Headlines

കോട്ടയത്ത് ഇന്ന് നടക്കുന്ന എൻസിപി പരിപാടി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും

കോട്ടയത്ത് ഇന്ന് നടക്കുന്ന എൻസിപി പരിപാടി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യു. എൻ സി പി കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന തോമസ് ചാണ്ടി അനുസ്മരണ യോഗമാണ് ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുക. എൻ സി പി ഇടതുമുന്നണി വിടുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് ഉമ്മൻ ചാണ്ടിയെ പങ്കെടുപ്പിച്ച് പൊതുപരിപാടി സംഘടിപ്പിക്കുന്നത്. പാലാ സീറ്റിനെ ചൊല്ലിയാണ് എൻസിപി ഇടതുമുന്നണിയോട് ഇടഞ്ഞുനിൽക്കുന്നത്. ജോസ് കെ മാണി വിഭാഗം എൽഡിഎഫിലേക്ക് വന്നതോടെ തങ്ങളെ തഴയുകയാണെന്ന തോന്നൽ എൻസിപിക്കുണ്ട്. കൂടാതെ…

Read More

സംസ്ഥാനത്തെ കോളജുകള്‍ തുറന്നു പ്രവർത്തിക്കാൻ ഒരുങ്ങുന്നു

തിരുവനന്തപുരം: നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം കോവിഡ് പ്രതിസന്ധികാരണം അടച്ചിട്ട സംസ്ഥാനത്തെ കോളജുകള്‍ തുറന്നു പ്രവർത്തിക്കാൻ ഒരുങ്ങുന്ന. ജനുവരി നാലിന് കോളേജ് തുറക്കും. ഒരേ സമയം അന്‍പതു ശതമാനത്തില്‍ താഴെ വിദ്യാര്‍ഥികള്‍ക്കു മാത്രമായിരിക്കും ക്ലാസ് നടത്തുക. ഡിഗ്രി അഞ്ചും ആറും സെമസ്റ്ററിനും പോസ്റ്റ് ഗ്രാജുവേഷന്‍ കോഴ്‌സുകള്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ ക്ലാസുകൾ ആരംഭിക്കുക. പ്രാക്ടിക്കല്‍ പഠനത്തിലും ഓണ്‍ലൈന്‍ പഠനത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയാതിരുന്ന വിഷയങ്ങൾക്കും പ്രാധാന്യം നൽകിയായിരിക്കും ക്ലാസുകള്‍ ക്രമീകരിക്കുക. ശനിയാഴ്ചകളില്‍ കോളജുകള്‍ക്കു പ്രവൃത്തി ദിനം ആയിരിക്കും. രാവിലെ എട്ടര…

Read More

തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തില്‍ എല്‍.ഡി.എഫ്. അഹങ്കരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തില്‍ എല്‍.ഡി.എഫ്. അഹങ്കരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്ത. തെരഞ്ഞെടുപ്പില്‍ പൊതു രാഷ്ട്രീയം പ്രതിഫലിച്ചില്ല. യു.ഡി.എഫ്. തകര്‍ന്നെന്ന് മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നു. യു.ഡി.എഫിനെ അപ്രസക്തമാക്കി ബി.ജെ.പിയെ വളര്‍ത്താനാണ് ശ്രമിക്കുന്നത്. ശബരിമല പ്രശ്‌നം തുടങ്ങിയപ്പോള്‍ മുതല്‍ ഇത് ആരംഭിച്ചിരുന്നു. കേരളത്തിന്റെ മതേതര മനസിലെ വിഷലിപ്തമാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് സി.പി.എം. നടത്തുന്നതെന്ന് യു.ഡി.എഫ്. യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചെന്നിത്തല പറഞ്ഞു. ബി.ജെ.പി കേരളത്തില്‍ ക്ലച്ചുപിടിക്കില്ലെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചു. വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ്…

Read More

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4749 പേരുടെ പരിശോധനാഫലം

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4749 പേരുടെ പരിശോധനാഫലംഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 315, കൊല്ലം 309, പത്തനംതിട്ട 185, ആലപ്പുഴ 262, കോട്ടയം 462, ഇടുക്കി 93, എറണാകുളം 606, തൃശൂർ 442, പാലക്കാട് 238, മലപ്പുറം 664, കോഴിക്കോട് 618, വയനാട് 157, കണ്ണൂർ 330, കാസർഗോഡ് 68 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 60,396 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,36,814 പേർ ഇതുവരെ കോവിഡിൽ നിന്നും…

Read More

സംസ്ഥാനത്ത് ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്

സംസ്ഥാനത്ത് ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത. കൊല്ലം ജില്ലയിലെ ശൂരനാട് നോർത്ത് (കണ്ടെൻമെന്റ് സോൺ വാർഡ് 18), കോട്ടയം ജില്ലയിലെ വെളിയന്നൂർ (4), കോട്ടയം ജില്ലയിലെ കല്ലറ (9), കൊഴുവനൽ (1) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. ഇന്ന് 4 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 458 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Read More

സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 826, കോഴിക്കോട് 777, മലപ്പുറം 657, തൃശൂര്‍ 656, കോട്ടയം 578, ആലപ്പുഴ 465, കൊല്ലം 409, പാലക്കാട് 390, പത്തനംതിട്ട 375, തിരുവനന്തപുരം 363, കണ്ണൂര്‍ 268, വയനാട് 239, ഇടുക്കി 171, കാസര്‍ഗോഡ് 119 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,995 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.49 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

പളളിക്കുളത്തില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി

വെളിയംകോട്: പൊന്നാനി വെളിയംകോട് ഉമ്മര്‍ഖാസി ജാറം പള്ളിക്കുളത്തില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. വെളിയംകോട് സ്വദേശി ഹനീഫയാണ് മരിച്ചത്. 42 വയസ്സാണ്. പോലിസ് തുടര്‍നടപടി സ്വീകരിച്ച് മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Read More

വോട്ടര്‍പട്ടിക പുതുക്കല്‍: അപേക്ഷകളും പരാതികളും ഡിസംബര്‍ 31 വരെ നല്‍കാം

തിരുവനന്തപുരം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ നടപടികളുടെ ഭാഗമായി നവംബര്‍ 16ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട അപേക്ഷകളും പരാതികളും ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം. 2021 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ് പൂര്‍ത്തിയാവുന്ന അര്‍ഹരായ എല്ലാ പൗരന്‍മാര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും നിലവിലെ വോട്ടര്‍മാര്‍ക്ക് പട്ടികയിലെ വിവരങ്ങളില്‍ നിയമാനുസൃത മാറ്റങ്ങള്‍ വരുത്തുന്നതിനും അവസരമുണ്ട്. വോട്ടേഴ്‌സ് ഹെല്‍പ്പ് ലൈന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയും https://www.nvsp.in/എന്ന വെബ്‌സൈറ്റ് വഴിയും അക്ഷയ…

Read More

തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെ സത്യപ്രതിജ്ഞയും ഭരണാധികാരം ഏൽക്കലും പൂർണമായും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് നിർവഹിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെ സത്യപ്രതിജ്ഞയും ഭരണാധികാരം ഏൽക്കലും പൂർണമായും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് നിർവഹിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈല. വലിയ ആൾക്കൂട്ടവും പ്രകടനവും ഒഴിവാക്കണം. കൊവിഡിന്റെ ഗ്രാഫ് വീണ്ടും ഉയരുമെന്ന ഭയമുണ്ട കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ യോഗങ്ങളും പരിപാടികളും നടത്താൻ പാടൂള്ളുവെന്ന് നിർദേശിച്ചിരുന്നുവെങ്കിലും പലയിടത്തും ആൾക്കൂട്ടങ്ങളുണ്ടായി. ഇനി വരുന്ന രണ്ടാഴ്ചക്കാലം കരുതിയിരിക്കണം. തെരഞ്ഞെടുപ്പിന് ശേഷം വൻതോതിൽ വർധനവുണ്ടാകുമെന്നാണ് വിദഗ്ധർ പറയുന്നത്. മാസ്‌ക് ധരിച്ച് മാത്രമേ ആൾക്കൂട്ടത്തിൽ ഇറങ്ങാൻ പാടുള്ളു. കൈകൾ ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിച്ച്…

Read More

മുല്ലപ്പള്ളി രാമചന്ദ്രനെ കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തത്കാലം നീക്കില്ല

മുല്ലപ്പള്ളി രാമചന്ദ്രനെ കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തത്കാലം നീക്കില്. നിയമസഭാ തെരഞ്ഞെടുപ്പ് വരെ അവസരം നൽകാനാണ് തീരുമാനം. അതേസമയം സംഘടനാ തലത്തിൽ അഴിച്ചുപണി നടത്താനും തീരുമാനമായിട്ടുണ്ട് സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി സോണിയ ഗാന്ധി ചർച്ച നടത്തും. ചിലർ രാജി വെക്കാമെന്ന് സന്നദ്ധത അറിയിച്ച സാഹചര്യത്തിലാണ് ചർച്ച. നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാൻ വിശാലമായ സമിതി രൂപീകരിക്കും. ഇതിന് മുന്നോടിയായി എകെ ആന്റണി, കെ സി വേണുഗോപാൽ തുടങ്ങിയ നേതാക്കളുമായി സോണിയ അഭിപ്രായം തേടിയിരുന്നു.

Read More