Headlines

നിവിൻ പോളിയുടെ പരാതിയിൽ നിർമാതാവ് പിഎ ഷംനാസിനെതിരെ കേസ്

ആക്ഷൻ ഹീറോ 2 എന്ന ടൈറ്റിൽ ഫേക്ക് സിഗ്‌നേച്ചർ യൂസ് ചെയ്തു കൈക്കലാക്കി എന്നതാണ് പരാതി. 2023ൽ എബ്രിഡ് ഷൈൻ, ഷംനാസ്, നിവിൻ എന്നിവർ ചേർന്ന് ഒപ്പിട്ട കരാർ പ്രകാരം നിവിന്റെ പോളി ജൂനിയർ കമ്പനിക്ക് ആയിരുന്നു ആ സിനിമയുടെ മുഴുവൻ അവകാശവും. ഇത് അറിയിക്കാതെ ഫിലിം ചേമ്പറിൽ നിന്ന് ടൈറ്റിലിന്റെ ക്രെഡിറ്റ് ഷംനാസ് തട്ടിയെടുക്കുക ആയിരുന്നു.

നിവിന്റെ ഒപ്പും വ്യാജമായി ചേർത്ത് ആയിരുന്നു ഷംനാസ് ഫിലിം ചേമ്പറിൽ നിന്ന് ക്രെഡിറ്റ് അടിച്ചു മാറ്റിയത്. തുടർന്ന് നിവിന്റെ പരാതിയിൽ ഉണ്ടായ അന്വേഷണത്തിൽ ഷംനാസ് നടത്തിയ തട്ടിപ്പ് പൊളിഞതോടെയാണ് പാലാരിവട്ടം പോലീസ് കേസ് എടുത്തത്.

തങ്ങളെ കബളിപ്പിച്ചതിൽ ഫിലിം ചേമ്പറും ഷംനാസിനെതിരെ നിയമ നടപടി എടുക്കും. നിവിനെതിരെ ഷംനാസ് മുൻപേ കൊടുത്ത കേസ് വ്യാജം ആണെന്ന് തെളിഞ്ഞതോടെ ആ കേസ് റദ്ദാക്കപ്പെടും. ജ്യാമം ഇല്ലാ വകുപ്പുകൾ ആണ് ഷംനാസിനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.