Headlines

ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നേറ്റം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗ്രാമ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് വന്‍ വിജയക്കുതിപ്പിലേക്ക്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളില്‍ 478ല്‍ ഇടതുമുന്നണി മുന്നേറുകയാണ്.378 ല്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണി 24 ഇടത്ത് മുന്നേറുന്നുവെങ്കിലും മുന്നണികളില്‍ പെടാത്ത മറ്റുള്ളവര്‍ അവരേക്കാള്‍ മുന്നിലുണ്ട്. 36 ഇടത്താണ് സ്വതന്ത്രരും മറ്റു സംഘടനകളും കൂടി മുന്നേറ്റം നടത്തുന്നത്. 2015ല്‍ ഗ്രാമപഞ്ചായത്തുകളില്‍ 577 ഇടത്ത് എല്‍ഡിഎഫും 347 ഇടത്ത് യുഡിഎഫുമാണ് വിജയിച്ചത്.    

Read More

പെരിയ ഇരട്ടക്കൊലപാതകം നടന്ന കല്യോട്ട് വാർഡ് യുഡിഎഫ് പിടിച്ചെടുത്തു

പെരിയ ഇരട്ട കൊലപാതകം നടന്ന കല്യോട്ട് വാർഡ് യുഡിഎഫ് സ്ഥാനാർഥി വിജയിച്ചു. വൻ ഭൂരിപക്ഷത്തിലാണ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് വാർഡ് പിടിച്ചെടുത്തത്. സിഎം ഷാസിയ അഞ്ഞൂറിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കൃപേഷ്, ശരത്‌ലാൽ എന്നിവരുടെ കൊലപാതകം തന്നെയായിരുന്നു ഇത്തവണയും കല്യോട്ടെ ചർച്ചാവിഷയം. ഇത്തവണ പഞ്ചായത്ത് പിടിച്ചെടുക്കുമെന്നും യുഡിഎഫ് പറഞ്ഞിരുന്നു.

Read More

വയൽക്കിളികൾ തളർന്നുവീണു; കീഴാറ്റുരിൽ പരാജയപ്പെട്ടു, ജയം എൽഡിഎഫിന്

ശക്തമായ പോരാട്ടം നടന്ന തളിപറമ്പ നഗരസഭയിൽ വയൽക്കിളികൾക്ക് പരായം. കീഴാറ്റൂരിൽ വയൽക്കിളി സ്ഥാനാർഥി ലതാ സുരേഷ് പരാജയപ്പെട്ടു. വയൽക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂരിന്റെ ഭാര്യയാണ് ലത കോൺഗ്രസ്, ബിജെപി പിന്തുണയോടെയാണ് ലത മത്സരിച്ചിരുന്നത്. ഇവിടെ വിജയം സിപിഎം സ്ഥാനാർഥിക്കാണ്. സ്ഥാനാർഥികളെ നിർത്താതെയാണ് കോൺഗ്രസും ബിജെപിയും ലതയെ പിന്തുണച്ചിരുന്നത്.

Read More

പോരാട്ടം ഒപ്പത്തിനൊപ്പം: ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫ് മുന്നേറ്റം, ബ്ലോക്ക് പഞ്ചായത്തുകളിൽ എൽ ഡിഎഫ്

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടരുമ്പോൾ ഫലസൂചനകൾ മാറിമറിയുന്നു. ആറ് കോർപറേഷനുകളിൽ വോട്ടെണ്ണൽ തുടരുമ്പോൾ മൂന്നിടത്ത് എൽഡിഎഫും മൂന്നിടത്ത് യുഡിഎഫും മുന്നിട്ട് നിൽക്കുകയാണ് മുൻസിപ്പാലിറ്റികളിൽ 35 ഇടത്ത് എൽഡിഎഫും 40 ഇടത്ത് എൽഡിഎഫും മുന്നിട്ട് നിൽക്കുന്നു. ജില്ലാ പഞ്ചായത്തുകളിൽ 8 ഇടത്ത് ഇടതുമുന്നണിയും ആറിടത്ത് യുഡിഎഫും മുന്നിട്ട് നിൽക്കുന്നു ഗ്രാമപഞ്ചായത്തുകലിൽ 205 ഇടത്ത് എൽഡിഎഫും 217 ഇടത്ത് യുഡിഎഫും മുന്നിട്ട് നിൽക്കുന്നു. ബ്ലോക്ക് പഞ്ചായത്തുകളിൽ 66 ഇടത്ത് എൽഡിഎഫും 47 ഇടത്ത് യുഡിഎഫും ഒരിടത്ത് എൻഡിഎയും മുന്നിട്ട് നിൽക്കുകയാണ്‌

Read More

കൊച്ചി കോർപറേഷനിൽ യുഡിഎഫിന്റെ മേയർ സ്ഥാനാർഥി എൻ വേണുഗോപാൽ ഒരു വോട്ടിന് തോറ്റു

കൊച്ചി കോർപറേഷനിൽ ബിജെപിക്ക് അട്ടിമറി ജയം. യുഡിഎഫിന്റെ മേയർ സ്ഥാനാർഥി എൻ വേണുഗോപാൽ പരാജയപ്പെട്ടു. ഒരു വോട്ടിനാണ് വേണുഗോപാൽ പരാജയപ്പെട്ടത്. ഒരു വോട്ടിനാണ് വേണുഗോപാൽ പരാജയപ്പെട്ടത്. തിരുവനന്തപുരത്ത് അഞ്ച് ഡിവിഷനുകളിൽ ബിജെപി മുന്നിട്ട് നിൽക്കുകയാണ്. മൂന്ന് ഡിവിഷനുകളിൽ എൽ ഡി എഫ് സ്ഥാനാർഥിയും മുന്നിട്ട് നിൽക്കുകയാണ്.  

Read More

പാലായിൽ ആദ്യ വിജയം എൽ ഡി എഫിന്; ഒന്നും രണ്ടും വാർഡുകളിൽ ജയം

പാലാ നഗരസഭയിൽ ആദ്യ ജയം എൽ ഡി എഫിന്. ഫലം വന്ന രണ്ട് സീറ്റുകളിൽ എൽ ഡി എഫ് വിജയിച്ചു. ഒന്നും രണ്ടും വാർഡുകളിലെ എൽ ഡി എഫ് സ്ഥാനാർഥികളാണ് വിജയിച്ചത്. ഒന്നാം വാർഡിൽ ജോസ് കെ മാണി വിഭാഗം സ്ഥാനാർഥിയും രണ്ടാം വാർഡിൽ സിപിഎം സ്ഥാനാർഥിയുമാണ് ജയിച്ചത്. പെരുന്ന ഈസ്റ്റില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി വിജയിച്ചു. പ്രസന്നകുമാരിയാണ് ജയിച്ചത്.

Read More

പാലായിൽ ആദ്യ വിജയം എൽ ഡി എഫിന്; ഒന്നും രണ്ടും വാർഡുകളിൽ ജയം

പാലാ നഗരസഭയിൽ ആദ്യ ജയം എൽ ഡി എഫിന്. ഫലം വന്ന രണ്ട് സീറ്റുകളിൽ എൽ ഡി എഫ് വിജയിച്ചു. ഒന്നും രണ്ടും വാർഡുകളിലെ എൽ ഡി എഫ് സ്ഥാനാർഥികളാണ് വിജയിച്ചത്. ഒന്നാം വാർഡിൽ ജോസ് കെ മാണി വിഭാഗം സ്ഥാനാർഥിയും രണ്ടാം വാർഡിൽ സിപിഎം സ്ഥാനാർഥിയുമാണ് ജയിച്ചത്. പെരുന്ന ഈസ്റ്റില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി വിജയിച്ചു. പ്രസന്നകുമാരിയാണ് ജയിച്ചത്.

Read More

തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം

സംസ്ഥാനത്ത് മൂന്ന് ഘട്ടങ്ങളിലായി നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ഇതിനുളള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വിവിധ ജില്ലകളിൽ നിരോധനാജ്ഞയും ഏർപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ 20 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ. ആദ്യ ഫല സൂചന 8.15 മുതല്‍ ലഭിച്ച് തുടങ്ങും. കുറവ് വാര്‍ഡുകളുള്ള പഞ്ചായത്തുകളുടെ ഫലം ഒന്‍പത് മണിയോടെ പുറത്തുവരും. ഉച്ചയോടെ മുഴുവന്‍ പഞ്ചായത്തുകളുടെയും ഫലം ലഭ്യമാകും. 1500 ഉദ്യോഗസ്ഥരാണ് വോട്ടെണ്ണുക. എട്ട് ബൂത്തിന് ഒരു…

Read More

എല്‍ഡിഎഫ് സ്ഥാനാര്‍ഥി അന്തരിച്ചു

തിരൂര്‍: തലക്കാട് പഞ്ചായത്ത് വാര്‍ഡ് 15ലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സഹീറബാനു അന്തരിച്ചു. വാഹനാപടത്തില്‍ പരുക്കേറ്റ് ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. മുന്‍ പഞ്ചായത്ത് അംഗവും സിപിഎം ലോക്കല്‍ കമ്മറ്റി അംഗവുമാണ്.

Read More

സംസ്ഥാനത്ത് പുതുതായി 12 ഹോട്ട് സ്‌പോട്ടുകൾ; 3 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 12 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ ആലക്കോട് (കണ്ടെൻമെന്റ് സോൺ വാർഡ് 12), ഇരട്ടിയാർ (13, 14), പുറപ്പുഴ (സബ് വാർഡ് 10, 11), കൊല്ലം ജില്ലയിലെ മൈലം (7), വെളിനല്ലൂർ (സബ് വാർഡ് 6, 10, 12), കല്ലുവാതുക്കൽ (സബ് വാർഡ് 4), പത്തനംതിട്ട ജില്ലയിലെ വെച്ചൂചിറ (സബ് വാർഡ് 5, 6, 7, 11, 13, 14), അടൂർ മുൻസിപ്പാലിറ്റി (സബ് വാർഡ് 4, 26), ചിറ്റാർ (സബ് വാർഡ് 13),…

Read More