Headlines

സംസ്ഥാനത്ത് ഇന്ന് 5218 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5218 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 758, തൃശൂര്‍ 712, എറണാകുളം 617, തിരുവനന്തപുരം 430, കൊല്ലം 419, പത്തനംതിട്ട 404, മലപ്പുറം 377, പാലക്കാട് 349, ആലപ്പുഴ 322, വയനാട് 281, കോഴിക്കോട് 276, കണ്ണൂര്‍ 149, ഇടുക്കി 104, കാസര്‍ഗോഡ് 20 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,453 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.24 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് വിവിധ ജില്ലകളിൽ 17, 18 തീയതികളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്   ഡിസംബർ 17ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഡിസംബർ 18ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.

Read More

ഡിസംബർ 26ന് ശേഷം ശബരിമലയിൽ വരുന്നവർക്ക് ആർടിപിസിആർ നിർബന്ധം; മാർഗനിർദേശങ്ങൾ പുതുക്കി

കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ശബരിമല തീർഥാടനത്തിനുള്ള മാർഗനിർദേശങ്ങൾ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ശബരിമലയിൽ ഇതുവരെ 51 തീർഥാടകർക്കും 245 ജീവനക്കാർക്കും അടക്കം 299 പേർക്ക് കൊവിഡ് ബാധിച്ചിരുന്നു തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ ആളുകളുടെ ഇടപെടലും രോഗഭീഷണിയാണ്. അതിനാൽ ആരോഗ്യവകുപ്പിന്റെ മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണം. കൊവിഡ് മുൻകരുതലുകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. മല കയറുമ്പോൾ ശാരീരിക അകലം പാലിക്കണം. തീർഥാടകർക്കിടയിൽ അടുത്ത ബന്ധം ഒഴിവാക്കണം. തീർഥാടകരുടെ എണ്ണം നിശ്ചിത സംഖ്യയിലേക്ക്…

Read More

എസ് വി പ്രദീപിനെ ഇടിച്ചിട്ട ലോറി കണ്ടെത്തി; ഡ്രൈവറും കസ്റ്റഡിയിൽ

മാധ്യമപ്രവർത്തകൻ എസ് വി പ്രദീപിനെ ഇടിച്ചിട്ട ലോറി കണ്ടെത്തി. ഡ്രൈവറെയും വണ്ടിയെയും ഈഞ്ചക്കലിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് എസ് വി പ്രദീപിനെ ഇടിച്ച ശേഷം ലോറി നിർത്താതെ പോയത്. തിരുവനന്തപുരം കാരയ്ക്കാണ്ഡലം സിഗ്നലിന് സമീപത്ത് വെച്ചായിരുന്നു അപകടം. ട്രാഫിക് സിസിടിവി ഇല്ലാത്ത സ്ഥലം ആയതിനാൽ വാഹനം കണ്ടെത്താൻ സാധിച്ചിരുന്നില്ല. സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങളെ വെച്ചായിരുന്നു അന്വേഷണം നടന്നത്.

Read More

കൊച്ചി എംജി റോഡിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം എംജി റോഡിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. എംജി റോഡ് മെട്രോ സ്‌റ്റേഷന് സമീപത്താണ് മൃതദേഹം കണ്ടത്. നഗരത്തിൽ കരിക്ക് വിൽപ്പനക്കാരനായ കോട്ടയം സ്വദേശിയാണ് മരിച്ചത്. തലയിൽ മുറിവേറ്റ പാടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ ഇടതുമുന്നണി തകർന്നടിയുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ ഇടതുമുന്നണി തകർന്നടിയുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. തെരഞ്ഞെടുപ്പിൽ യുഡിഎഫ് കാര്യമായ മേൽക്കൈ നേടും. നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ് യുഡിഎഫ്. എൽ ഡി എഫിന് കാര്യമായ പരുക്ക് സംഭവിക്കും. കേരളാ കോൺഗ്രസ് രക്ഷിക്കുമെന്ന പ്രതീക്ഷ മാത്രമാണ് ഇടതുമുന്നണിക്കുള്ളത്. ലീഗ് തകരുമെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോഴൊക്കെ മുസ്ലിം ലീഗ് കരുത്ത് തെളിയിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Read More

കോട്ടയം പനച്ചിക്കാട് നിന്ന് കാണാതായ അമ്മയും മകളും പാറമട കുളത്തിൽ മരിച്ച നിലയിൽ

കോട്ടയം പനച്ചിക്കാട് വീട്ടിൽ നിന്ന് കാണാതായ വീട്ടമ്മയുടെയും മകളുടെയും മൃതദേഹം കണ്ടത്തി. പ്രദേശത്തെ പാറമട കുളത്തിൽ നിന്നുമാണ് മൃതദേഹം ലഭിച്ചത്. തിങ്കളാഴ്ച പുലർച്ചെ മുതലാണ് ഇവരെ കാണാതായത്. പള്ളത്ര ഭാഗത്ത് കരോട്ട് മാടപ്പള്ളിയിൽ ഓമന(59), മകൾ ധന്യ(37) എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. ഇരുവരെയും കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ചൊവ്വാഴ്ച രാവിലെയോടെ ഓമനയുടെ മൃതദേഹമാണ് ആദ്യം ലഭിച്ചത്. പിന്നാലെ ധന്യയുടെ മൃതദേഹവും ലഭിച്ചു സാമ്പത്തിക പ്രശ്‌നങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്തതായാണ് സൂചന. ഭർത്താക്കൻമാർ അറിയാതെ…

Read More

മാധ്യമപ്രവര്‍ത്തകന്‍ എസ്.വി.പ്രദീപിന്റെ അപകടമരണം, ആക്ടീവ ഇടിച്ചിട്ട വാഹനം കണ്ടെത്തി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ്.വി.പ്രദീപിന്റെ അപകടമരണത്തില്‍ ദുരൂഹത, ആക്ടീവ ഇടിച്ചിട്ടത് സ്വരാജ് മസ്ദ ലോറിയെന്ന് കണ്ടെത്തി. ഇതേതുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് അന്വേഷിക്കുക. തിരുവനന്തപുരം ഡിസിപി അപകടസ്ഥലം സന്ദര്‍ശിച്ചു. ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയത് ദുരൂഹത ഉണര്‍ത്തിയിട്ടുണ്ട്. തിരുവനന്തപുരത്തു നേമത്തു വെച്ചുണ്ടായ അപകടത്തിലാണ് മരണം. ഇന്ന് വൈകിട്ട് 3 .30 നാണു അപകടം സംഭവിച്ചത്. സ്വരാജ് മസ്ദ ലോറി പ്രദീപിന്റെ ബൈക്കില്‍ വന്നിടിക്കുകയായിരുന്നു, ഇടിച്ച ലോറി നിര്‍ത്താതെ പോയി. സ്വരാജ്…

Read More

സൗജന്യ വാക്സിന്‍ പ്ര​ഖ്യാ​പനം: മുഖ്യമന്ത്രിയോട് വി​ശ​ദീ​ക​ര​ണം തേ​ടി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റ സൗജന്യ കോവിഡ് വാക്സിന്‍ പ്ര​ഖ്യാ​പ​ന​ത്തി​ല്‍ വി​ശ​ദീ​ക​ര​ണം തേ​ടി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. പെ​രു​മാ​റ്റ​ച്ച​ട്ടം ലംഘിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയോട് ക​മ്മീ​ഷ​ന്‍ വിശദീകരണം തേടിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അറിയിച്ചു. എന്നാല്‍ താന്‍ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ലംഘിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി രാവിലെ അറിയിച്ചിരുന്നു. സൗ​ജ​ന്യ കോ​വി​ഡ് ചി​കി​ത്സ​യാണ് കേരളത്തില്‍ നടത്തിവരുന്നത്, ഇതിന്‍റെ തു​ട​ര്‍​ച്ച​യാ​ണ് സൗ​ജ​ന്യ വാ​ക്സി​നും. ഒരു ചോദ്യത്തിന് മറുപടിയായിട്ടാണ് താന്‍ ഇത് പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി ഒരു ഹോട്ട്സ്പോട്ട് കൂടി; 4 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കോയിപ്രം (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 11) ആണ് പുതിയ ഹോട്ട് സ്‌പോട്ട്. 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 433 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. അതേസമയം സംസ്ഥാനത്ത് ഇന്ന് 2707 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 441, എറണാകുളം 343, തൃശൂര്‍ 268, കോട്ടയം 252, തിരുവനന്തപുരം 222, ആലപ്പുഴ 220, കോഴിക്കോട് 219, പാലക്കാട് 190, കൊല്ലം 160, കണ്ണൂര്‍ 136,…

Read More