Headlines

നാളെ നിറപുത്തരി; പൂജകള്‍ക്കായി ശബരിമല നട തുറന്നു

നിറപുത്തിരി പൂജകള്‍ക്കായി ശബരിമല നട തുറന്നു. ഇന്ന് വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിയിച്ചു. നാളെയാണ് നിറപുത്തരി. പുലര്‍ച്ചെ 5. 30നും 6.30 നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ നിറപുത്തരി പൂജകള്‍ നടക്കും. നിറപുത്തരിക്കായുള്ള നെൽകതിരുകളുമായുള്ള ഘോഷയാത്ര വൈകിട്ട് 8ന് സന്നിധാനത്തെത്തും. അച്ചൻകോവിൽ ശ്രീധർമ്മശാസ്‌താ ക്ഷേത്രത്തിൽ നിന്നാണ് നെൽകതിരുകൾ എത്തിക്കുന്നത്. ശ്രീധർമ്മശാസ്‌താ ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്ര പുറപ്പെട്ടു. നിറപുത്തരിപൂജകൾ പൂർത്തിയാക്കി നാളെ രാത്രി 10 മണിക്ക് നട അടയ്ക്കും….

Read More

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു; ചെയ്യാത്ത കുറ്റമേല്‍ക്കാന്‍ കുട്ടിയില്‍ പ്രധാനാധ്യാപിക സമ്മര്‍ദം ചെലുത്തിയെന്ന് പരാതി

കൊല്ലത്ത് പ്ലസ്ടു വിദ്യാര്‍ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു. പ്രധാനാധ്യാപികയുടെ മാനസിക പീഡനമെന്നാണ് പരാതി. കൊട്ടാരക്കര ഓടനാവട്ടം കെ ആര്‍ ജി പി എം എച്ച് എസ് എസ്സിലെ വിദ്യാര്‍ത്ഥിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നില ഗുരുതരമായ 17 കാരന്‍ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇക്കഴിഞ്ഞ ജൂണ്‍ 19 ന് സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് +2 വിദ്യാര്‍ത്ഥിയായ 17കാരനെതിരെ സ്‌കൂള്‍ അധികൃതര്‍ നടപടിയെടുത്തിരുന്നു. എന്നാല്‍ ചെയ്യാത്ത കുറ്റം അടിച്ചേല്‍പ്പിച്ച് കുറ്റമേല്‍ക്കാന്‍ പ്രിന്‍സിപ്പല്‍ നിര്‍ബന്ധിച്ചന്നാണ് കുട്ടി…

Read More

‘ഭീകരവാദികള്‍ കരയുന്നത് കണ്ട് ഇവിടെ ചിലരും കരഞ്ഞു, കോണ്‍ഗ്രസിന് സൈന്യത്തെ വിശ്വാസമില്ല’; ആഞ്ഞടിച്ച് മോദി

പഹല്‍ഗാം ഭീകരാക്രമണവും ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉന്നയിച്ച ചോദ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസിന് രാജ്യത്തിലും സൈന്യത്തിലും വിശ്വാസമില്ലെന്ന് പ്രധാനമന്ത്രി ആഞ്ഞടിച്ചു. സൈന്യത്തിന്റെ മനോബലം തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഭീകരര്‍ക്ക് നേരെയുള്ള ഇന്ത്യയുടെ പ്രത്യാക്രമണത്തെ ലോകം പിന്തുണച്ചെന്നും കോണ്‍ഗ്രസ് പിന്തുണച്ചില്ലെന്നും മോദി ആരോപിച്ചു. ഭീകരവാദികള്‍ കരയുന്നത് കണ്ട് ഇവിടെയും ചിലര്‍ കരയുന്നുണ്ടെന്നും മോദി ആഞ്ഞടിച്ചു. വെടിനിര്‍ത്തലിനായി ഇടപെട്ടു എന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദം സൂചിപ്പിച്ച് ട്രംപ് നുണയനെന്ന് പറയാന്‍ ധൈര്യമുണ്ടോയെന്ന്…

Read More

കൊല്ലത്ത് ബസ്സില്‍ നഗ്നതാ പ്രദര്‍ശനം; വിഡിയോ പകര്‍ത്തി പരാതി നല്‍കി യുവതി; അക്രമി മൈലക്കാട് സ്വദേശിയെന്ന് പൊലീസ്

കൊല്ലത്ത് ബസ്സില്‍ യുവാവിന്റെ നഗ്നതാ പ്രദര്‍ശനം. കൊട്ടിയത്തുനിന്ന് മാവേലിക്കര വരെയുള്ള യാത്രയ്ക്കിടെയാണ് യുവാവ് പരസ്യമായി ലൈംഗിക വൈകൃതങ്ങള്‍ കാട്ടുന്നത്. ഇത് യുവതി മൊബൈല്‍ ഫോണില്‍ പകര്‍ത്തി പൊലീസിന് കൈമാറി. മൈലക്കാട് സ്വദേശിയായ യുവാവാണ് ബസ്സില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത്. യുവതിയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവമുണ്ടായത്. ലൈംഗിക അതിക്രമം കാട്ടിയയാള്‍ കൊല്ലത്താണ് ഇറങ്ങിയതെന്ന് യുവതി വ്യക്തമാക്കി. കണ്ടക്ടറോട് ആ സമയത്ത് പറയാന്‍ സാധിച്ചില്ലെന്നും യുവതി പറഞ്ഞിരുന്നു. ശേഷം നീണ്ട തിരച്ചിലിനൊടുവില്‍…

Read More

‘ട്രംപ് നുണയനെന്ന് പറയാൻ മോദിക്ക് ധൈര്യമുണ്ടോ?’; ഇന്ദിരാഗാന്ധിയെ പോലെ ധൈര്യമുള്ള പ്രധാനമന്ത്രിയെയാണ് ആവശ്യം; രാഹുൽ ഗാന്ധി

ഡോണൾഡ് ട്രംപ് നുണയനെന്ന് പറയാൻ നരേന്ദ്രമോദിക്ക് ധൈര്യമുണ്ടോ? പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി. ഇന്ത്യ പാക് വെടിനിര്‍ത്തല്‍ കൊണ്ടുവന്നത് താനാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത് കള്ളമാണെങ്കില്‍ എന്തുകൊണ്ട് ട്രംപിനെ നുണയനെന്ന് വിളിക്കാന്‍ പ്രധാനമന്ത്രി മടിക്കുന്നു. വെടിനിർത്തൽ പ്രഖ്യാപിച്ച കാര്യം 29 തവണ അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു. സത്യം എന്താണെന്ന് പ്രധാനമന്ത്രി പറയണം. ധൈര്യമുണ്ടെങ്കിൽ ട്രംപ് പറയുന്നത് നുണയാണെന്ന് പറയണം. മോദി സംസാരിക്കുമ്പോൾ അദ്ദേഹമത് പറയണമെന്ന് രാഹുൽ ​ഗാന്ധി പറ‍ഞ്ഞു. 1971-ലെ…

Read More

‘അരമനകളിൽ കേക്കുമായി കയറിയിറങ്ങുന്ന കൂട്ടർ തന്നെയാണ് മതപരിവർത്തനവും മനുഷ്യക്കടത്തുമാരോപിച്ച് കന്യാസ്ത്രീകളെ വേട്ടയാടുന്നത്’; മുഖ്യമന്ത്രി

കന്യാസ്ത്രീകൾക്കെതിരായ ഛത്തിസ്ഗഢിലെ അതിക്രമം സംഘപരിവാറിന്റെ തനി സ്വഭാവത്തിന്റെ പ്രകടനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബജ്റംഗ്ദൾ പ്രവർത്തകർ നൽകിയ വ്യാജപരാതിയിലാണ് കന്യാസ്ത്രീകളെ അറസ്റ്റു ചെയ്ത് ജയിലിൽ അടച്ചത് എന്ന് സംശയരഹിതമായി വ്യക്തമായിട്ടുണ്ട്. ക്രൈസ്തവ സമൂഹത്തിനെതിരായ സംഘപരിവാർ അതിക്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം കൂടിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രൈസ്തവ ഭവനങ്ങളിലും അരമനകളിലും കേക്കും സൗഹാർദച്ചിരിയുമായി കയറിയിറങ്ങുന്ന കൂട്ടർ തന്നെയാണ് മതപരിവർത്തനവും മനുഷ്യക്കടത്തുമാരോപിച്ച് കന്യാസ്ത്രീകളെ പോലും വേട്ടയാടുന്നത്. രാജ്യത്തിന്റെ ബഹുസ്വരതയേയും സഹവർത്തിത്വത്തേയും സംഘപരിവാർ ഭയപ്പെടുന്നുവെന്നും, അതുകൊണ്ടാണ് ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണം തുടരെ നടക്കുന്നതെന്നും…

Read More

മനുഷ്യനെ കൊല്ലാത്ത റോഡ് വേണം, കേരളം നമ്പർ 1 എങ്കിൽ മരണത്തിന്റെ കാര്യത്തിൽ നമ്പർ 1 ആകരുത്’: റോഡുകളിലെ കുഴിയിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി

‘സംസ്ഥാനത്തെ റോഡുകളിലെ കുഴികളിൽ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. എഞ്ചിനീയർമാർ എന്താണ് ചെയുന്നത്. റോഡിലെ കുഴിയിൽ വീണ് ഒരാൾ മരിച്ചാൽ അതിപ്പോൾ വാർത്തയല്ല. റോഡുകളുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ പരാമർശം. ഇനിയും ഇത്തരം അപകടങ്ങളുണ്ടായാൽ എൻജിനീയർമാർ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പു നൽകി. റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹരജികളാണ് കോടതി പരിഗണിച്ചത്. ഭരണ നിർവ്വഹണത്തിലെ വീഴ്ചയാണ് കോടതി ചൂണ്ടികാട്ടിയത്. റോഡ് തകർന്ന് കിടക്കുന്ന സ്ഥലത്ത് അപായ ബോർഡുപോലുമില്ല. അതിനുപോലും എഞ്ചിനീയർമാർ തയ്യാറാകുന്നില്ല….

Read More

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി; സെന്‍ട്രല്‍ ജയിലില്‍ തുടരും

ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ദുര്‍ഗ് മജിസ്ട്രേട്ട് കോടതി തള്ളി. വെള്ളിയാഴ്ച അറസ്റ്റിലായ സി. വന്ദന ഫ്രാന്‍സീസും സി. പ്രീതി മേരിയുംജയിലില്‍ തുടരും. മജിസ്‌ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയതോടെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് തീരുമാനം. കന്യാസ്ത്രീകളെ കാണാന്‍ അനുമതി നിഷേധിച്ചതോടെ ജയില്‍ കവാടത്തിനു മുന്‍പില്‍ യുഡിഎഫ് എംപിമാരുടെ പ്രതിഷേധമുണ്ടായി. ഛത്തീസ്ഗഡ് മുന്‍മുഖ്യമന്ത്രി ഭൂപേഷ് ബാഗലടക്കം ഇടപെട്ടതോടെ കന്യാസ്ത്രീകളെ കാണാന്‍ രണ്ടുമണിയോടെ അനുമതി നല്‍കി. എന്‍.കെ.പ്രേമചന്ദ്രന്‍, ബെന്നി ബെഹനാന്‍, ഫ്രാന്‍സിസ് ജോര്‍ജ്, റോജി എം.ജോണ്‍, സി. പ്രീതിയുടെ…

Read More

വെളിച്ചെണ്ണയ്ക്ക് പകരക്കാരനെ തേടി മലയാളി; ഈ വില സാധാരണക്കാരന് താങ്ങാനാവില്ല, ചില്ലറ വിൽപ്പന വില 564 മുതൽ 592 രൂപ വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് വെളിച്ചെണ്ണ വില ഉയരുന്നത് വലിയ ആശങ്കയായി മാറുന്നു. ഇന്ന് തിരുവനന്തപുരത്ത് ബ്രാൻഡഡ് വെളിച്ചെണ്ണയുടെ ചില്ലറ വിൽപ്പന വില 564 രൂപ മുതൽ 592 രൂപ വരെ ആണ്. പരമാവധി വിൽപ്പന വില ആയി. 675 രൂപയാണ് മിക്ക ബ്രാൻഡുകളും കവറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ബ്രാൻഡഡ് വെർജിൻ വെളിച്ചെണ്ണയുടെ വില 700 രൂപ മുതൽ 850 രൂപവരെ ആണ്. വെളിച്ചെണ്ണ വില ഉയർന്നപ്പോൾ മറ്റ് പാചക എണ്ണകളുടെ വിലയും അൽപ്പം ഉയർന്നിട്ടുണ്ട്. ബ്രാൻഡഡ് റൈസ് ബ്രാൻ ഓയിൽ,…

Read More

‘എനിക്കെതിരെ ആരോപണമുണ്ടായപ്പോള്‍ ഞാൻ വിട്ടുനിന്നു; ബാബുരാജും അമ്മ തിരഞ്ഞെടുപ്പില്‍ മത്സരിക്കരുത്’; വിജയ് ബാബു

അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ബാബുരാജ് പിന്മാറണമെന്ന് നടനും നിർമാതാവുമായ വിജയ് ബാബു.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആവശ്യവുമായി വിജയ് ബാബു രംഗത്തെത്തിയത്. താൻ ആരോപണ വിധേയനായിരുന്നപ്പോൾ തിരഞ്ഞെടുപ്പിൽ നിന്നു മാറി നിന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിജയ് ബാബു ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്. ബാബുരാജിനെതിരെ ഒന്നിലധികം കേസുകൾ നിലവിലുള്ളതിനാൽ, അവ കഴിയുന്നതുവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അദ്ദേഹം മാറിനിൽക്കണമെന്നാണ് വിജയ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇത് വ്യക്തിപരമായി എടുക്കരുതെന്നും പോസ്റ്റിൽ പറയുന്നു. കൂടാതെ, ഒരു മാറ്റത്തിനായി ഇത്തവണ സംഘടനയുടെ…

Read More