ജനുവരി ഒന്ന് മുതൽ സംസ്ഥാനത്ത് മുഴുവൻ കെഎസ്ആർടിസി ബസുകളും സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ

ജനുവരി ഒന്ന് മുതൽ സംസ്ഥാനത്ത് മുഴുവൻ കെഎസ്ആർടിസി ബസുകളും സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. കട്ടപ്പുറത്തുള്ള ബസുകൾ നിരത്തിലിറക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ലോക്ക് ഡൗണിനെ തുടർന്നാണ് കെ എസ് ആർ ടി സി സർവീസുകൾ നിർത്തിവെച്ചത്. കെ എസ് ആർ ടി സി ബസുകളിൽ പതിനഞ്ച് ആളുകൾക്ക് വരെ നിന്ന് യാത്ര ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡം പാലിക്കേണ്ടതിനാൽ നിന്നുള്ള യാത്രക്ക് ഇതുവരെ അനുമതിയുണ്ടായിരുന്നില്ല. ക്രിസ്മസ്, പുതുവത്സരം പ്രമാണിത്ത്…

Read More

ആലപ്പുഴയിൽ അമ്മയെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ

ആലപ്പുഴയിൽ അമ്മയെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. വാടക്കൽ വട്ടത്തിൽ ക്ലീറ്റസിന്റെ ഭാര്യ ഫിലോമിന ഈ മാസം അഞ്ചിനാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ സുനീഷിനെയാണ് അറ്‌സറ്റ് ചെയ്തത്. മദ്യപിച്ചെത്തിയ സുനീഷ് അമ്മയുമായി വഴക്കിട്ട ശേഷം വടിയെടുത്ത് തലയ്ക്ക് അടിക്കുകയായിരുന്നു. പരുക്കേറ്റ ഫിലോമിനയെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചിരുന്നു. കൊരണ്ടിപ്പലക തലയിൽ വീണ് പരുക്കേറ്റുവെന്നാണ് ഇവർ പറഞ്ഞിരുന്നത്. ഈ മാസം 12നാണ് ഫിലോമിന മരിച്ചത്. എന്നാൽ പരുക്കിനെ സംബന്ധിച്ച് ഡോക്ടർക്ക് സംശയമുണ്ടാകുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു. പോലീസ് നടത്തിയ…

Read More

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ പല ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ പല ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ. രവീന്ദ്രന്റെ വരുമാനവും സ്വത്തും തമ്മിൽ പൊരുത്തക്കേടെന്നും അന്വേഷണസംഘം അറിയിച്ചു. തിങ്കളാഴ്ച കൂടുതൽ രേഖകളുമായി ഹാജരാകാൻ സിഎം രവീന്ദ്രന് നോട്ടീസ് നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 26 മണിക്കൂർ നേരം ഇ ഡി രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു. രവീന്ദ്രന്റെ സ്വത്ത്, ബിസിനസ് സംബന്ധിച്ച വിവരങ്ങൾ എന്നിവ ഇഡി നേരത്തെ ശേഖരിച്ചിരുന്നു. എന്നാൽ രവീന്ദ്രൻ ഹാജരാക്കിയ…

Read More

ആറ്റിങ്ങലിൽ സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു

തിരുവനന്തപുരം ആറ്റിങ്ങലിൽ സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ച. ചെമ്പകമംഗലം സ്വദേശി വിഷ്ണുവാണ് മരിച്ചത്. സുഹൃത്ത് വിമലിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്ത് മണിയോടെ ചെമ്പക മംഗലത്ത് വെച്ചാണ് സംഭവം നടന്നത്.

Read More

പത്തനംതിട്ട പന്തളത്ത് യുവതിയെ കുത്തിക്കൊന്ന് ചാക്കിൽ കെട്ടി ഉപേക്ഷിച്ച ഭർത്താവ് അറസ്റ്റിൽ

പത്തനംതിട്ട പന്തളത്ത് യുവതിയെ കുത്തിക്കൊന്ന് ചാക്കിൽ കെട്ടി ഉപേക്ഷിച്ച ഭർത്താവ് അറസ്റ്റിൽ. അടൂർ ആനന്ദപള്ളി സ്വദേശി സുശീലയാണ് കൊല്ലപ്പെട്ടത്. ഇവരുടെ രണ്ടാം ഭർത്താവ് മധുസൂദനനെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് ടാപ്പിംഗ് കത്തി കൊണ്ട് ഇയാൾ സുശീലയെ കൊലപ്പെടുത്തിയത്. മരിച്ചെന്ന് ഉറപ്പായതോടെ ബുധനാഴ്ച പുലർച്ചെ ചാക്കിൽ കെട്ടി മൃതദേഹം കൂരമ്പാല ജംഗ്ഷനിൽ ഉപേക്ഷിച്ചു. ഇതിന് ശേഷം മധുസൂദനൻ ഒളിവിൽ പോകുകയും ചെയ്തു. ഒളിവിൽ മധുസൂദനനെ ഇന്നലെയാണ് പോലീസ് പിടികൂടിയത്. രണ്ട് വർഷം മുമ്പാണ് സുശീല ളാഹ…

Read More

തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്തുന്നതിനായി യുഡിഎഫ് യോഗം ഇന്ന് ചേരും

തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്തുന്നതിനായി യുഡിഎഫ് യോഗം ഇന്ന് ചേരും. കോൺഗ്രസിന്റെ പ്രകടനമാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമെന്ന് മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികൾ വിമർശനം ഉന്നയിച്ച സാഹചര്യത്തിലാണ് യോഗം ചേരുന്നത്. തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിലും കലാപം ആരംഭിച്ചിരുന്നു. നേതൃമാറ്റം ആവശ്യപ്പെട്ട് മുതിർന്ന നേതാക്കൾ തന്നെ പരസ്യമായി രംഗത്തുവരികയും ചെയ്തു. താഴെ തട്ടിൽ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ യുഡിഎഫ് യോഗം ആലോചിക്കും. മുഖ്യമന്ത്രി 22ന് ആരംഭിക്കുന്ന കേരള പര്യടനത്തിന് ബദൽ ജാഥയും യുഡിഎഫ് ആലോചിക്കും അതേസമയം കോൺഗ്രസും…

Read More

പ്ലസ് ടു, എസ്എസ്എൽസി പരീക്ഷാ സമയക്രമം തീരുമാനിച്ചു

പ്ലസ് ടു, എസ്എസ്എൽസി പരീക്ഷാ സമയക്രമം തീരുമാനിച്ച. മാർച്ച് 17 മുതൽ പ്ലസ് ടു പരീക്ഷ രാവിലെയും ഉച്ചയ്ക്ക് ശേഷം എസ്എസ്എൽസി പരീക്ഷയും നടക്കും. പരീക്ഷകൾ വിദ്യാർഥി സൗഹൃദമായിരിക്കണമെന്ന് വിദ്യാഭ്യാസ ഗുണമേന്മാ സമിതി യോഗം നിർദേശിച്ചിട്ടുണ്ട് മാതൃകാ പരീക്ഷ നടത്തിയ ശേഷമാകും വാർഷിക പരീക്ഷ നടത്തുക. സ്‌കൂളുകളിലേക്ക് കുട്ടികൾ എത്തുന്നതിന് മുമ്പ് ഓൺലൈൻ പരീക്ഷകൾ നടത്തുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. കൂടുതൽ മാർഗനിർദേശങ്ങൾ വിദ്യാഭ്യാസ വകുപ്പ് ഉടൻ പുറത്തിറക്കും.

Read More

സി.എം രവീന്ദ്രനെ രണ്ടാം ദിവസവും നീണ്ട പത്ത് മണിക്കൂറിലധികം ചോദ്യംചെയ്ത് ഇ.ഡി, വീണ്ടും വിളിപ്പിച്ചേക്കും

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ രണ്ടാം ദിവസവും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി)  നീണ്ട പത്ത് മണിക്കൂറിലധികം ചോദ്യംചെയ്തു. രാവിലെ 9.30-ഓടെ എന്‍ഫോഴ്സ്മെന്റിന് മുന്നില്‍ ഹാജരായ അദ്ദേഹത്തെ ചോദ്യംചെയ്യുന്നത് രാത്രി വൈകിയാണ് അവസാനിച്ചത്. അദ്ദേഹത്തെ ഇ.ഡി വീണ്ടും ചോദ്യംചെയ്തേക്കും. സി.എം രവീന്ദ്രന്റെ വിദേശയാത്രകള്‍, സ്വര്‍ണക്കടത്തിലും ബിനാമി ഇടപെടലുകളിലും അദ്ദേഹത്തിന് ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ഇ.ഡി ചോദിച്ചറിഞ്ഞതെന്നാണ് സൂചന. വിദേശയാത്രകളുടെ രേഖകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വെള്ളിയാഴ്ച അത്തരത്തിലുള്ള രേഖകളൊന്നും രവീന്ദ്രന്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരാക്കിയില്ല. ആരോഗ്യപ്രശ്നങ്ങള്‍…

Read More

പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു; 20ൽ 19 സീറ്റ് കിട്ടിയപ്പോൾ തനിക്കാരും പൂച്ചെണ്ട് തന്നില്ലെന്നും മുല്ലപ്പള്ളി

തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി മുല്ലപ്പള്ളി രാമചന്ദ്രൻ. വിജയത്തിന് പിതൃത്വം ഏറ്റെടുക്കാൻ ഒരുപാട് പേരുണ്ടാകും. എന്നാൽ പരാജയം അനാഥനാണ്. ഇരുപതിൽ 19 സീറ്റ് ലഭിച്ചിട്ട് വന്നപ്പോൾ തനിക്കാരും പൂച്ചെണ്ട് തന്നില്ല. തെരഞ്ഞെടുപ്പ് വിജയം കൂട്ടായ പ്രവർത്തനമാണെന്നാണ് അന്ന് പറഞ്ഞത്. വീഴ്ചകൾ ഉണ്ടായിട്ടുണ്ട്. പരാജയത്തിൽ നിരാശയില്ല. 2010 തദ്ദേശ തെരഞ്ഞെടുപ്പ് ഒഴിച്ചാൽ ഒരു തദ്ദേശ തെരഞ്ഞെടുപ്പിലും വിജയം നേടാൻ സാധിച്ചിട്ടില്ലെന്ന യാഥാർഥ്യം ഞങ്ങൾക്കറിയാം. നേതൃത്വം മാറണമെന്ന് കെ സുധാകരൻ പറഞ്ഞത് ക്രിയാത്മക വിമർശനമാണ്. ആർ എംപി…

Read More

സംസ്ഥാനത്ത് ഇന്ന് 5456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 674 തൃശൂര്‍ 630 എറണാകുളം 578 കോട്ടയം 538 മലപ്പുറം 485 കൊല്ലം 441 പത്തനംതിട്ട 404 പാലക്കാട് 365 ആലപ്പുഴ 324 തിരുവനന്തപുരം 309 കണ്ണൂര്‍ 298 വയനാട് 219 ഇടുക്കി 113 കാസര്‍ഗോഡ് 78 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.   കഴിഞ്ഞ 24 മണിക്കൂറിനിടെ 54,472 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.02 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍…

Read More