കേരളത്തിലെ സഭാ തർക്കത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നും സഭാ തർക്കം സംബന്ധിച്ച കാര്യങ്ങൾ ധരിപ്പിച്ചതായും മിസോറാ ഗവർണർ പി എസ് ശ്രീധരൻ പിള്ള അറിയിച്ചു. ക്രിസ്മസിന് ശേഷം പ്രശ്നത്തിൽ പരിഹാരം ആരംഭിക്കുമെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി
തർക്കമുള്ള രണ്ട് സഭാ നേതൃത്വങ്ങളും ഉന്നയിച്ച പരാതികൾ പ്രധാനമന്ത്രിയെ അറിയിച്ചു. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്ക് സംസ്ഥാനത്ത് സഹായങ്ങൾ ലഭിക്കുന്നതിന് വിവേചനം നേരിടുന്നതായി സഭാ നേതൃത്വം പറയുന്നു. വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ ഇടപെടലുണ്ടാകും
നീതിപൂർവമായ പരിഹാരം ഉണ്ടാകണമെന്നും പ്രധാനമന്ത്രി ഇടപെടുകയാണെങ്കിൽ സ്വാഗതം ചെയ്യുന്നതായും യാക്കോബായ സഭ പ്രതിനിധി ജോസഫ് മാർ ഗ്രിഗറിയോസ് പറഞ്ഞു. നിയമങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ഇടപെടലുകളെ സ്വാഗതം ചെയ്യുന്നതായി ഓർത്തഡോക്സ് വിഭാഗവും അറിയിച്ചു.