Headlines

തെരഞ്ഞെടുപ്പിലെ മിന്നും വിജയം; മന്ത്രിമാരെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ ഉജ്ജ്വല വിജയത്തിൽ മന്ത്രിമാരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദ പെരുമഴയാണ് തെരഞ്ഞെടുപ്പിന് മുമ്പുണ്ടായത്. ഇതിനെയെല്ലാം അപ്രസക്തമാക്കിയാണ് ഉജ്ജ്വല വിജയം നേടിയതെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി ജില്ലകളുടെ ചുമതല വഹിച്ച മന്ത്രിമാരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്തുവെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തുന്നു. കേരളം മുന്നോട്ടുവെച്ച ബദൽ നയം ജനങ്ങൾ ഏറ്റെടുത്തതായും മന്ത്രിസഭാ യോഗത്തിൽ അഭിപ്രായമുയർന്നു.  

Read More

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ മാര്‍ച്ച് 17 മുതൽ

  എസ്.എസ്.എല്‍.സി പരീക്ഷയും ഹയര്‍ സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി രണ്ടാം വര്‍ഷ പരീക്ഷകളും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്താന്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകള്‍ക്കുള്ള ക്രമീകരണവും വിദ്യാഭ്യാസ വകുപ്പ് ഉടനെ നടത്തും. പൊതുപരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കല്‍ പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കുള്ള ക്ലാസുകള്‍ ജനുവരി ഒന്നു മുതല്‍ ആരംഭിക്കും. ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ച…

Read More

പാലാ വിട്ടുകൊടുക്കില്ലെന്ന നിലപാട് ആവർത്തിച്ച് മാണി സി കാപ്പൻ; ഇടതുമുന്നണിയിലും തർക്കം

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പാലാ നിയമസഭാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ആവർത്തിച്ച് എൻസിപി എംഎൽഎ മാണി സി കാപ്പൻ. പാലാ സീറ്റ് ആർക്കും വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ല. പാലായിൽ എൻസിപി തന്നെ മത്സരിക്കുമെന്നും മാണി സി കാപ്പൻ പറഞ്ഞു തനിക്ക് ലഭിച്ച ഭൂരിപക്ഷം ജോസ് പക്ഷത്തിന് ലഭിച്ചിട്ടില്ല. പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിന്നിട്ടില്ല. 25ന് മേൽ കുടുംബയോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. എട്ട് പഞ്ചായത്തും ഒരു മുൻസിപാലിറ്റിയും ലീഡ് ചെയ്ത പാർട്ടിക്ക് രണ്ട് സീറ്റാണ് തന്നത്. ഇടതുമുന്നണിയിൽ സീറ്റില്ലെന്ന് തന്നോട് പറഞ്ഞിട്ടില്ലെന്നും…

Read More

സിഎം രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഇഡിക്ക് മുന്നിൽ ഹാജരായി

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ഇഡിക്ക് മുന്നിൽ ഹാജരായി. ഇഡിയുടെ നോട്ടീസ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രവീന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിൽ ഇന്ന് വിധി വരാനിരിക്കെയാണ് ഇതിന് കാത്തിരിക്കാതെ ചോദ്യം ചെയ്യലിന് ഹാജരായത് നേരത്തെ മൂന്ന് തവണ നോട്ടീസ് നൽകിയപ്പോഴും രവീന്ദ്രൻ ഹാജരായിരുന്നില്ല. കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ രണ്ട് തവണ ഹാജരാകാതിരുന്നത്. ആദ്യത്തെ തവണ കൊവിഡിനെ തുടർന്നും ഹാജരായിരുന്നില്ല

Read More

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെസത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ ഡിസംബര്‍ 21 ന്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഡിസംബര്‍ 21 ന് സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. മുനിസിപ്പാലിറ്റികളിലെയും കോര്‍പ്പറേഷനുകളിലെയും അധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ് ഡിസംബര്‍ 28 ന് രാവിലെ 11 നും ഉപാധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ് അന്ന് ഉച്ചക്കു ശേഷം രണ്ടിനും നടക്കും. ത്രിതല പഞ്ചായത്തുകളിലെ അദ്ധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ് ഡിസംബര്‍ 30 ന് രാവിലെ 11 നും ഉപാദ്ധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ് അന്ന് ഉച്ചക്കു ശേഷം രണ്ടിനും നടക്കും. ത്രിതല പഞ്ചായത്തുകളിലെ അദ്ധ്യക്ഷന്‍മാരുടെയും ഉപാദ്ധ്യക്ഷന്‍മാരുടെയും തിരഞ്ഞെടുപ്പ്…

Read More

ഇ ഡി നോട്ടീസ് സ്‌റ്റേ ചെയ്യണമെന്ന രവീന്ദ്രന്റെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് ചോദ്യം ചെയ്ത് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള നോട്ടീസ് സ്‌റ്റേ ചെയ്യണമെന്നാണ് ആവശ്യം കേസിലെ സാക്ഷി മാത്രമാണ് താൻ. ഇഡിയുടെ ഒരു കേസിലും പ്രതിയല്ല. തനിക്ക് കൊവിഡാനന്തര അസുഖങ്ങളുണ്ട്. കൂടുതൽ സമയം ചോദ്യം ചെയ്യാൻ അനുവദിക്കരുത്. ചോദ്യം ചെയ്യുന്ന സമയത്ത് അഭിഭാഷകനെയും ഒപ്പം അനുവദിക്കണമെന്നും രവീന്ദ്രൻ ഹർജിയിൽ ആവശ്യപ്പെടുന്നു എന്നാൽ നോട്ടീസ് സ്‌റ്റേ ചെയ്യണമെന്ന് പറയാൻ ഹർജിക്കാരന്…

Read More

തോൽവിക്ക് പിന്നാലെ കെപിസിസി ആസ്ഥാനത്ത് നേതാക്കൾക്കെതിരെ പോസ്റ്റർ

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ കെപിസിസി ആസ്ഥാനത്ത് നേതാക്കൾക്കെതിരെ പോസ്റ്ററുകൾ. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ഇന്ന് രാഷ്ട്രീയകാര്യ സമിതി യോഗം ചേരാനിരിക്കെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. തിരുവനന്തപുരത്ത് സീറ്റ് വിറ്റുവെന്ന് പോസ്റ്ററുകളിൽ ആരോപിക്കുന്നു. വി എസ് ശിവകുമാർ, നെയ്യാറ്റിൻകര സനൽ, തമ്പാനൂർ രവി, ശരത് ചന്ദ്ര പ്രസാദ് എന്നിവരെ പുറത്താക്കണമെന്നും പോസ്റ്ററുകളിൽ ആവശ്യപ്പെടുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇതേ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസിന്റെ പേരിലാണ് പോസ്റ്ററുകൾ

Read More

ഫലം വിലയിരുത്താൻ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി ഇന്ന് യോഗം ചേരും

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനായി കോൺഗ്രസ് രാഷ്ട്രീകാര്യ സമിതി ഇന്ന് യോഗം ചേരും. തോൽവിയുടെ പശ്ചാത്തലത്തിൽ തിരിച്ചടി നേരിടാൻ മുന്നൊരുക്കങ്ങൾ യോഗം ചർച്ച ചെയ്യും. തോൽവിയെ ലഘൂകരിക്കാനുള്ള നേതാക്കളുടെ ശ്രമം അണികളിലും അമർഷത്തിന് കാരണമായിട്ടുണ്ട്. പ്രതിപക്ഷം ദുർബലമായി പോയെന്ന വിലയിരുത്തലും അണികൾക്കുണ്ട്. നേതൃത്വത്തിനെതിരെ കെ മുരളീധരൻ, കെ സുധാകരൻ ഉൾപ്പെടെയുള്ളവർ തന്നെ വിമർശനം ഉന്നയിച്ചു കഴിഞ്ഞു വെൽഫെയർ പാർട്ടിയുമായുള്ള സഖ്യം തിരിച്ചടിയായെന്ന വിലയിരുത്തൽ. യുഡിഎഫ് കൺവീനർ എം എം ഹസന്റെ നിലപാടും ചോദ്യം ചെയ്യപ്പെടും. മുല്ലപ്പള്ളി രാമചന്ദ്രൻ…

Read More

നേതാക്കൾക്ക് കഴിവില്ലാത്തതു കൊണ്ടാണ് കോൺഗ്രസുകാർ ബിജെപിയിലേക്ക് പോകുന്നതെന്ന് കെ സുധാകരൻ

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി. നേതൃത്വത്തിനെതിരെ കെ സുധാകരൻ എംപി പരസ്യമായി രംഗത്തുവന്നു. നേതാക്കൾക്ക് കഴിവില്ലാത്തതു കൊണ്ടാണ് കോൺഗ്രസുകാർ ബിജെപിയിലേക്ക് പോകുന്നത്. തിരുവനന്തപുരത്തെ ബിജെപിയുടെ വളർത്ത കോൺഗ്രസിന്റെ വീഴ്ചയാണെന്നും സുധാകരൻ ആരോപിച്ചു ആജ്ഞാശക്തിയുള്ള നേതൃത്വത്തിന്റെ അഭാവം കെപിസിസിക്ക് ഉണ്ട്. കെപിസിസി തലത്തിലും ജില്ലാതലത്തിലും അടിമുടി മാറ്റം വേണം. അഴിച്ചുപണിക്ക് ഹൈക്കമാൻഡ് തന്നെ ഇടപെടണം. ഡൽഹിയിൽ പോയി രാഹുൽ ഗാന്ധിയ വിഷയം ധരിപ്പിക്കും. ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ജില്ലകളിൽ കോണ്ഡഗ്രസ് പിന്നിലായതിൽ ആത്മപരിശോധന വേണം…

Read More

വീണ്ടും 100 ദി​ന കർമ്മ പ​രി​പാ​ടി​കളുമായി പിണറായി സർക്കാർ

തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയൊരു 100 ദി​ന പ​രി​പാ​ടി​കൂ​ടി ജനങ്ങള്‍ക്കായി ഉ​ട​ന്‍ പ്ര​ഖ്യാ​പി​ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ പ്രഖ്യാപിച്ച 100 ദിന ​രി​പാ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യതായും അദ്ദേഹം പറഞ്ഞു. പുതിയ 100 ദിന പരിപാടികള്‍ തെരഞ്ഞെടുപ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം കഴിയുമ്പോൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ എന്നും ജ​ന​ങ്ങ​ള്‍​ക്ക് ക​ഴി​യാ​വു​ന്ന​ത്ര ആ​ശ്വാ​സം നൽകാനാണ് ശ്രമിച്ചിട്ടുള്ളതെന്നും ഇനിയും അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിലെ വിജയം കേരളത്തെയും നേട്ടങ്ങളെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക്…

Read More