പാലാരിവട്ടം മേൽപ്പാലത്തിന്റെ പുനർ നിർമാണ ജോലികൾ തിങ്കളാഴ്ച ആരംഭിക്കും. പ്രാഥമിക ജോലികൾ തിങ്കളാഴ്ച ആരംഭിക്കുമെന്ന് നിർമാണ കമ്പനിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി അറിയിച്ചു. പാലത്തിലെ ടാറ് ഇളക്കി മാറ്റുന്ന ജോലിയാകും ആദ്യം ചെയ്യുക
പുനർ നിർമാണത്തിന്റെ സമയക്രമം ഇന്ന് തീരുമാനിക്കും. പൊതുജനവികാരവും സർക്കാർ നിർദേശവും കണക്കിലെടുത്താണ് നിർമാണം വേഗത്തിലാക്കുന്നത്. മെട്രോമാൻ ഇ ശ്രീധരനാണ് പുനർനിർമാണത്തിന്റെ മേൽനോട്ടം വഹിക്കുന്നത്.
പറഞ്ഞ സമയത്തിനുള്ളിൽ തന്നെ പണി പൂർത്തിയാക്കുമെന്ന് ഇ ശ്രീധരൻ നേരത്തെ അറിയിച്ചിരുന്നു. ഡിഎംആർസി സർക്കാരിന് തിരികെ നൽകാനുള്ള തുക ഉപയോഗിച്ച് പാലം നിർമാണം പൂർത്തിയാക്കുമെന്നും ശ്രീധരൻ അറിയിച്ചു.