ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂർ ദേവസ്വം നൽകിയ 10 കോടി രൂപ തിരികെ നൽകാൻ ഹൈക്കോടതി ഉത്തരവ്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂർ ദേവസ്വം നൽകിയ പത്ത് കോടി രൂപ ഉടൻ തിരികെ നൽകണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ സ്വത്തുക്കളുടെയും അവകാശി ഗുരുവായൂരപ്പനാണെന്ന് ഹൈക്കോടതി ഉത്തരവിൽ പറയുന്നു ബിജെപി നേതാവാണ് ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ട്രസ്റ്റി എന്ന നിലയിൽ സ്വത്തുവകകൾ പരിപാലിക്കാൻ മാത്രമേ ദേവസ്വം ബോർഡിന് അവകാശമുള്ളൂ എന്നും അത് കൈമാറാൻ പാടില്ലെന്നും ഹൈക്കോടതി ഉത്തരവിൽ പറഞ്ഞു ദേവസ്വം നിയമത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഈ നിയമത്തിന്റെ പരിധിയിൽ നിന്ന്…