ എന്ന ക്യാംപെയിന്റെ ഭാഗമായാണ് ഇരുവരും വിഡിയോയിൽ അണിനിരന്നത്. കുട്ടികളോട് പറയാൻ പാടില്ലാത്ത ചില വേണ്ടാതീനങ്ങളെ കുറിച്ച് പറയാനാണ് തങ്ങൾ എത്തിയിരിക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് വിഡിയോ തുടങ്ങുന്നത്. അത്തരത്തിലുള്ള വാക്കുകൾ ചൂണ്ടിക്കാട്ടി ഇന്ദ്രജിത്തും പൂർണിമയും അത് കുട്ടികളെ മാനസികമായി മുറിപ്പെടുത്തുമെന്ന് പറയുന്നു. നിസാര…

Read More

നാല് സംസ്ഥാനങ്ങളിലെ കോൺഗ്രസ് സംഘടനാ നേതൃതല പുന:സംഘടനക്കൊരുങ്ങി ദേശീയ നേതൃത്വം

നാല് സംസ്ഥാനങ്ങളിലെ കോൺഗ്രസ് സംഘടനാ നേതൃതല പുന:സംഘടനക്കൊരുങ്ങി ദേശീയ നേതൃത്വ. തെലങ്കാന, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് നേതൃമാറ്റമുണ്ടാകുക. സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിന് ശേഷമാണ് തീരുമാനം തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് തെലങ്കാന കോൺഗ്രസ് പ്രസിഡന്റ് ഉത്തംകുമാറും ഗുജറാത്ത് പ്രസിഡന്റ് അമിത് ചാവ്ദയും സ്ഥാനമൊഴിഞ്ഞിരുന്നു. ഇവിടങ്ങളിൽ പുന:സംഘടന നടക്കും. അസം, കേരളം എന്നീ സംസ്ഥാനങ്ങളിലേക്ക് മൂന്ന് വീതം എഐസിസി സെക്രട്ടറിമാരെയും സോണിയ ഗാന്ധി നിയമിച്ചു

Read More

പാർട്ടി ഏത് ചുമതല നൽകിയാലും ഏറ്റെടുക്കുമെന്ന് കെ.മുരളീധരൻ

പാർട്ടി ഏത് ചുമതല നൽകിയാലും ഏറ്റെടുക്കുമെന്ന് കെ.മുരളീധരൻഎം.പി. നിലവിൽ നേതൃമാറ്റമല്ല കൂട്ടായ പരിശ്രമമാണ് പാർട്ടിക്കുള്ളിൽ വേണ്ടതെന്ന് മുരളീധരൻ വ്യക്തമാക്കി.യു.ഡി.എഫിനെ നയിക്കുന്നത് കോൺഗ്രസാണെന്നും ലീഗല്ലെന്നും അദ്ദേഹം പറഞ്ഞു. കെ.മുരളീധരനെ കൊണ്ടു വരൂ, കോൺഗ്രസിനെ രക്ഷിക്കൂ എന്ന് ആവശ്യപ്പട്ടുള്ള പോസ്റ്ററുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം.

Read More

തിരുവനന്തപുരം വെള്ളറടയിൽ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് പേർ മരിച്ചു

തിരുവനന്തപുരം വെള്ളറടയിൽ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് പേർ മരിച്ച. പാറശ്ശാല കുറുക്കൂട്ടി സ്വദേശികളായ യാത്രക്കാർ രാധാമണി, സുമ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ ഓട്ടോ ഡ്രൈവർ പരമേശ്വരൻ, യാത്രക്കാരനായ രജിത്ത് എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു അഞ്ചാംകുരിശിന് സമീപത്ത് ഒരു ചടങ്ങിൽ പങ്കെടുത്ത് തിരികെ വരികയായിരുന്നു അപകടത്തിൽപ്പെട്ട സംഘം. ഇറക്കത്തിൽവെച്ച് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിയുകയായിരുന്നു.

Read More

എറണാകുളം പറവൂർ തത്തപ്പള്ളിയിലെ അന്ന പ്ലാസ്റ്റിക് കമ്പനിയുടെ ഗോഡൗണിൽ തീപിടിത്തം

എറണാകുളം പറവൂർ തത്തപ്പള്ളിയിലെ അന്ന പ്ലാസ്റ്റിക് കമ്പനിയുടെ ഗോഡൗണിൽ വൻ തീപിടിത്ത. പഴയ പ്ലാസ്റ്റിക് റീസൈക്കിൾ ചെയ്‌തെടുക്കുന്ന കമ്പനിയുടെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിൽ വെൽഡിംഗ് പണി നടക്കുന്നതിനിടെ തീപ്പൊരി പടർന്നാണ് തീ പിടിത്തമുണ്ടായത്. കെട്ടിടം പൂർണമായും കത്തിനശിച്ചു. ഞായറാഴ്ചയായതിനാൽ മറ്റ് തൊഴിലാളികൾ കമ്പനിയിലുണ്ടായിരുന്നില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ് പ്രദേശത്ത് പുകയും രൂക്ഷ ഗന്ധവും വ്യാപിച്ചതോടെ സമീപത്തെ വീടുകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ പുനരുപയോഗിക്കുന്നതിനായാണ് ഇവിടെ കൂട്ടിയിട്ടിരുന്നത്.കൂടുതൽ ഫയർ എൻജിനുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശവാസികളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാവുന്നുണ്ട്….

Read More

ഷോപ്പിങ് മാളില്‍ നടിയെ അപമാനിക്കാന്‍ ശ്രമിച്ചവരെ തിരിച്ചറിഞ്ഞു: ഇന്ന് അറസ്റ്റ് നടന്നേക്കും

കൊച്ചി: കൊച്ചിയിലെ ഷോപ്പിങ് മാളില്‍ വച്ച് നടിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട രണ്ട്‌പേരെയും പോലിസ് തിരിച്ചറിഞ്ഞു. പെരിന്തല്‍മണ്ണ സ്വദേശികളായ ഇര്‍ഷാദ്, ആദില്‍ എന്നിവരാണ് കുടുംബത്തോടൊപ്പം മാളിലെത്തിയ നടിയോട് അപമര്യാദയായി പെരുമാറിയത്. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കൊച്ചി പോലിസ് പെരിന്തല്‍മണ്ണയിലേക്ക് തിരിച്ചിട്ടുണ്ട്. തങ്ങള്‍ നടിയെ ആക്രമിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് യുവാക്കള്‍ പറയുന്നു. നിയമോപദേശമനുസരിച്ചാണ് ഒളിവില്‍ പോയതെന്നും അവര്‍ പറഞ്ഞു. തനിക്ക് മാളില്‍ വച്ചുണ്ടായ അനുഭവം നടിതന്നെയാണ് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചത്. പ്രതികള്‍ തന്നെ മനപ്പൂര്‍വം സ്പര്‍ശിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് നടിയുടെ ആരോപണം….

Read More

രാജ്യത്തെ സജീവ കൊവിഡ് രോഗികളില്‍ 40 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലും

ന്യൂഡല്‍ഹി: രാജ്യത്തെ സജീവ കൊവിഡ് രോഗികളില്‍ 40 ശതമാനവും കേരളവും മഹാരാഷ്ട്രയിലുമാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ റിപോര്‍ട്ടില്‍ പറയുന്നു. ”33 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും 20,000ത്തില്‍ താഴെ സജീവ രോഗികളാണ് ഉള്ളത്. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് രാജ്യത്തെ കൊവിഡ് രോഗികളുടെ 40 ശതമാനവും”- ആരോഗ്യമന്ത്രാലയം ട്വീറ്റ് ചെയ്തു. സജീവരോഗികളുടെ എണ്ണം താരതമ്യേന കൂടുതലുള്ള മറ്റു സംസ്ഥാനങ്ങള്‍ ഇവയാണ്: പശ്ചിമ ബംഗാള്‍(19,065), ഉത്തര്‍പ്രദേശ്(17,955), ചണ്ഡീഗഢ്(17,488). രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ശനിയാഴ്ചയാണ് 1 കോടി കടന്നത്.  

Read More

സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും എണ്ണം കുറയ്ക്കണം; മാര്‍ഗനിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ ഗുണമേന്‍മ സമിതി

തിരുവനന്തപുരം: ജനുവരിയില്‍ സ്‌കൂളുകളും കോളജുകളും തുറക്കാനിരിക്കെ മാര്‍ഗനിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ ഗുണമേന്‍മ സമിതി (ക്യുഐപി). സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും എണ്ണം കുറയ്ക്കണമെന്നും എണ്ണം സ്‌കൂള്‍ അധികൃതര്‍ക്ക് തീരുമാനിക്കാമെന്നും സമിതി വ്യക്തമാക്കി. സ്‌കൂള്‍തലത്തില്‍ ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനായി പിടിഎ യോഗങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ ചേരും. ഇന്ന് ചേര്‍ന്ന സമതിയുടെ യോഗത്തിലാണ് നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കാന്‍ തീരുമാനമായത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓരോ വിഷയത്തിന്റെയും ഊന്നല്‍ മേഖലകള്‍ പ്രത്യേകം നിശ്ചയിക്കുന്നതിനും അതനുസരിച്ച് വിലയിരുത്തല്‍ സമീപനം നിര്‍ണ്ണയിക്കുന്നതിനും എസ്.ഇ.ഇ.ആര്‍.ടിയെ ചുമതലപ്പെടുത്തി. 10, 12 ക്ലാസ്സുകളിലെ പൊതുപരീക്ഷകള്‍ സംബന്ധിച്ച…

Read More